vendakka krishi : അടുക്കള തോട്ടങ്ങളിൽ പ്രധാനമായും കാണുന്ന ഒന്നാണ് വെണ്ടയ്ക്ക. വെണ്ട നന്നായി തഴച്ച് വളരാനും നല്ല കായ്ഫലം കിട്ടാനും വളപ്രയോഗം നടത്തണം. ഇത് എങ്ങനെ എന്ന് നോക്കാം. വെണ്ട നടുന്നതിനു മുൻപ് മണ്ണ് കുമ്മായം ഇട്ട് നന്നായി കൊത്തിയിളക്കി മിക്സ് ചെയ്യ്ത് ഇടണം. ഉണങ്ങിയ മണ്ണ് ആണെങ്കിൽ കുറച്ച് വെള്ളം തളിച്ച് മിക്സ് ചെയ്യണം. എന്നാലെ കുമ്മായം മണ്ണുമായി ചേരുകയുള്ളു.
കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് അടുത്ത വളം ഇടാം. കുറച്ച് ചാണകപ്പൊടിയും ഒരു 50 ഗ്രാം എല്ലുപൊടിയും അത്പോലെ ഒരു 50 ഗ്രാം വേപ്പിൻ പിണ്ണാക്കും കൂടെ നന്നായി മിക്സ് ചെയ്യത് മണ്ണിൽ ചേർക്കണം. വിത്ത് പാകിയും കൊടുക്കാം അല്ലെങ്കിൽ മുളപ്പിച്ച ശേഷം പറിച്ചു നട്ടാലും മതി. വിത്ത് പാകുന്നതിനു മുൻപ് വിത്ത് വെള്ളത്തിൽ ഇട്ട് വെക്കുക. സ്യൂഡോമോണസ് കലക്കിയ വെള്ളത്തിൽ ആയാൽ ഏറ്റവും നല്ലതാണ്.
ചെടികൾക്ക് നല്ല പ്രതിരോധ ശേഷി കിട്ടാൻ നല്ലതാണ്. പിന്നീട് ചെടികൾ 15 ദിവസം ആയാൽ 20 മില്ലി സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. അത് പോലെ തണ്ടിലും ഇലയിലും സ്പ്രേ ചെയ്യ്ത് കൊടുക്കുകയും വേണം. അത് കഴിഞ്ഞ് 30 ദിവസം കഴിഞ്ഞും ഇങ്ങനെ ചെയ്യുക. വെണ്ടയിൽ വരുന്ന രോഗങ്ങൾക്ക് വേപ്പെണ്ണ, ബിവേറിയ ഇവ മാറി മാറി ചെയ്യാം. വെണ്ട കിളിർക്കുമ്പോൾ മുതൽ വേപ്പെണ്ണ സ്പ്രേ ചെയ്യാം.
പുഴുശല്യം കുറയ്ക്കാൻ ബിവേറിയ തളിക്കാം. 10 ദിവസം കൂടുമ്പോൾ വളം ഇടണം. ഇതിനായി ചുവട്ടിൽ പുത ഇടുക. എന്നാലെ വളം പിടിക്കൂ. വെണ്ടയ്ക്ക് സൂപ്പർ മീൽ എന്ന് വളം ഇടാം. ഒരു പിടി മാത്രം മതി. നന്നായി തഴച്ച് വളരുകയും കായി വരുകയും ചെയ്യും. ഇത് കഴിഞ്ഞ് നന്നായി പുതയിടുക. ഇല്ലെങ്കിൽ വെയിൽ കൊണ്ട് വെണ്ടയുടെ അടി വരണ്ട് പോവും. വെണ്ട കൃഷി നന്നാവാൻ ഇങ്ങനെ ചെയ്യ്താൽ മതി. vendakka krishi Video Credit : Shalus world shalu mon