ഇത് ഒറ്റ സ്പ്രേ മതി.!! കറിവേപ്പിന്റെ ഇലപ്പുള്ളിരോഗവും മുരടിപ്പും പൂർണമായും മാറ്റി കാട് പോലെ വളർത്താം; എത്ര മുരടിച്ച കറിവേപ്പും ഇനി തഴച്ചു വളരും.!! White & Black Spot in curry leaves

White & Black Spot in curry leaves : അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ നിന്ന് തന്നെ ലഭിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ. കാരണം ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടച്ചിട്ടുണ്ടാകും. എന്നാൽ കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചിട്ടും അതിൽ നിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല, പല രോഗങ്ങളും കാരണം ഇലകൾ

മുരടിച്ചു പോകുന്നു എന്നീ പരാതികൾ പറയുന്നവരാണ് കൂടുതൽ പേരും. അത്തരം രോഗങ്ങളെ ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിയുടെ ഇലകളിൽ പ്രധാനമായും കാണുന്ന പ്രശ്നങ്ങൾ ഫംഗൽ ഇൻഫെക്ഷൻ, ഇല മുരടിപ്പ് പോലുള്ള കാര്യങ്ങളാണ്. ഇത്തരത്തിൽ ഇലകൾ വാടി വീണു തുടങ്ങുമ്പോൾ ഒരു കാരണവശാലും അത് ചെടിയുടെ ചുവട്ടിൽ തന്നെ

ഇട്ടുകൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുന്നത് വഴി ചെടിയിലേക്ക് മുഴുവനായും രോഗം പടർന്നു പിടിക്കുകയും ചെടി പൂർണ്ണമായും നശിച്ചു പോകുകയും ചെയ്യുന്നതാണ്. മാത്രമല്ല അടുത്തുള്ള ചെടികളിലേക്കും രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആ ഭാഗം പൂർണമായും കട്ട് ചെയ്ത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി കത്തിച്ചു കളയണം. ചെടികളിൽ ഉണ്ടാകുന്ന മറ്റു പ്രാണിശല്യങ്ങൾ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചില ജൈവ ലായനികൾ തയ്യാറാക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യാവുന്നത് ഒരു പാത്രത്തിലേക്ക് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് വെളുത്തുള്ളിയുടെ തോലും,

പുളിപ്പിച്ച തൈരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മൂന്നു ദിവസം റസ്റ്റ് ചെയ്യാനായി അടച്ചുവയ്ക്കണം. അതിനുശേഷം അരിച്ചെടുത്ത് ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്തെടുക്കുക. അവസാനമായി അല്പം മഞ്ഞൾപൊടി കൂടി കൂട്ടിലേക്ക് ചേർത്ത ശേഷം ഇലകളിൽ മാസത്തിൽ ഒരുതവണ വെച്ച് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇലപ്പുള്ളി രോഗം ഇല്ലാതാക്കാനായി തയ്യാറാക്കാവുന്ന മറ്റൊരു കൂട്ട് വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതമാണ്. ഒരു ബക്കറ്റിൽ ആവശ്യത്തിന് വെള്ളമെടുത്ത് അതിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ച് ഡയല്യൂട്ട് ചെയ്തെടുക്കുക. ഈയൊരു വെള്ളം ചെടികളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ ഫംഗൽ ഇൻഫെക്ഷൻ ഉൾപ്പെടെയുള്ള ബാധകൾ ഇല്ലാതാക്കാം. കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Jeny’s World

White & Black Spot in curry leaves