Special Ilayada Recipe : കർക്കിടക മാസത്തിൽ വ്യത്യസ്ത ഔഷധഗുണങ്ങളുള്ള പച്ചിലകൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമാണ്. മുറ്റത്ത് കാണുന്ന തകര മുതൽ പച്ചിലകളുടെ ഒരു നീണ്ട നിര തന്നെ ഇത്തരത്തിൽ ഉൾപ്പെടുന്നു. അവയിൽ ഉൾപ്പെടുന്ന ഒരു ചെടിയാണ് കൊടവൻ. ഈയൊരു ചെടിയുടെ ഇല ഉപയോഗപ്പെടുത്തി ഔഷധഗുണമേറിയ അട എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Special Ilayada Recipe
- Kadalaparipp
- Urad Dal
- Curry Leaves
- Green Chilly
- Rice Flour
- Kodavan Leaf
- Water
- Salt
കൊടവൻ ഇല ഒരു ബ്രെയിൻ ഫുഡ് എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മാത്രമല്ല യൂറിനറി ഇൻഫെക്ഷൻ, കുടൽ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കെല്ലാം ഈയൊരു ഇല വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതോ, ചവച്ചരച്ച് കഴിക്കുന്നതോ വളരെയധികം ഗുണം ചെയ്യുന്നതാണ്. ഈ ഒരു ഇല ഉപയോഗപ്പെടുത്തി അടയും ഉണ്ടാക്കി നോക്കാവുന്നതാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു പിടി അളവിൽ കടലപ്പരിപ്പ്, ഉഴുന്ന്, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റി എടുക്കുക. ഇത് ചൂടാറുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക ശേഷം മാവ് കുഴയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു പാത്രത്തിലേക്ക് അട ഉണ്ടാക്കാൻ ആവശ്യമായ അരിപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് നേരത്തെ പൊടിച്ചുവച്ച പൊടിയുടെ കൂട്ട്, എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ചെറുതായി അരിഞ്ഞെടുത്ത കൊടവൻ ഇല, കുഴയ്ക്കാൻ ആവശ്യമായ വെള്ളം എന്നിവ ചേർത്ത് സാധാരണ അട തയ്യാറാക്കുന്ന അതേ മാവിന്റെ പരുവത്തിൽ പരത്തിയെടുക്കുക.
പിന്നീട് മുറിച്ചുവെച്ച വാഴയിലേക്ക് അല്പം എണ്ണ തടവിയ ശേഷം മാവിന്റെ ഓരോ ഉരുളകളായി വെച്ചുകൊടുക്കുക. കൈ ഉപയോഗിച്ച് അട നല്ലതുപോലെ പരത്തി കൊടുക്കുക. ശേഷം വാഴയില മടക്കി മാറ്റിവെക്കുക. ഇത്തരത്തിൽ തയ്യാറാക്കിവെച്ച മാവിന്റെ അളവിന് അനുസരിച്ച് വാഴയിലയിൽ അട മടക്കി വയ്ക്കാവുന്നതാണ്. ആവി കയറ്റിയെടുക്കാനായി ഒരു ഇഡലി പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് കൊടുക്കുക വെള്ളം നന്നായി ചൂടായി വരുമ്പോൾ ഇലയട വെച്ച തട്ട് അതിലേക്ക് ഇറക്കി വയ്ക്കുക. 20 മിനിറ്റ് കഴിയുമ്പോഴേക്കും അട റെഡിയായിട്ടുണ്ടാകും. വളരെയധികം രുചികരമായ അതേസമയം ഔഷധഗുണങ്ങൾ ഏറെയുള്ള കൊടവന്റെ ഇല ഉപയോഗിച്ചുള്ള അട തയ്യാറായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Ilayada Recipe Video Credit : Sree’s Veg Menu
Special Ilayada Recipe
Preparation Steps:
- Heat china chatti, add oil, roast chana dal + urad dal + curry leaves till golden brown
- Cool, grind to coarse powder in mixie jar
- Wide bowl: rice flour + dal powder + chopped green chilies + salt + kodavanila leaves
- Add water gradually, knead to soft idli batter consistency
- Cut banana leaves, grease both sides with coconut oil
- Take lemon-sized batter balls, flatten evenly on greased leaf using fingers
- Fold leaf over ada, arrange in idli steamer
- Boil water in steamer, place ada plate, steam 20 mins medium flame
Serving: Serve hot with coconut chutney or as tea-time snack.