Karkkidaka Kanji Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ കർക്കിടക മാസമായാൽ കർക്കിടക കഞ്ഞി തയ്യാറാക്കി കഴിക്കുന്ന രീതി നിലനിൽക്കുന്നുണ്ട്. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ കർക്കിടക കഞ്ഞി പലസ്ഥലങ്ങളിലും പല രീതിയിലാണ് തയ്യാറാക്കുന്നത്. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി ആരോഗ്യ സംരക്ഷണത്തിനായി ഒരു കർക്കിടക കഞ്ഞി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കർക്കിടകക്കഞ്ഞി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ ഏതെങ്കിലും ഒരു മില്ലറ്റ് അതായത് നവരയരി, ചാമയരി, നുറുക്കു ഗോതമ്പ്, പൊടിയരി എന്നിങ്ങനെ ഏതു വേണമെങ്കിലും ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പിന്നീട് ആവശ്യമായിട്ടുള്ളത് അരക്കപ്പ് അളവിൽ ചെറുപയർ, മൂന്ന് ടേബിൾസ്പൂൺ അളവിൽ ഉലുവ, ജീരകം, തേങ്ങാപ്പാൽ, ആശാളി, നെയ്യ്, ചെറിയ ഉള്ളി ഇത്രയും സാധനങ്ങളാണ്.
അരിയും, ചെറുപയറും, ഉലുവയും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. ശേഷം കുറച്ചുനേരം കുതിരാനായി വെള്ളത്തിലിട്ട് മാറ്റിവയ്ക്കാം. എടുത്തുവച്ച ചേരുവകൾ എല്ലാം ഒരു കുക്കറിലേക്ക് ഇടുക. അതോടൊപ്പം ആശാളി വീട്ടിലുണ്ടെങ്കിൽ അത് ഒരു ടീസ്പൂൺ, ജീരകം ഒരു ടീസ്പൂൺ അളവിൽ എന്നിവ കൂടി അതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം കുക്കറിൽ രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക.
അതിനുശേഷം ഒരു കപ്പ് അളവിൽ തേങ്ങ നല്ലതുപോലെ അരച്ച് പേസ്റ്റ് ആക്കി തയ്യാറാക്കി വെച്ച കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. ഇത് നന്നായി ചൂടാക്കി എടുക്കണം. മധുരമാണ് ചേർക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ശർക്കരപ്പാനി തയ്യാറാക്കി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ ഉപ്പ് ചേർത്തും കഞ്ഞി ഉപയോഗിക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Karkkidaka Kanji Recipe Video Credit :
Karkkidaka Kanji Recipe
Preparation
- Boil rice and water: Cook rice in water until it’s soft and mushy.
- Add herbs and spices: Add medicinal herbs like jeera, kashmiri manjal, and other recommended herbs.
- Simmer: Let it simmer for a few minutes.
- Add ghee or oil: Add ghee or oil for flavor and nutrition.
- Season with salt: Add salt to taste.
Benefits
- Digestive health: Karkkidaka Kanji is believed to aid digestion and overall well-being.
- Ayurvedic benefits: The porridge is thought to balance the three doshas (Vata, Pitta, and Kapha).
Variations
- Herbal additions: You can add other herbs like ginger, pepper, or tulsi according to your preference.
- Sweet version: Some recipes include jaggery or honey for a sweet flavor.
Karkkidaka Kanji is a nourishing and comforting porridge that’s perfect for monsoon season. Enjoy!