
കിടിലൻ; വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല | Super Vella kadala curry
Super Vella kadala curry : ഇന്നത്തെ നമ്മുടെ റെസിപ്പി വെള്ളക്കടല വെച്ചിട്ട് നല്ല അടിപൊളി ടേസ്റ്റിൽ 😋 കിടിലൻ👌🏻വെള്ളക്കടല ഇങ്ങനെ ഉണ്ടാക്കിയാൽ രുചി നാവിൽ നിന്ന് മായില്ല! 🤤 Vella kadala curry
തയ്യാറാക്കാൻപറ്റിയഒരു കറിയാണ്. എല്ലാ ബ്രേക്ക്ഫാസ്റ്റ് ഐറ്റംസിന്റെ കൂടെയും പറ്റിയ ഈ ഒരു വെള്ളക്കടല ബട്ടർ മസാല നമുക്കൊന്ന് കണ്ടു നോക്കാം. ബ്രേക്ഫാസ്റ്റിന്റെ കൂടെ മാത്രമല്ല ചോറിന്റെ കൂടെ കഴിക്കാനും കിടിലൻ രുചിയിലുള്ള ഒരു റെസിപ്പി കൂടിയാണിത്. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്.
Super Vella kadala curry Ingredients:
- White chickpeas – 1¼ cups, soaked overnight and cooked
- Medium tomatoes – 2½
- Large garlic cloves – 4
- Ginger – 1½-inch piece
- Cooked white chickpeas – 4 tbsp
- Water – ¼ cup
- Oil – as needed
- Unsalted butter – 2 tbsp
- Cumin seeds – 1 tsp
- Medium onions – 2, finely chopped
- Salt – to taste
- Turmeric powder – ½ tsp
- Kashmiri chilli powder – 2 tsp
- Coriander powder – 2 tsp
- Cumin powder – 1 tsp
- Meat masala or garam masala – 1 tsp
- Hot water – 1¼ cups
- Black pepper powder – ¼–½ tsp
- Sugar – 2 pinches
- Kasuri methi – 1 tsp
- Fresh cream – 3–4 tbsp
- Fresh coriander leaves – as needed
- Green chilli – 3
ആദ്യം തന്നെ കുറച്ച് വെള്ളക്കടല ഒന്ന് കുതിർത്തി എടുക്കുക. തലേദിവസം വെള്ളത്തിലിട്ടു കുതിർത്തെടുത്ത വെള്ളക്കടല കുക്കറിലേക്ക് ഇട്ടു കൊടുത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മാത്രം വേവിച്ചിട് എടുക്കുക ഒരു മൂന്നു നാല് വിസിൽഒക്കെ ആകുമ്പോഴത്തേക്കും വെള്ളക്കടല നന്നായിട്ട് വെന്തു വരും. ഇനി നമുക്ക് ഇതിലേക്ക് വേണ്ടത് ഇതുപോലെ മീഡിയം വലിപ്പമുള്ള ഒരു രണ്ടര തക്കാളിയാണ്. ഒരു പാനിൽ ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ ഒന്ന് ചൂടായി വരുമ്പോഴത്തേക്കും അത്യാവശ്യം നല്ല വലിപ്പമുള്ള നാലല്ലി വെളുത്തുള്ളി (ചെറിയ അല്ലി ആണെങ്കിൽ ഒരു എട്ടുപഎണ്ണം വരെഒക്കെ എടുക്കാം )ഒരുഇഞ്ച് വലിപ്പമുള്ള ഇഞ്ചി അരിഞ്ഞത് ഇവയെല്ലാം ഈ ഒരു എണ്ണയിലേക്ക് ഇട്ടു കൊടുത്തിട്ട് നന്നായിട്ടൊന്ന് ചൂടാക്കി എടുക്കാം.
അതിനുശേഷം ഒരു തക്കാളി കട്ട് ചെയ്തതും കൂടി ഇതിലേക്ക് ഇട്ടു നന്നായി ഒന്ന് കുക്ക് ചെയ്തെടുക്കണം. നല്ല സോഫ്റ്റ് ആയി കിട്ടുന്ന വരെ വഴറ്റിയെടുക്കുക. വഴണ്ട് വന്നാൽ തീ ഓഫ് ചെയ്യാം. തണുത്തുകഴിഞ്ഞാൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. വേവിച്ചെടുത്ത വെള്ളക്കടലയിൽ നിന്ന് ഒരു നാല് ടേബിൾസ്പൂണോളം വെള്ളക്കടല എടുത്തിട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ഒരു കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുത്തിട്ട് നന്നായിട്ട് ഇതുപോലെ നല്ല ഫൈൻ ആയിട്ടഒന്ന് അരച്ചിട് എടുക്കുക. ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കാം അതിനുശേഷം ഒരു രണ്ട് ടേബിൾസ്പൂൺ അളവിൽ ബട്ടർ ഇട്ടു കൊടുക്കുക. ഉപ്പില്ലാത്ത ബട്ടർ ആണ് ഇവിടെ ഇട്ടു കൊടുത്തിരിക്കുന്നത്. തയ്യാറാക്കുന്നവിധം മുഴുവനായി അറിയുവാൻ വീഡിയോ മുഴുവൻ കാണൂ.. Super Vella kadala curry Video Credit : Fathimas Curry World
Comments are closed.