ക്ഷീണം മാറാനും നല്ല ഉറക്കം കിട്ടാനും ഇങ്ങനെ കഴിച്ചു നോക്കു; ചുട്ടുപൊള്ളുന്ന ചൂടിനും നോമ്പിനും പറ്റിയ കിടിലൻ ഡ്രിങ്ക് Talbina Healthy Drink for Energy

Talbina Healthy Drink for Energy

  1. 4 cups milk
  2. 4 tablespoons barley powder
  3. Dates (chopped)
  4. Honey (for sweetness)
  5. Cardamom (crushed)
  6. Pumpkin seeds (optional)
  7. Almonds (optional)
  8. Walnuts (optional)
  9. Cashew nuts (optional)
  10. Cinnamon powder (optional)

Talbina Healthy Drink for Energy : ഈ ഒരു നോമ്പ് കാലത്ത് നിങ്ങളുടെ ക്ഷീണം മാറാനൊക്കെ ബെസ്റ്റ് ആയിട്ടുള്ള തൽബീന റെസിപ്പിയാണ് ഇവിടെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. എല്ലാവർക്കും എളുപ്പത്തിൽ തന്നെ ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ സാധിക്കും. വളരെ ഹെൽത്തിയാണിത്. ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഈ ഒരു റെസിപ്പിയിൽ പ്രധാനമായിട്ടും വേണ്ടത് പാലും ബാർലിയുമാണ്. മധുരത്തിനായി കുറച്ച് ഡെയ്റ്റ്സും തേനും കൂടി നമ്മുക്ക് ചേർക്കാം. ചെറുതായി ഡെയ്റ്റ്സ് കട്ട്‌ ചെയ്യുക.

പിന്നെ നട്ട്സ് ഓപ്ഷണൽ ആണ്. കുറച്ച് പമ്പ്കിൻ സീഡ്‌സ്, ബധാമും, വാൽനട്സും ആണ് എടുത്തിരിക്കുന്നത്. പിന്നീട് ഒരു കപ്പ്‌ പാലിന് 4 ടേബിൾ സ്പൂൺ ബാർലി പൗഡർ എടുത്ത് വെക്കുക. ഇനി ഒരു സോഫ്റ്റ്‌ പാനിലേക്ക് 4 കപ്പ്‌ പാൽ ഒഴിച്ചു കൊടുക്കുക. അര കപ്പ്‌ പാൽ ഒന്ന് മാറ്റി വെക്കുക. മാറ്റി വെച്ച പാൽ അളന്ന് വെച്ചിരിക്കുന്ന ബാർലി പൗഡിറിലേക്ക് ഒഴിച്ച് കൊടുത്ത് മിക്സ്‌ ആക്കുക. ഒട്ടും കട്ടിയൊന്നുമില്ലാതെ സ്മൂത്ത്‌ ആയി എടുക്കുക.കാരണം നമ്മൾ ഇത് ചൂട് പാനിലേക്കാണ് ഒഴിച്ച് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ കുറച്ചൂടെ ഈസി ആയിരിക്കും. അല്ലെങ്കിൽ പെട്ടെന്ന് കട്ട പിടിക്കാൻ സാധ്യതയുണ്ട്.

അതുപോലെ മിക്സ്‌ ചെയ്യാനും കുറച്ച് ബുദ്ധിമുട്ടായിരിക്കും. അപ്പോൾ ബാക്കി പാൽ കൂടെ ചേർത്തിട്ട് നന്നായിട്ട് മിക്സ്‌ ചെയ്യുക. ബാക്കി പാൽ ഉണ്ടെങ്കിൽ ആ ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് ആ പാനിലേക്ക് പാൽ ഒഴിച്ച് ചൂടാക്കുക. നന്നായിട്ട് പാൽ ചൂടായതിന് ശേഷം തയ്യാറാക്കി വെച്ച ബാർളി മിക്സ്‌ ചേർത്ത് കൊടുക്കുക. ശേഷം ലൊ ടു മീഡിയം ഫ്ലെയിമിൽ ആക്കിയതിന് ശേഷം കൈ എടുക്കാതെ ഇളക്കി കൊടുക്കുക. ഈ ഒരു സ്റ്റെപ് വളരെ പ്രധാനമാണ്. സ്ലോ കുക്കിംഗ്‌ ആണ് ഇതിന് വേണ്ടത്.ബാർലിയ്ക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. ഇതിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺസ്റ്റിപേഷൻ ഉള്ളവർക്ക് ബാർലി പതിവായി കഴിക്കുന്നത്‌ വളരെ നല്ലതാണ്.കൂടാതെ ശരീരം തണുപ്പിക്കാനും, ദഹന പ്രക്രിയ മെച്ചപ്പെടുത്താനും, വൃക്കയുടെ ആരോഗ്യത്തിനൊക്കെ നല്ലതാണ്. ഇത് ഒരു 15 മിനിറ്റ് എങ്കിലും ഇങ്ങനെ കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. അപ്പോൾ ഇത് ചെറുതായിട്ട് ഒന്ന് കുറുകി വരും. ഇതിനൊരു പ്രത്യേക സ്വാതായിരിക്കും. ശേഷം ഒരു ഏലക്കായ ചതച്ചത് ചേർക്കുക. എന്നിട്ട് മധുരത്തിന് വേണ്ടീട്ട് നേരത്തെ തയ്യാറാക്കി വെച്ച ഡെയ്റ്റ്സ് കൂടി ചേർക്കുക.നന്നായി വേവിക്കുക. നേരത്തെ പറഞ്ഞതുപോലെ 15 മിനിറ്റ് കൈ എടുക്കാതെ സെറ്റ് ആക്കികൊണ്ടിരിക്കുക.

