Secret Coriander Powder : കറികളുടെ രുചി കൂട്ടാൻ നമ്മളിൽ പലരും പലവിധ മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ, എല്ലാ ചേരുവകളും ശരിയായ അളവിൽ ചേർത്തിട്ടും പ്രതീക്ഷിച്ച രുചി ലഭിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളിൽ പരീക്ഷിക്കാൻ കഴിയുന്ന ഒരു പ്രത്യേക മസാല പൊടി വീട്ടിൽ തന്നെ തയ്യാറാക്കി വെക്കാം.
Secret Coriander Powder Ingredients
- Mint leaves (fresh, a handful)
- Coriander seeds (1 cup)
- Roasted Bengal gram / Chickpeas (Pottukadala) (¼ cup)
- Black pepper (1 teaspoon)
- Fennel seeds (Perumjeerakam) (1 teaspoon)
സാധാരണയായി പല വീടുകളിലും കറി തയ്യാറാക്കാൻ മുൻകൂട്ടി ഒരു മസാല പൊടി ഉണ്ടാക്കി സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ ആ പൊടിയിലേക്ക് കുറച്ചു അധിക ചേരുവകൾ ചേർത്ത് കൊടുത്താൽ കറികളുടെ രുചി ഇരട്ടിയാക്കാൻ കഴിയും. അത്തരത്തിൽ ഉള്ള വ്യത്യസ്തമായ ഒരു മസാലപൊടിയാണ് നിങ്ങേ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാൻ ചൂടാക്കി, നന്നായി കഴുകി വൃത്തിയാക്കിയ പുതിനയിലകൾ ഒരു പിടി അളവിൽ ചേർക്കുക. പുതിനയില വാടിത്തുടങ്ങുമ്പോൾ മല്ലി ഒരു കപ്പ് അളവിൽ ചേർത്ത്, നല്ല മണം വരുന്നവരെ ചൂടാക്കുക.
ഇതിന്റെ ¼ കപ്പ് അളവിൽ പൊട്ടുകടല ചേർത്ത് വീണ്ടും ചൂടാക്കുക. തുടർന്ന് കുരുമുളക് ഒരു ടീസ്പൂൺ, പെരുംജീരകം ഒരു ടീസ്പൂൺ ചേർത്ത് എല്ലാം നന്നായി ഇളക്കി വേവിക്കുക. എല്ലാം ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം. തണുത്ത ശേഷം മിക്സിയിൽ ഇട്ട് പൊടിക്കുക. ഈ മസാല പൊടി കറി ഉണ്ടാക്കുമ്പോൾ അല്പം ചേർത്താൽ കറിയുടെ മണവും രുചിയും ഗണ്യമായി ഉയരും. പൂർണ്ണമായും ഓർഗാനിക് ആയ ഈ വീട്ടിൽ തയ്യാറാക്കിയ മസാല ചിക്കൻ കറി, ബീഫ് കറി, കടല കറി എന്നിവയിൽ ചേർത്താൽ പ്രത്യേക രുചി നൽകും. ഒരിക്കൽ വീട്ടിൽ തയ്യാറാക്കി പരീക്ഷിച്ചാൽ അതിന്റെ വ്യത്യാസം നിങ്ങൾക്ക് വ്യക്തമായി അനുഭവിക്കാനാകും. Secret Coriander Powder Video Credit : Thoufeeq Ki
Secret Coriander Powder
- Wash and Dry Mint Leaves:
Wash fresh mint leaves thoroughly and let them dry fully. - Roasting:
Heat a thick-bottomed pan.
Add the dried mint leaves and roast gently until they begin to wilt and the aroma rises. - Add Coriander Seeds:
Add coriander seeds to the pan and roast on medium flame. Stir frequently until they turn aromatic. - Add Roasted Bengal Gram:
Once the coriander seeds are fragrant, add ¼ cup of roasted Bengal gram (pottukadala) and roast for another minute. - Add Black Pepper and Fennel Seeds:
Add 1 teaspoon black pepper and 1 teaspoon fennel seeds. Continue roasting until all spices release aroma and are nicely heated but not burnt. - Cool Down:
Switch off the heat. Transfer all roasted ingredients to a plate. Allow them to cool completely. - Grinding:
Once cooled, put all the roasted ingredients into a mixer grinder.
Grind to a fine powder. - Storage:
Transfer the masala powder to an airtight container.
Store in a cool, dry place.
ഇതാണ് മീറ്റ് മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ മീറ്റ് മസാല വേറെ ലെവൽ രുചി ആകും!!