Organic Tomato Cultivation tip : എല്ലാവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറി ഇനമാണ് തക്കാളി. എന്നാൽ പലപ്പോഴും തക്കാളി കൃഷി ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടതായി വരാറുണ്ട്. അതിൽ പ്രധാനമായും ഉള്ളത് കീടശല്യം ആണ്. കീടങ്ങൾ വന്ന് തക്കാളി പൂവിനെയും തക്കാളി ചെടിയേയും ആക്രമിക്കുന്നതു മൂലം വളരെ പെട്ടെന്ന് തന്നെ അത് നശിച്ചു പോകു ന്നതിന് കാരണമായിത്തീരാറുണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെ തക്കാളി കൃഷി പരി പാലിക്കാം എന്നും നല്ല രീതിയിൽ വളർത്തിക്കൊണ്ടു വരാമെന്നും ആണ് ഇന്ന് നോക്കുന്നത്… അതിനായി ഏറ്റവും പ്രധാനമായ നമുക്ക് വേണ്ടത് വീടുകളിൽ സുലഭമായി ഉള്ള ഉലുവയാണ്. ഒരു പിടി ഉലുവ കൊണ്ട് വളരെ വലിയ ഒരു മാജിക് തന്നെ തക്കാളി കൃഷിയിൽ ചെയ്തെടുക്കാൻ സാധിക്കും. വേനൽക്കാലമാണ് തക്കാളി കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ.
Tomatoes are a vegetable that everyone loves. But often, when growing tomatoes, we have to face many problems. The main one is pest infestation. Pests attack the tomato flower and the tomato plant
ഏത് കാലാവസ്ഥയിലും നടാം എങ്കിലും വേനൽക്കാലത്ത് തക്കാളി നടുന്നതാണ് കുറച്ചുകൂടി ഉചിതം.വിത്ത് നടാൻ മണ്ണ് ഒരുക്കുന്നത് മുതൽ തന്നെ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. തക്കാളി വിത്ത് പാകുന്നതിന് മുമ്പ് മണ്ണ് സോളോമേറ്റോ കുമ്മായപ്പൊടിയോ ചേർത്ത് മിക്സ് ചെയ്തു വേണം വിത്ത് പാകാൻ. വഴുതന, പച്ചമുളക് എന്നിവയും ഈ രീതിയിൽ മണ്ണ് ഒരുക്കിയെടുത്ത് നടാവുന്നതാണ്. ശേഷം ഈ മണ്ണിലേക്ക്
ചകിരിച്ചോറ് കരിയില പൊടിച്ചത് തുടങ്ങിയ ജൈവ കം പോസ്റ്റുകളും ചേർക്കാവു ന്നതാണ് .തക്കാളി ചെടിയിൽ അഞ്ചോ ആറോ ഇലകൾ വരുമ്പോൾ മുതൽതന്നെ കീടനാശിനി തളിച്ചുകൊടുക്കുന്നത് കീടങ്ങളുടെ ആക്രമണം തടയുന്നതിന് സഹായകമാണ്. അല്ലാത്തപക്ഷം ചെടിയുടെ വളർച്ചയിൽ തന്നെ അത് കീടങ്ങളുടെ ആക്രമണത്തിന് കാരണമായേക്കാം .Organic Tomato Cultivation Video Credit : Rema’s Terrace Garden