ഓറഞ്ച് ചട്ടിയിൽ കുലകുത്തി കായ്ക്കാൻ ഇങ്ങനെചെയ്യൂ; ഇങ്ങനെ ഓറഞ്ച് നട്ടാൽ 6 മാസം കൊണ്ട് ഓറഞ്ച് | Orange plant caring tip

Orange plant caring tip : വീട്ടിലെ ടെറസിൽ ഓറഞ്ച് കൃഷി ചെയ്യാം. ഇങ്ങനെ ഓറഞ്ച് നട്ടാൽ 6 മാസം കൊണ്ട് ഓറഞ്ച്ടെറസിലോ ചെറിയ അടുക്കളത്തോട്ടത്തിലോ ഓറഞ്ച് വളർത്താൻ വലിയ സ്ഥലത്തിന്റെ ആവശ്യമില്ല. അനുയോജ്യമായ തൈയും ശരിയായ പരിചരണവും നൽകിയാൽ ചട്ടികളിൽ തന്നെ നല്ല രീതിയിൽ ഓറഞ്ച് കൃഷി ചെയ്യാം. ഇതിനായി 18 മുതൽ 24 ഇഞ്ച് വരെ വലിപ്പമുള്ള ചട്ടിയാണ് തിരഞ്ഞെടുക്കേണ്ടത്.

വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചട്ടിയുടെ അടിയിൽ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടായിരിക്കണം. അവ അടയാതിരിക്കാൻ പൊട്ടിയ ചട്ടിക്കഷണങ്ങൾ വെക്കാം. അടിയിൽ കുറച്ച് വാഴപ്പിണ്ടിയും അതിനുമുകളിൽ മണ്ണും ഉണങ്ങിയ ഇലകളും നിരത്താം. തൈ നടുന്നതിന് മുമ്പ് പോളിബാഗ് ശ്രദ്ധയോടെ നീക്കം ചെയ്ത് വേരുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കണം. ചട്ടിയുടെ നടുഭാഗത്ത് തൈ വെച്ച് ചുറ്റും ചാണകപ്പൊടിയും മണ്ണും ചേർത്ത് നിറയ്ക്കാം.

ഓറഞ്ച് ചെടികൾക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്നത് പൂക്കാനും കായ്ക്കാനും സഹായിക്കും. നട്ട ഉടൻ മണ്ണും ചാണകപ്പൊടിയും നന്നായി നനയ്ക്കണം. ചട്ടിയുടെ അടിയിലൂടെ അധികവെള്ളം പുറത്തേക്ക് പോകുന്നുണ്ടെന്ന് ഉറപ്പാക്കണം. കടയിൽനിന്ന് വാങ്ങിയ തൈ ഉടൻ മാറ്റിനട്ടാൽ ആദ്യത്തെ രണ്ടാഴ്ച മുതൽ ഒരു മാസം വരെ തണലിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ബാരി സ്വീറ്റ്, മാൻഡറിൻ, മാൾട്ടാ സ്വീറ്റ്, കൽക്കട്ട സ്വീറ്റ് തുടങ്ങിയ വിവിധ ഇനങ്ങൾ

ചട്ടിയിൽ വളർത്താം. ഓരോ ഇനത്തിന്റെയും വളർച്ചയും രുചിയും വ്യത്യസ്തമായിരിക്കും. ചെടിക്ക് ആവശ്യമായ വെള്ളവും വെളിച്ചവും നൽകി പരിചരിച്ചാൽ ടെറസിൽ തന്നെ ഓറഞ്ച് വിളവെടുക്കാനുള്ള അവസരമുണ്ടാകും. സ്വന്തം വീട്ടിൽ വളർത്തുന്ന ഓറഞ്ച് പറിച്ചെടുക്കുന്നതിന്റെ സന്തോഷവും ഒന്ന് വേറെ തന്നെയാണ്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണൂ.. Orange plant caring tip Video Credit : Chilli Jasmine

Orange plant caring tip