കറുത്ത പാടുകൾ മാറി മുഖം തിളങ്ങാനും കണ്ണിനടിയിലെ കറുപ്പുനിറം മാറാനും ഈ ഒരു ഫേസ് ക്രീം മാത്രം മതി; ഒറ്റ യൂസിൽ റിസൾട്ട് | uluva face cream

uluva face cream : ഉലുവ കൊണ്ടുള്ള ഒരു കിടിലൻ ഫേസ് ക്രീം ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. മുഖത്തെ കറുത്ത പാടുകളും ടാനും എല്ലാം മാറ്റിയിട്ട് നമുക്ക് നല്ല ഒരു ബ്രൈറ്റ്നെസ് കിട്ടാനും അതേപോലെതന്നെ സ്കിൻ നല്ല സോഫ്റ്റ് ആക്കി വെക്കാനും പറ്റിയ നല്ല ഒരു ഫേസ് ക്രീം ആണ് ഇത്. ചുളിവുകൾ ഒന്നും വരാതെ സ്കിൻ എപ്പോഴും നല്ല സോഫ്റ്റ് ആയിട്ട് ഇരിക്കാനും ഇത് സഹായിക്കും. ഈ ഒരു കിഡിലൻ ക്രീം ഒന്നര ആഴ്ച വരെ നമുക്ക് ചീത്തയാവാതെ യൂസ് ചെയ്യാൻ പറ്റും. ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാൻ പറ്റിയ നല്ല ഒരു ക്രീംആണ്.

ഫേസ് ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം തന്നെ രണ്ട് സ്പൂണോളം ഉലുവ എടുക്കാം. ഇത് നന്നായിട്ടഒന്ന് പൊടിച്ചെടുക്കണം. മിക്സിയുടെ ജാറിലേക്ക് ഇട്ടിട്ട് ഡ്രൈ ആയിട്ട് തന്നെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു പാൻ എടുക്കാം. പാനിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. സ്റ്റവ ഓൺ ആക്കുന്നതിനു മുമ്പ് തന്നെ ഉലുവയുടെ ഈ പൊടി കൂടി ചേർത്തിട്ട് നന്നായിട്ടഒന്ന് മിക്സ് ചെയ്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത ശേഷം ഫ്ലെയിം ഓൺ ആക്കാം. ഇതൊന്ന് കുറുക്കി എടുക്കണം. നല്ല തിക് ആയിട്ട് വരുന്നതുവരെ ഇളക്കി കൊടുക്കുക.

ഒരുപാട് നേരം ഒന്നും ഇളക്കണ്ട പെട്ടെന്ന് തന്നെ ഉലുവദ ഇതേപോലെ കുറുകി ഇതിനകത്തേക്ക് കുറച്ു മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. നാടൻ മഞ്ഞൾപ്പൊടിയാണ് ചേർത്തു കൊടുക്കേണ്ടത്. മഞ്ഞൾപ്പൊടി ചേർത്തു കൊടുത്തിട്ട് കുറച്ചു നേരം കൂടി ഇളക്കി കുറുക്കി എടുക്കണം. ഈ ചൂടോടു കൂടി തന്നെ നമുക്ക് ഒരു അരിപ്പയിലേക്ക് ഒഴിച്ചിട്ട് നമുക് ഇതൊന്ന് അരിച്ചെടുക്കാം ഉലുവ നന്നായിട്ട് വെന്ത് ഉലുവയുടെകണ്ടെന്റ് എല്ലാം തന്നെ ഈ വെള്ളത്തിൽ ആയിട്ടുണ്ട്. അരിച്ചെടുത്ത ഈ വെള്ളം ഉപയോഗിച്ച് ഒരു ഫേസ് ക്രീമും അരിപ്പയിൽ ബാക്കി വരുന്ന ഉലുവയുടെ തരികളൊക്കെ ഉപയോഗിച്ചിട്ട് നല്ലൊരു സ്ക്രബ്ബറും തയ്യാറാക്കാവുന്നതാണ്

വരിച്ച വെള്ളത്തിലേക്ക് രണ്ട് സ്പൂണോളം അലോവേര ജെൽ ചേർത്തു കൊടുക്കാം. നന്നായി ഇളക്കി ഇളക്കി മിക്സ് ചെയ്ത എടുക്കാം. ഇത് ഒരു ചില്ലിന്റെ കുപ്പിയിൽ ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ഒന്നര ആഴ്ച വരെ യാതൊരു കേടുും ഇല്ലാതെ ഇത് ഫ്രിഡ്ജിൽ ഇരുന്നോളും. മുഖത്തുള്ള കറുത്ത പാടുകളൊക്കെ മാറി ഫേസ് നല്ല ബ്രൈറ്റ് ആവാനായിട്ട് പറ്റിയ നല്ലൊരു ഒരു ക്രീം ആണിത്. കയ്യിലും മുഖത്തും അതേപോലെതന്നെ കഴുത്തിലും ഒക്കെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഈ ക്രീം പുരട്ടി അരമണിക്കൂറിനു ശേഷം നമുക്ക് തണുത്ത വെള്ളത്തിൽ കഴുകി എടുക്കാവുന്നത് ണ്. ഒരിക്കലെങ്കിലും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. uluva face cream Video Credit : Ansi’s Vlog

uluva face cream