വീട്ടുമുറ്റത്തെ തണ്ണിമത്തൻ കൃഷി.!! തണ്ണിമത്തൻ നൂറുമേനി വിളയിക്കാൻ ഇതാ ഒരു കുറുക്കുവിദ്യ; ഇങ്ങനെ ചെയ്‌താൽ തണ്ണിമത്തൻ ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! Watermelon Cultivation Easy Tip

Watermelon Cultivation Easy Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തണ്ണിമത്തൻ. പ്രത്യേകിച്ച് ചൂടുകാലമായാൽ തണ്ണിമത്തൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കി കഴിക്കുന്നത് മിക്കയിടങ്ങളിലെയും പതിവായിരിക്കും. എന്നാൽ ആരും തണ്ണിമത്തൻ അധികം വീട്ടിൽ കൃഷി ചെയ്യുന്ന പതിവ് ഉണ്ടായിരിക്കില്ല. കാരണം അതിന്റെ പരിചരണ രീതികളെ പറ്റി വലിയ അറിവ് അധികമാർക്കും ഉണ്ടായിരിക്കില്ല.

വീട്ടാവശ്യങ്ങൾക്കുള്ള തണ്ണിമത്തൻ എങ്ങിനെ വീട്ടുവളപ്പിൽ തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. തണ്ണിമത്തൻ കൃഷി ചെയ്തെടുത്ത് വിൽക്കാനുള്ള പ്ലാനാണ് ഉള്ളത് എങ്കിൽ അത്യാവശ്യം നല്ല നീളമുള്ള സ്ഥലം നോക്കി വേണം തിരഞ്ഞെടുക്കാൻ. പ്രത്യേകിച്ച് പാടവരമ്പുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ നീളത്തിൽ കിടക്കുന്നവ നോക്കി അവിടെ ആവശ്യമായ കാര്യങ്ങൾ ചെയ്തെടുക്കാം. മണ്ണ് നല്ലതുപോലെ തട്ടി വെച്ച് കളകൾ വരാതിരിക്കാനായി പ്ലാസ്റ്റിക് ഷീറ്റ് അതിനു മുകളിലായി വിരിച്ച് കൊടുക്കാവുന്നതാണ്.

വരമ്പിലാണ് കൃഷി ചെയ്യുന്നത് എങ്കിൽ ചെടികൾ നടുമ്പോൾ 40 സെന്റീമീറ്റർ അകലം നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ചെടികൾ തിങ്ങി വളരാനുള്ള സാധ്യതയുണ്ട്. മണ്ണിൽ നിന്നും ചെടിയുടെ കുറച്ചുഭാഗം മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് കൃഷി സജ്ജീകരിച്ച് എടുക്കേണ്ടത്. ആദ്യം തൈ മറ്റൊരു പാത്രത്തിൽ നട്ട് പിടിപ്പിച്ച ശേഷം പിന്നീട് അതിനെ മണ്ണിലേക്ക് നട്ടുപിടിപ്പിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഒരാഴ്ച സമയം കൊണ്ട് തന്നെ തൈ നല്ല രീതിയിൽ പിടിച്ചു കിട്ടുന്നതാണ്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തണ്ണിമത്തനിൽ കായ പിടിച്ച് കിട്ടുന്നതാണ്. ഏകദേശം 120 ദിവസം കൊണ്ടാണ് തണ്ണിമത്തൻ നല്ല രീതിയിൽ വിളവെടുക്കാനുള്ള പാകത്തിലേക്ക് ആയി കിട്ടുക. ഇളം മഞ്ഞ നിറമുള്ള കായകൾ നോക്കി വേണം ആദ്യം പറിച്ചെടുക്കാൻ. തണ്ണിമത്തൻ ചെടികൾക്ക് ഉണ്ടാകുന്ന കീടബാധ ശല്യം ഇല്ലാതാക്കാനായി ഫിറോമോൺ ട്രാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. തണ്ണിമത്തന്റെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Watermelon Cultivation Easy Tips Video Credit : Variety Farmer

Watermelon Cultivation Easy Tips

Soil and Site Preparation

  • Choose well-drained, sandy loam soil with a pH of 6.0 to 7.0.
  • Clear the field of weeds and debris.
  • Till the soil to a depth of 12-15 inches to aerate it.
  • Enrich soil with compost or aged manure to improve fertility and moisture retention.
  • Lime application may be needed if the soil is acidic to adjust pH.

Planting

  • Sow watermelon seeds about 1-2 inches deep in mounds or ridges spaced 4-6 feet apart.
  • Alternatively, start seeds indoors and transplant seedlings after 10-12 days.
  • Watermelon requires full sun — at least 6-8 hours daily.

Watering and Fertilization

  • Water regularly, keeping soil moist but not waterlogged.
  • Irrigate more during flowering and fruit-setting stages.
  • Fertilize every 2-3 weeks with a balanced fertilizer, especially rich in nitrogen early and potassium during fruiting.

Care Tips

  • Mulch around plants to conserve moisture and suppress weeds.
  • Prune excess fruits early to focus energy on quality growth.
  • Ensure good air circulation to prevent fungal diseases.
  • Watch for pests and treat organically when possible.

Harvesting

  • Watermelons mature in approximately 70-90 days depending on variety.
  • Harvest when the bottom yellow spot appears and the tendril nearest to the fruit dries.

മെലെസ്റ്റോമ വളർത്തുമ്പോൾ ഇങ്ങനെ ചെയ്യൂ.!! ഇല്ലെങ്കിൽ ചെടി നശിച്ചു പോകും; പൂന്തോട്ടത്തിൽ മെലസ്റ്റോമ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!

Watermelon Cultivation Easy Tip