Onion Frying Tips : സവാള വറുക്കുമ്പോൾ കൂടുതൽ എണ്ണ ആവശ്യമായി വരാറുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അത് പോലെ ചിലവ് നല്ല കൂടുതലും ആവും.ചിക്കൻ കറിയിലും ബിരിയാണിയിലും ആണ് ഇങ്ങനെ സവാള വറുത്തത് ആവശ്യമായി വരാറുള്ളത്. വളരെ എളുപ്പത്തിൽ തന്നെ സവാള വറുത്ത് എടുക്കാം. ഒട്ടും എണ്ണ ഇല്ലാതെ സവാള വറുക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി 2 സവാള എടുക്കുക.
സവാളയുടെ തൊലി കളഞ്ഞ് നന്നായി വൃത്തിയാക്കുക. സവാള അരിയുമ്പോൾ കണ്ണിൽ നിന്നു വെള്ളം വരുന്നത് എല്ലാവരുടെയും ഒരു പ്രശ്നമാണ്. ഇത് മാറാൻ ഒരു ടിഷ്യു പേപ്പറിൽ വെള്ളം ആക്കി ഒരു പാത്രത്തിൽ അരികിൽ വെക്കുക. കറികളിൽ എല്ലാം ഉള്ളി വറുത്ത് ചേർത്താൽ ടേസ്റ്റ് കൂടും. കറികൾ നല്ല കുറുകിയ പാകത്തിൽ ആവും. കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ എണ്ണ ചേർക്കാതെ ഇത് ഉണ്ടാക്കാം.
സവാള അരിയുമ്പോൾ ഒരേ വലുപ്പത്തിൽ അരിയാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നന്നായി കട്ടി കുറച്ച് അരിഞ്ഞ് എടുക്കണം. ഇങ്ങനെ ചെയ്യാം താൽ ഒരേ പോലെ വറുത്ത് എടുക്കാം. ഇത് വറുത്ത് എടുക്കാനായി ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ഇത് ചൂടാക്കുക. ഇതിലേക്ക് സവാള ചേർക്കുക.തീ കുറച്ച് വെച്ച് നന്നായി ഇളക്കുക. ഇത് നന്നായി വറുത്ത് കൊടുക്കുക.
ഇത് വറുത്ത് വെച്ചാൽ കറിയിൽ എല്ലാം ചേർക്കാം. ഇത് തീ കൂട്ടി വെച്ച് വറുക്കാം. ഉളളിയുടെ കളർ മാറുമ്പോൾ തീ ഓഫാക്കാം. റവയും നന്നായി കളർ മാറി വന്നിട്ട് ഉണ്ടാകും. ചൂട് തണിയാൻ കുറച്ച് സമയം വെക്കുക. ഇനി ഇത് അരിച്ച് എടുക്കാം. റവ മുഴുവൻ അരിച്ചെടുത്ത് കളയുക. ഒരു തുള്ളി എണ്ണ പോലും ഇല്ലാതെ സവാള വറുത്തത് തയ്യാർ.. Onion Frying Tips Video Credit : ST Kitchen world