സിംപിൾ വളപ്രയോഗം.!! വിയറ്റ്നാം എർലി പ്ലാവ് നേടുന്നവർ ഇതൊന്ന് ശ്രദ്ധിക്കൂ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി വിയറ്റ്നാം എർലി പ്ലാവ് ഒന്നര വർഷത്തിൽ കായ പിടിക്കാൻ.!! Viyatnam Early Jackfruit Farming

Viyatnam Early Jackfruit Farming : മികച്ച വിള തരുന്ന പ്ലാവിനം ആണ് വിയറ്റ്നാം സൂപ്പർ എർലി. ഈ ഇനത്തിൽ പെട്ട ബഡ് തൈകൾക്ക് നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ ആവശ്യകാരാണ്, വിയറ്റ്നാം എർലിയൂടെ ബഡ് തൈകൾ ശ്രദ്ധയോടെ നടുകയാണെങ്കിൽ നമ്മുക്ക് രണ്ട് വർഷം കൊണ്ട് ചക്ക പറിച്ച് എടുക്കാം. മറ്റ് സാധാരണ പ്ലാവുകൾ അഞ്ച് ആറ് വർഷം കഴിഞ്ഞ് ആണ് കായ്ക്കാറുളളത്, അപ്പോഴേക്ക് ഇത് ഒരുപാട് വളർന്നിട്ടും ഉണ്ടാകും,

ചക്ക പറിക്കാൻ നല്ല ബുദ്ധിമുട്ടാണ്, എർലി ഇനത്തിൽ പെട്ട പ്ലാവ് വർഷത്തിൽ രണ്ട് തവണ കായ്ക്കും, ഇത് എങ്ങനെ നടാം എന്ന് നോക്കാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് നടണം, അര മീറ്റർ വ്യാസമുള്ള ഒരു കുഴി എടുക്കുക. മണ്ണ് കുഴിയുടെ ഒരു വശത്ത് കൂട്ടി വെക്കുക, ഈ മണ്ണിലേക്ക് ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവ ഇട്ട് മിക്സ് ചെയ്യ്ത് കുഴിയിൽ ഇട്ട് മൂടുക, മണ്ണ് ചെറുതായി കൂന കൂട്ടി വെക്കുക.

  • Early Fruiting: Vietnam Super Early Jackfruit trees bear fruit in 1-1.5 years after planting, allowing for multiple harvests throughout the year.
  • Compact Size: These trees grow to a manageable size, around 20 feet tall, making them ideal for high-density farming and easy fruit collection.

കൂന അര അടി ഉയരത്തിൽ വേണം ഇതിന്റെ മുകളിൽ ചെറുതായി കുഴിയെടുത്ത് അതിൽ ചാണകപ്പൊടി ഇടുക. തൈ ഇതിൻെറ മുകളിൽ വെക്കാം. കൂടുതൽ ബലം കൊടുത്ത് മണ്ണ് ഉറപ്പിക്കരുത് തൈയുടെ വേര് പൊട്ടാൻ സാധ്യതയുണ്ട്, തൈകൾ നടുമ്പോൾ ബഡ് ചെയ്യ്ത ഭാഗം മണ്ണിന്റെ അടിയിൽ ആവരുത്, അങ്ങനെ ആയാൽ ഫംഗസ് രോഗം വരാം, ഒരു കപ്പ് വെള്ളം എടുത്ത് വെളളം തളിക്കുക.

കരിയില കൊണ്ട് ഒരു പുതു കൂടെ ഇടാം, തൈകൾ വളർന്ന് രണ്ട് മാസം ആവുമ്പോൾ ഒരു കിലോ ചാണകപ്പൊടി 100g വേപ്പിൻപിണ്ണാക്ക് 100g കടലപ്പിണ്ണാക്ക് കൂടി പ്ലാവിൻ്റെ ചുവട്ടിൽ ഇടുക, പ്ലാവ് വലുതാക്കുമ്പോൾ അതിൻെറ മുകൾഭാഗം വെട്ടി കൊടുക്കുക. ഇല്ലെങ്കിൽ ഇത് മുകളിലോട്ട് വളർന്ന് പോകും, പ്ലാവ് കായിച്ച് തുടങ്ങിയാൽ എല്ലാ ചക്ക കളും പഴുപ്പിക്കുന്നത് പ്ലാവിന് നല്ലതല്ല.. Viyatnam Early Jackfruit Farming Video Credit : Krishi Master

Viyatnam Early Jackfruit Farming