ഓർഗാനിക് രീതിയിൽ പയർ നടുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ; പയർ ടെറസ്സിൽ ഗ്രോ ബാഗിൽ വളർത്താൻ ഈ ഒരു സൂത്രം ചെയ്യൂ.!! Organic farming of Payar

Organic farming of Payar : വിഷമടിക്കാത്ത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം കടയിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും വലിയ രീതിയിലുള്ള വിഷാംശമാണ് അടച്ചിട്ടുണ്ടാവുക. ഒട്ടും വിഷമില്ലാത്ത ഓർഗാനിക് പച്ചക്കറികൾ വീട്ടിൽ വളർത്തിയെടുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

വീടിന്റെ ടെറസിൽ ആണെങ്കിൽ പോലും പയർ പോലുള്ള പച്ചക്കറികൾ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പയറിന്റെ വിത്ത് തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം തന്നെ നോക്കി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ, മണ്ണ് വളപ്രയോഗം, കീടനാശിനി, വിളവെടുപ്പ് എന്നീ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ നൽകിയാൽ മാത്രമാണ്

  • Seed selection: Choose high-quality, disease-resistant seeds.
  • Sowing time: Sow seeds during the suitable season for your region.
  • Spacing: Maintain adequate spacing between plants for healthy growth.

ഉദ്ദേശിച്ച രീതിയിൽ പയർ കൃഷി നടത്താനായി സാധിക്കുകയുള്ളൂ. അതുപോലെ ചെടിയുടെ അറ്റത്ത് ചെറിയ രീതിയിൽ തളിർപ്പ് കാണുകയാണെങ്കിൽ അത് പൂർണ്ണമായും കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. പയർ നടുന്നതിനുള്ള വിത്ത് കിട്ടുമ്പോൾ അത് വല്ലാതെ ഉണങ്ങി പോയിട്ടുണ്ട് എങ്കിൽ തലേദിവസം രാത്രി അല്പം വെള്ളത്തിൽ ഇട്ടു വയ്ക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ കുറഞ്ഞത് അഞ്ചു മുതൽ 6 മണിക്കൂർ വരെയെങ്കിലും വെള്ളത്തിൽ ഇട്ടു വച്ചാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ ചെടി വളർന്നു വരികയുള്ളൂ. ചെടി നടേണ്ട ദിവസം രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒരു കോട്ടൺ തുണി അല്ലെങ്കിൽ പേപ്പർ ഇട്ട് വിത്ത് പുതച്ചു വയ്ക്കണം.

വിത്ത് നടാനുള്ള നടീൽ മിശ്രിതം തയ്യാറാക്കുന്നതിനും ചില പ്രത്യേകതകൾ ഉണ്ട്. മേൽമണ്ണ്, ചകിരിച്ചോറ്, വളപ്പൊടി എന്നിവ മിക്സ് ചെയ്ത മണ്ണാണ് ഗ്രോ ബാഗിൽ നിറക്കേണ്ടത്. ഇവ മൂന്നും നല്ലതുപോലെ മിക്സ് ചെയ്ത ശേഷമാണ് ബാഗിലേക്ക് നിറച്ചു കൊടുക്കേണ്ടത്. ഗ്രോ ബാഗിന് അകത്ത് മണ്ണിന്റെ അളവ് കൃത്യമായി അറിയാൻ അടിയിൽ നിന്നും ഒരു നാരു കെട്ടി കൊടുക്കുന്നത് നല്ലതാണ്. ഗ്രോബാഗിലേക്ക് മണ്ണ് നല്ലതുപോലെ മിക്സ് ചെയ്തു കഴിഞ്ഞാൽ നാലു ഭാഗത്തും ഓരോ ചെറിയ കുഴി ആക്കി അവിടെ വിത്ത് നട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Organic farming of Payar Video Credit : Chilli Jasmine

Organic farming of Payar