Rocket stove making tricks : ഗ്യാസ് സിലിണ്ടറിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനു പകരമായി എന്ത് ഉപയോഗിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. പണ്ടു കാലങ്ങളിൽ വീടിനകത്ത് വിറകടുപ്പ് നിർമ്മിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥല പരിമിതി, പുകയുടെ പ്രശ്നം എന്നിവ മൂലം മിക്ക ആളുകളും ഇത്തരത്തിൽ വിറകടുപ്പ് നിർമ്മിക്കാറില്ല. വെറും ഇഷ്ടികയും ഒരു മെഷ് ഷീറ്റും
ഉപയോഗപ്പെടുത്തി റോക്കറ്റ് അടുപ്പ് വീടിന് പുറത്ത് എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു റോക്കറ്റ് അടുപ്പ് നിർമ്മിക്കുകയാണെങ്കിൽ തേങ്ങ ചിരകി ബാക്കിയുണ്ടാകുന്ന ചിരട്ട, ഓലയുടെ തണ്ട്, ഓല എന്നിവ ഉപയോഗപ്പെടുത്തി എല്ലാം തീ കത്തിക്കാനായി സാധിക്കുന്നതാണ്. അടുപ്പ് തയ്യാറാക്കാനായി ആദ്യത്തെ ലയറിൽ 3 ഇഷ്ടിക കട്ടകളും ഒരു പകുതി ഇഷ്ടികയും എന്ന കണക്കിലാണ് വച്ചു കൊടുക്കേണ്ടത്.
അതിന് മുകളിലായി ഒരു സ്റ്റീൽ മെഷ് വച്ചു കൊടുക്കുക. നേരത്തെ ചെയ്തതിന്റെ ഓപ്പോസിറ്റ് ദിശയിൽ പകുതി കട്ട വരുന്ന രീതിയിൽ കട്ടകൾ വീണ്ടും അടുക്കി കൊടുക്കുക. ഈയൊരു രീതി 5 ലയറുകളിലായി ആവർത്തിക്കണം. ശേഷം മെഷിന്റെ താഴ് ഭാഗത്തായി ചിരട്ട അല്ലെങ്കിൽ ഓല കത്തിച്ചു കൊടുക്കാവുന്നതാണ്. ഇതിൽ നിന്നും ഉണ്ടാകുന്ന തീ മുകൾ ഭാഗത്തേക്ക് നല്ല രീതിയിൽ ലഭിക്കുന്നതാണ്. സ്റ്റവ് കത്തിക്കുമ്പോൾ ഉണ്ടാകുന്ന അത്രയും തീ തന്നെ ഈയൊരു രീതിയിൽ മെഷ് ചൂടാകുമ്പോഴും ഉണ്ടാകുന്നതാണ്.
ശേഷം ഏത് പാത്രമാണോ അടുപ്പിൽ വക്കാൻ ഉദ്ദേശിക്കുന്നത് ആ പാത്രത്തിന്റെ അടിയിൽ അല്പം എണ്ണ തടവിയ ശേഷം വച്ച് കൊടുക്കുകയാണെങ്കിൽ കരി പിടിക്കാതെ പാത്രം കിട്ടുകയും ചെയ്യും. സ്ഥിരമായി ഗ്യാസ് സിലിണ്ടർ മാത്രം ഉപയോഗിക്കുന്നവർക്ക് വീടിനു പുറത്ത് ഈയൊരു രീതിയിൽ അടുപ്പ് കൂട്ടി നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടികളിൽ എല്ലാം ഇടാനുള്ള ചാരം അതിൽ നിന്നും ലഭിക്കുകയും, തേങ്ങ ചിരകാനായി എടുക്കുന്ന ചിരട്ട വെറുതെ കളയേണ്ട ആവശ്യവും വരുന്നില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rocket stove making tricks Video Credit : Vichus Vlogs
Rocket stove making tricks
Rocket stoves are efficient, eco-friendly cooking solutions. Here are some making tricks:
Design Considerations:
- Insulation: Use materials like perlite, vermiculite, or refractory insulation.
- Combustion chamber: Ensure proper airflow and mixing of fuel and air.
- Chimney: Design for efficient exhaust and draft control.
Materials:
- Metal: Use durable metals like steel or aluminum.
- Refractory materials: Utilize firebrick, ceramic, or refractory mortar.
- Insulation materials: Choose materials that can withstand high temperatures.
Construction Tips:
- Precise measurements: Ensure accurate dimensions for optimal performance.
- Proper sealing: Seal gaps to prevent air leaks and maintain efficiency.
- Ventilation: Provide adequate ventilation for safe operation.