Non stick pan tips : നോൺസ്റ്റിക് പാനിലെ കോട്ടിംഗ് പെട്ടെന്ന് പോകാതിരിക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. . പുതിയ പാൻ വാങ്ങുമ്പോൾ ആദ്യം അത് നന്നായി കഴുകണം. ഫാക്ടറിയിൽ നിന്നുള്ള അഴുക്കോ രാസവസ്തുക്കളോ ഉണ്ടാകാം. ഇതിനായി ഡിഷ് വാഷ് ഉപയോഗിച്ച് മൃദുവായ സ്പോഞ്ചിൽ വൃത്തിയാക്കുക. സ്റ്റീൽ സ്ക്രബ്ബർ ഒരിക്കലും ഉപയോഗിക്കരുത്. സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കുന്നത് പാനിന്റെ കോട്ടിങ് അടർന്നു പോരുന്നതിനു കാരണമായേക്കാം.
കഴുകിയ ശേഷം വെള്ളം മുഴുവനായി തുടച്ച് ഉണക്കണം. നനഞ്ഞ പാൻ നേരിട്ട് അടുപ്പിൽ വയ്ക്കരുത്. ആദ്യം അല്പം എണ്ണ പുരട്ടി, ഇടത്തരം തീയിൽ രണ്ടോ മൂന്നോ മിനിറ്റ് ചൂടാക്കുക. പാൻ പിന്നീട് പൂർണ്ണമായി തണുക്കാൻ വയ്ക്കണം. ചൂടുള്ള പാനിൽ തണുത്ത വെള്ളം ഒഴിക്കരുത്; അത് കോട്ടിംഗിന് ദോഷം ചെയ്യും. എല്ലാ പ്രാവശ്യവും പാചകത്തിന് ശേഷം പാൻ തണുത്ത ശേഷമേ കഴുകാവൂ. സ്റ്റീൽ സ്പൂണും ഉപയോഗിക്കാതെ മരം കൊണ്ടുള്ളവ മാത്രം ഉപയോഗിക്കുക.
ദോശ പോലുള്ള വിഭവങ്ങൾ ഉണ്ടാക്കിയ ശേഷം പാൻ തണുത്താൽ അല്പം തുടച്ചാൽ മതി; എല്ലായ്പ്പോഴും കഴുകേണ്ടതില്ല. വില കുറഞ്ഞ നോൺസ്റ്റിക് പാനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. അവയിൽ കോട്ടിംഗ് വളരെ കട്ടികുറഞ്ഞതാകാം. രണ്ട്, മൂന്ന്, നാല് ലെയർ കോട്ടിംഗുള്ള ഗുണമുള്ള ബ്രാൻഡ് പാനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അല്പം കൂടുതൽ ചെലവായാലും ദീർഘകാലം ഉപയോഗിക്കാവുന്ന നല്ല ഉൽപ്പന്നങ്ങൾ വാങ്ങുന്നതായിരിക്കും ഇപ്പോഴും നല്ലത്.
സ്റ്റീൽ പാനിൽ ഭക്ഷണം ഒട്ടിപ്പിടിക്കാതിരിക്കാനും ഒരു ടിപ്പുണ്ട്. ആദ്യം പാൻ നന്നായി ചൂടാക്കണം. അല്പം വെള്ളം തളിച്ച് നോക്കുക. വെള്ളം ഉടനെ ആവിയായാൽ പാൻ ഇതുവരെ മതിയായി ചൂടായിട്ടില്ല. വെള്ളത്തുള്ളികൾ ചെമ്പ് ഇലയിലെ വെള്ളം പോലെ ചുരുണ്ട് അകത്തും പുറത്തും നീങ്ങുന്നതായി കാണുന്നതുവരെ ചൂടാക്കണം. അതിനുശേഷം എണ്ണ ഒഴിച്ച് പാചകം ചെയ്യാം. ഇങ്ങനെ ചെയ്താൽ മുട്ട പോലുള്ള വിഭവങ്ങൾ കരിഞ്ഞ് പിടിക്കാതെ എളുപ്പം ഉണ്ടാക്കാം. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണൂ Non stick pan tips Video Credit : Ansi’s Vlog