ഏത് സമയത്തും ഇഡ്ഡലി സോഫ്റ്റ് ആകാൻ ഈ ഒരു സൂത്രം മാത്രം മതി.!! രണ്ട് സ്പ്പൂൺ ഉഴുന്ന് കൊണ്ട് പൂപോലത്തെ ഇഡലി. ഇത് സ്വപ്നമല്ല, സത്യം..!! to make perfect batter for soft idli

to make perfect batter for soft idli : രണ്ട് സ്പൂൺ ഉഴുന്നു കൊണ്ട് സോഫ്റ്റ് ഇഡലി എന്ന് കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ? എന്നാൽ ഇത് സത്യമാണ്. കർണാടകയിൽ ഏതൊരു ഹോട്ടലിൽ പോയാലും ഈ ഇഡലി കിട്ടും. മല്ലികൈ ഇഡ്ഡലി എന്നാണ് ഇതിന് പറയുന്നത്.  അധികം പച്ചക്കറി ഇടാത്ത നല്ല അടിപൊളി സാമ്പാർ ആണ് ഇതിന് കോമ്പിനേഷൻ. ഈ ഇഡലിയുടെയും സാമ്പാറിന്റെയും റെസിപ്പിയാണ് താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ ഉള്ളത്.

Ingredients for Malligai Idli

  • 3 cups raw rice
  • 2 tablespoons urad dal
  • 1 tablespoon fenugreek seeds
  • 1 cup cooked rice
  • Little leftover fermented idli batter
  • Salt as needed
  • Water as required for soaking and grinding

Ingredients for Simple Sambar

  • Toor dal
  • Onion
  • Tomato
  • Green chilli
  • Tamarind
  • Turmeric powder
  • Sambar powder
  • Salt
  • Curry leaves
  • Mustard seeds
  • Dry red chilli
  • Oil

ഇഡ്ഡലി ഉണ്ടാക്കാനായി ആദ്യം മൂന്ന് കപ്പ് പച്ചരി എടുക്കുക. ഇതിലേക്ക് രണ്ട് സ്പ്പൂൺ ഉഴുന്നും കൂടി ചേർക്കുക. ഇത് കൈ കൊണ്ട് നന്നായി ഞെരടി കഴുകി എടുക്കണം. അതിന് ശേഷം ഇതിലേക്ക് ഒരു സ്പൂൺ ഉലുവ ചേർക്കണം. ഇതിന് അഞ്ച് തൊട്ട് ആറ് മണിക്കൂർ കുതിർക്കാൻ അടച്ചു വയ്ക്കുക. ഇതിനെ മിക്സിയിലോ ഗ്രൈണ്ടറിലോ ഇട്ട് അരയ്ക്കുക.

അരയ്ക്കുമ്പോൾ ഇതിലേക്ക് ആദ്യം തന്നെ ഒരു കപ്പ്‌ ചോറ് ചേർക്കാൻ മറക്കരുത്. സാധാരണ ഏതെങ്കിലും സ്റ്റീൽ പാത്രത്തിൽ ആയിരിക്കും നമ്മൾ അരച്ച മാവ് ഒഴിച്ചു വയ്ക്കുന്നത്. എന്നാൽ ഈ ഇഡലി തയ്യാറാക്കാനായി നമ്മൾ മൺകലത്തിലാണ് ഒഴിച്ച് വയ്ക്കേണ്ടത്. ഇനിയാണ് നമ്മുടെ ടിപ്പ്. നമ്മൾ ഇതിന് മുൻപ് ഇഡലി ഉണ്ടാക്കിയ മാവിൽ നിന്നും ഒരല്പം ഫ്രിഡ്ജിൽ മാറ്റി വച്ചിട്ടുണ്ടായിരിക്കണം. അതിന് മുകളിൽ തെളിഞ്ഞ് നിൽക്കുന്ന വെള്ളം കളഞ്ഞിട്ട് അല്പം മാത്രം വെള്ളം ചേർത്ത് ഇളക്കണം.

ഇതിനെ നമ്മൾ അരച്ച മാവിലേക്ക് ചേർത്ത് യോജിപ്പിക്കാം. അവസാനമായി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഇളക്കണം. ഇതിനെ ആറ് മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വച്ചാൽ മതി. ഇതോടൊപ്പം കഴിക്കാൻ പറ്റിയ നല്ല അടിപൊളി സാമ്പാറിന്റെ റെസിപ്പി ഇതോടൊപ്പമുള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. പത്ത് മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ആ സാമ്പാർ ഉണ്ടാക്കുന്നത് കാണാൻ മറക്കില്ലല്ലോ. to make perfect batter for soft idli Video Credit : Mallus In Karnataka

to make perfect batter for soft idli

  • Karnataka-style soft idli is called Malligai Idli
  • Take 3 cups raw rice and 2 spoons urad dal
  • Wash the rice and dal well by rubbing with hands
  • Add 1 spoon fenugreek seeds and soak for 5–6 hours
  • Grind the mixture smoothly in a mixer or grinder
  • Add 1 cup cooked rice while grinding for softness
  • Pour the batter into a clay pot instead of a steel vessel
  • Add a little leftover fermented idli batter for better fermentation
  • Mix in required salt and stir well
  • Rest the batter for about 6 hours
  • Steam the idlis until soft and fluffy
  • Best served with simple Karnataka-style sambar
  • The sambar can be prepared easily within 10 minutes

ഇനി ആരും പപ്പടം കടയീന്ന് വാങ്ങണ്ട. !! കെട്ടുകണക്കിന് പപ്പടം വീട്ടിലുണ്ടാക്കാം; കുഴക്കണ്ട, പരത്തണ്ടാ 10 മിനിറ്റിൽ മാവ് കോരിയൊഴിച്ച് ഇങ്ങനെ ചെയ്യൂ.!!

Comments are closed.