Venda krishi using milk : വീട്ടിൽ ചെറുതാണെങ്കിലും ഒരു പച്ചക്കറി കൃഷിത്തോട്ടം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് നിത്യേന ആവശ്യം വരുന്ന വെണ്ട, വഴുതന പോലുള്ള ചെടികൾ എങ്ങനെ വളർത്തിയെടുക്കണമെന്ന് പലർക്കും കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. എല്ലാ കാലത്തും ചെടി നിറഞ്ഞുനിൽക്കുന്ന രീതിയിൽ വെണ്ടയ്ക്ക ഉണ്ടാകാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.
വെണ്ട കൃഷി തുടങ്ങുന്നതിന് മുൻപായി അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇവയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളുണ്ട് എന്നതാണ്. ചുവപ്പ്,പച്ച എന്നീ നിറങ്ങളിൽ കാണുന്ന ആനക്കൊമ്പൻ വിഭാഗത്തിൽപ്പെട്ട വെണ്ടയ്ക്ക രണ്ടോ,മൂന്നോ ഉണ്ടെങ്കിൽ തന്നെ ഒരു ദിവസത്തെ അടുക്കള ആവശ്യത്തിന് മതിയാകും. അതേസമയം തന്നെ വലിപ്പം കുറച്ച് കുറവാണെങ്കിലും ചെടി നിറച്ച് ഉണ്ടാകുന്ന വെണ്ടയ്ക്കയും വളരെയധികം രുചി നൽകുന്ന ഒന്നു തന്നെയാണ്.
ചെടി നടുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഡോളോമേറ്റ് മിക്സ് ചെയ്ത് മണ്ണിലേക്ക് എല്ലാ വളങ്ങളും ചേർത്ത് കൊണ്ടാണ് പോട്ട് മിക്സ് തയ്യാറാക്കേണ്ടത്. എല്ലാ വളങ്ങളും മണ്ണിലേക്ക് മിക്സ് ചെയ്ത ശേഷം അടുത്തതായി ഉള്ളി തൊലി പൊടിച്ച് ഇട്ടു കൊടുക്കുകയാണ് വേണ്ടത്. ഒരു ഗ്രോ ബാഗിന് ഒരു പിടി ഉള്ളി തൊലി എന്ന കണക്കിലാണ് ഇത് ഉപയോഗിക്കേണ്ടത്.ഗ്രോബാഗ് തയ്യാറാക്കുമ്പോൾ അടിഭാഗത്ത് ഉണങ്ങിയ ഇലകളും അതിനു മുകളിലായി പോട്ട് മിക്സും ഇട്ടു കൊടുക്കുന്ന രീതി തിരഞ്ഞെടുക്കാവുന്നതാണ്.
പോട്ട് മിക്സ് തയ്യാറായി കഴിഞ്ഞാൽ അതിന് മുകളിലേക്ക് മുളപ്പിച്ചു വെച്ച വെണ്ടത്തൈ നട്ടു പിടിപ്പിക്കാവുന്നതാണ്. ചെടി നട്ടയുടനെ തന്നെ ഹ്യുമിക് നൽകുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിറയെ ബ്രാഞ്ചുകൾ ഉണ്ടാകുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ചെടി നട്ട ശേഷം രണ്ടുദിവസം തണലുള്ള ഭാഗത്ത് വെക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.ചെടി നല്ലതു പോലെ വളരുന്നതിനായി ചെയ്യാവുന്ന ഒരു പ്രത്യേക രീതിയാണ് ഒരു കപ്പ് പാലെടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ വെള്ളമൊഴിച്ച് ഡയല്യൂട്ട് ചെയ്ത ശേഷം ചെടികൾക്ക് സ്പ്രേ ചെയ്ത് നൽകുന്നത്. വെണ്ടച്ചെടിയുമായി ബന്ധപ്പെട്ട കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Venda krishi using milk Video Credit : PRS Kitchen