Jackfruit Storing Easy ideas : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. ചക്കവറവും പ്രിയം തന്നെ. അല്ലെ.. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ് ചക്ക. ചക്ക കഴിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. എന്നാൽ മുറിച്ചെടുക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കറയും പശയും കാരണം കൈകളിൽ ഒട്ടിപിടിക്കാനും സാധ്യത ഉണ്ട്. ഇത് വീട്ടമ്മമാർക്ക് ഒരു തലവേദനയാണ്. മുറിച്ചെടുക്കുന്ന സമയത്ത് കൈകളിലും
കത്തിയിലും എണ്ണപുരട്ടിയാൽ ഒട്ടിപ്പിടിക്കാതെ എളുപ്പം വൃത്തിയാക്കിയെടുക്കാം. ചക്കയിലെ പശ കളയാൻ നനച്ച പേപ്പർ കൊണ്ട് തുടച്ചെടുക്കുന്നത് നല്ലതാണ്. ഒരു വലിയ വരിക്ക ചക്ക വളരെ സിമ്പിൾ ആയി നമ്മുക്ക് കട്ട് ചെയ്യാം പിന്നെ കുറെ ടിപ്സും . എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും. ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും
- Freeze: Freeze jackfruit pulp or chunks for up to 6-8 months.
- Canning: Can jackfruit pulp or jam for longer shelf life.
കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പച്ച ചക്ക നമുക്ക് വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയും. വളരെ എളുപ്പമാണ് ഇങ്ങനെ ചെയ്യാൻ. ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നതും പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കേണ്ട രീതിയെ പറ്റി തന്നെയാണ്. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ ചക്ക സീസൺ അല്ലാത്ത സമയത്തും നമുക്ക് ചക്ക വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇനി അടുത്ത തവണ കൂടുതൽ ചക്ക കിട്ടുമ്പോൾ കുറച്ചെടുത്ത് ഇനി പറയുന്ന രീതിയിൽ ചെയ്യുക.
ചക്കയുടെ ചുള എടുത്തിട്ട് അതിൽ നിന്നും കുരു ഒക്കെ എടുത്തു മാറ്റുക. ഈ ചക്ക ചുള എടുത്തിട്ട് ചെറിയ കഷ്ണങ്ങളായി മുറിക്കണം. ഇതിൽ കുറച്ച് ഉപ്പ് ചേർത്തിട്ട് ആവി കയറ്റി വേവിക്കണം. ഇതിനെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. ഒത്തിരി വേവുന്നതിന് മുൻപ് തന്നെ ഇതിനെ അടുപ്പിൽ നിന്നും എടുത്തിട്ട് ഒരു പാത്രത്തിൽ തണുക്കാനായിട്ട് നിരത്തി വയ്ക്കുക. ഇതിനെ കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും ഫ്രീസറിൽ വയ്ക്കണം. അതിന് ശേഷം ഒരു കവറിലേക്ക് മാറ്റിയിട്ട് നല്ലത് പോലെ ഇറുക്കി കെട്ടി വയ്ക്കണം. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ വർഷം മുഴുവനും നമുക്ക് വീട്ടിൽ ചക്ക വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാം. Easy Jackfruit Storing ideas Video Credit : NNR Kitchen