Organic Plant Fertilizer : പൂക്കളൊക്കെ ഉണ്ടാകാനും ചെടികളൊക്കെ നല്ല തഴച്ചു വളരാനും ഒക്കെ നമ്മൾ പലതും നോക്കാറില്ലേ? പലപ്പോഴും കടകളിൽ പോയി കെമിക്കൽ വളങ്ങളൊക്കെ വാങ്ങി അടിക്കാറുമുണ്ട്. പക്ഷേ അതൊക്കെ നമ്മുടെ മണ്ണിനും ചെടികൾക്കൊക്കെ എത്രത്തോളം ദോഷമാണെന്ന് അറിയാമോ? അതൊക്കെ മാറ്റി നമ്മുടെ അടുക്കളയിലെ വേസ്റ്റുകൾ ഒക്കെ വച്ച് ഒട്ടും ചെലവില്ലാതെ ഒരു സൂപ്പർ ഓർഗാനിക് ഗ്രോത്ത് പൗഡർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.
നമ്മുടെ വീട്ടിലുള്ള നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് വെച്ച് വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമായത് സവാളയുടെ തൊലി ചെറിയ ഉള്ളിയുടെ തൊലി പിന്നെ വെളുത്തുള്ളിയുടെ തൊലി ഇത്രയുമാണ്. സാധാരണ നമ്മൾ ഈ തൊലിയൊക്കെ കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ഇവ വെറുതെ കളയേണ്ട.. നമ്മുടെ ചെടികൾക്ക് വളമായി മാറ്റി വെക്കണം. ഉള്ളിയും സവാളയും ഒകെ തൊലി കളയുമ്പോൾ ചിലപ്പോൾ ചെറിയ ഉള്ളി കഷ്ണങ്ങൾ ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കി വേണം തൊലികൾ എടുക്കുവാൻ.
ഇനി നമുക്ക് വേണ്ടത് തേയിലപ്പൊടിയാണ്. ചായ ഇടുമ്പോൾ അരിച്ചു മാറ്റിവെക്കുന്ന തേയിലപ്പൊടി മാറ്റിവെക്കാം. മ്മുടെ ചെടിക്ക് എന്തുമാത്രം ഗുണങ്ങളാണ് ഈ തേയിലപ്പൊടി കൊണ്ട് ഉണ്ടാകുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ ചെടിയുടെ വളർച്ചയ്ക്ക് ഇത് വളരെ അധികം സഹായിക്കുന്ന ഒന്നാണ്. അടുത്തതായി നമുക്ക് വേണ്ടത് മുട്ടത്തോടാണ്. പൂക്കളുള്ള എല്ലാ ചെടികൾക്കും മുട്ടത്തോട് ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ചെടികൾക്ക് ആവശ്യമായ കാൽസ്യം അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്.
ചെടികൾ നല്ല രീതിയിൽ വളരാനും തണ്ടുകൾക്കൊക്കെ ബലം കിട്ടാനുമൊക്കെ മുട്ടത്തോട് പൊടിച്ചത് വളരെ അധികം സഹായിക്കും. ഈ ചേരുവകളൊക്കെ നന്നായി ഉണക്കി പൊടിച്ചെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ പൊടിച്ചെടുത്ത പൊടിച്ചെടുത്ത ഓർഗാനിക് ഗ്രോത്ത് പൗഡർ ഇനി നമ്മുടെ ചെടികൾക്ക് വളമായിട്ട് ചേർത്ത് കൊടുക്കാം. നമ്മൾ ചെടികൾക്ക് ഏത് വളം വയ്ക്കുമ്പോഴും നേരിട്ട് അതിന്റെ മുകളിലേക്ക് ഇടാതെ ആദ്യം ആ ചെടിയുടെ ചുവട്ടിലെ മണ്ണൊക്കെ ചെറിയ രീതിയിൽ ഒന്ന് കൊത്തി ഇളക്കി കൊടുക്കണം. ആ മണ്ണൊന്ന് ഇളക്കിയതിന് ശേഷം വേണം നമ്മൾ ഈ പൊടി അതിലേക്ക് ഇട്ടു കൊടുക്കാൻ. അപ്പോൾ വേരുകളിലേക്ക് പോഷകങ്ങളെല്ലാം പെട്ടെന്ന് തന്നെ ഇറങ്ങിക്കിട്ടും. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ. ലിങ്ക് താഴെ ഉണ്ട്. Organic Plant Fertilizer Video Credit : Aishvi