അതുപോലെ മാനസിക ആരോഗ്യത്തിന് ഇത് കഴിക്കുന്നത്‌ നല്ലതാണ്.12 മിനിറ്റ് കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കി വെച്ച നട്ട്സ് ചേർത്ത് കൊടുക്കാം. കാശ്യു നട്സും വേണമെങ്കിൽ ചേർത്ത് കൊടുക്കുക. ഇനി ഇത് എല്ലാം കൂടി നന്നായി ഒന്ന് മിക്സ്‌ ചെയ്യുക. നട്ട്സ് എപ്പോഴും അവസാന ഘട്ടത്തിൽ ആയിരിക്കണം ചേർക്കേണ്ടത്. അതുപോലെ വേണമെങ്കിൽ സിന്നമൻ പൗഡർ ചേർക്കാവുന്നതാണ്.15 മിനിറ്റ് കഴിഞ്ഞാൽ നന്നായി കുറുകി വന്നിട്ടുണ്ടാകും. ശേഷം കുമിളകൾ വന്ന് തുടങ്ങിയാൽ ഫ്ലെയിം ഓഫ്‌ ആക്കുക. കുറച്ച് തണുത്തതിന് ശേഷം ഒരു ബൗളിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് സിന്നമൻ പൗഡർ അതിന്റെ മുകളിൽ ഇട്ട് കൊടുക്കുക. അതുപോലെ ഡെയ്റ്റ്സ് നട്ട്സ് ഇട്ട് ഡെക്കറേറ്റ് ചെയ്യുക. ഇനി മധുരം വേണമെങ്കിൽ അല്പം തേൻ അതിന്റെ മുകളിൽ സ്പ്രെഡ് ചെയ്യുക. ഇത്രയുമായാൽ തൽബീന റെസിപ്പി തയ്യാർ. എല്ലാവരും ഉറപ്പായും തയ്യാറാക്കി നോക്കേണ്ട ഒരു കിടിലൻ ഹെൽത്തി റെസിപ്പിയാണിത്. ഡിന്നർ ആയിട്ട് കഴിക്കാണെങ്കിൽ നല്ലതുപോലെ ഉറക്ക് കിട്ടാനും ഇത് സഹായിക്കും എന്നതിൽ ഒരു സംശയവും വേണ്ട. Talbina Healthy Drink for Energy Video Credit : DIYA’S KITCHEN AROMA

Talbina Healthy Drink for Energy

Preparation

  1. Chop the dates into small pieces and keep them aside.
  2. Take 4 tablespoons of barley powder and mix it with ½ cup milk to make a smooth mixture without lumps.
  3. Pour the remaining milk into a pan and heat it.
  4. When the milk becomes hot, add the prepared barley mixture.
  5. Cook on low to medium flame and keep stirring continuously.
  6. Continue stirring for about 15 minutes until it becomes slightly thick.
  7. Add crushed cardamom and chopped dates.
  8. After about 10–12 minutes, add the nuts and seeds.
  9. Mix everything well and cook until the mixture thickens.
  10. Turn off the flame when it starts bubbling.

Serving

  1. Pour the Talbina into a bowl.
  2. Sprinkle a little cinnamon powder on top.
  3. Garnish with dates and nuts.
  4. Add a little honey if you want more sweetness.

Benefits

  • Helps reduce tiredness during fasting.
  • Provides good energy and nutrition.
  • Rich in fiber, good for digestion.
  • Helps with constipation relief.
  • Supports better sleep and mental health.
  • Helps cool the body and improve overall health.

ഒറ്റ മിനിറ്റിൽ കിടിലൻ റിസൾട്ട്; പല്ലിലെ മഞ്ഞക്കറ കളയാൻ ഇനി ക്ലിനിക്കിൽ പോയി പൈസ കൊടുത്ത് ക്‌ളീൻ ചെയ്യണ്ട; ഒരു തക്കാളി മതി

Talbina Healthy Drink for Energy