Mushroom Farming : “കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടണോ? എങ്കിൽ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ” കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടാം. കൂണുകൾ ഇഷ്ടമില്ലാത്തവരും കഴിക്കാത്തവർ ആയും തന്നെ അധികം ആളുകൾ ആരും കാണില്ല. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ കൂണുകൾക്ക് വളരെ നിലവാരവും പ്രാധാന്യമുണ്ട്. വീടുകളിൽ തന്നെ കൃഷി ചെയ്യുന്നത് അതിൽനിന്നും എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം.
450 സ്ക്വയർഫീറ്റ് ഉള്ള ഷെഡ്ഡിൽ ഏകദേശം 600ഓളം ബെഡ്ഡുകൾ നമുക്ക് തൂക്കി ഇടാവുന്നതാണ്. ഫാമിന് വേണ്ടി ആദ്യമേ ചെയ്യേണ്ടത് കച്ചി പോസ് ചെയ്ത് എടുക്കാൻ ഉള്ളതാണ്. 100 മീറ്റർ ഭാരലേലിൽ അകത്ത് വെള്ളം നിറച്ച ശേഷം കാൽസ്യം കാർബണേറ്റ് ചേർത്തു കൊടുക്കേണ്ടതാണ്. 100ഗ്രാം കക്കയും 6 ഗ്രാം കുമിൾനാശിനിയും മൂന്നു ഗ്രാം ബ്ലീച്ചിങ് പൗഡറും ഇടുക. ഇവ മൂന്നും വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം കച്ചി ഏകദേശം
പന്ത്രണ്ട് മണിക്കൂർ വരെ മുക്കിവയ്ക്കുക. ബെഡ് തയ്യാറാക്കാനായി കച്ച എടുക്കുമ്പോൾ നല്ല ഗോൾഡ്ൻ കളറുള്ള കച്ച എടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ബെഡ് തയ്യാറാക്കാനായി ഒരു ടേബിൾ എടുത്തതിനു ശേഷം നല്ലതുപോലെ തുടച്ച് അതിനു മുകളിലേക്ക് കച്ച വിരിച്ചിടുക. കച്ചി വിരിച്ചു ഇടുമ്പോൾ 50% വെള്ളമേ അതിൽ ഉണ്ടാകാൻ പാടുള്ളൂ, അതിൽ കൂടുതൽ ആയാൽ കച്ചി അഴുകി പോകുന്നതായിരിക്കും.
അടുത്തതായി വേണ്ടത് നല്ലതുപോലെ കൾച്ചർ ചെയ്തെടുത്ത വിത്ത് ആയിരിക്കണം നമ്മൾ നടേണ്ടത്. പലചരക്കുകടയിൽ നിന്നും ലഭിക്കുന്ന 5കിലോ സാധനങ്ങൾ കൊള്ളുന്ന പ്ലാസ്റ്റിക് കവറുകളിൽ ആയിരിക്കും നമ്മൾ കൃഷി ചെയ്യുന്നത്. ഇവ നല്ലതുപോലെ മടക്കി അതിനുശേഷം ചെറിയ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്. വിശദ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണൂ. Mushroom Farming Video Credit : Reji Ramanchira