Icecube kitchen tip : അടുക്കള ജോലികൾ എളുപ്പത്തിലും വൃത്തിയായും ചെയ്തെടുക്കുക എന്നതായിരിക്കും മിക്ക ആളുകളും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് പലർക്കും സാധിക്കാറില്ല. അടുക്കള ജോലികൾ എളുപ്പമാക്കാനായി പ്രയോഗിക്കാവുന്ന ചില കിടിലൻ ഐഡിയകൾ അറിഞ്ഞിരിക്കാം. സാധാരണയായി മീൻ വറുക്കാൻ തവ ഉപയോഗിക്കുമ്പോൾ തവയുടെ അടിയിൽ മീനിന്റെ അംശം
പറ്റിപ്പിടിച്ചിരിക്കുന്നത് പാൻ കഴുകി വൃത്തിയാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അല്പം എണ്ണയൊഴിച്ച് അതിൽ കടുകിട്ട് വറുക്കുക. ശേഷം അതിനു മുകളിലേക്ക് മീൻ ഇട്ട് വറുത്തെടുക്കുകയാണെങ്കിൽ പാനിൽ നിന്നും എളുപ്പത്തിൽ മീൻ അടർത്തി എടുക്കാനായി സാധിക്കും. അതുപോലെ വെളിച്ചെണ്ണ ഇല്ലാതെ മീൻ വറുത്തെടുക്കാൻ
Before you start cooking, gather and prepare all your ingredients—wash, chop, measure, and organize them.
ആഗ്രഹിക്കുന്നവർക്ക് അല്പം കുഴിയുള്ള ഒരു ആപ്പച്ചട്ടി എടുത്ത് അതിലല്പം തേങ്ങാപ്പാൽ ഒഴിച്ച് ശേഷം മീൻ വറുത്ത് എടുക്കാവുന്നതാണ്. കൂടാതെ എണ്ണ ഉപയോഗിച്ച് പപ്പടം വറുക്കാൻ താല്പര്യമില്ലാത്തവർക്ക് അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിൽ ഉപ്പിട്ട് ചൂടായ ശേഷം പപ്പടം പൊട്ടിച്ച് ഇടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് പപ്പടം ആയി കിട്ടും. അതല്ല എണ്ണ ഉപയോഗിച്ച് തന്നെ പപ്പടം വറുക്കണം
എങ്കിൽ കുറച്ച് എണ്ണ ഒഴിച്ച് പപ്പടം ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചെടുത്ത് വറുത്ത് എടുത്താൽ മതി. കൂടാതെ ഐസ്ക്യൂബ് കൊണ്ട് ചെയ്യാവുന്ന ഒരു അടിപൊളി ടിപ്പും കൂടി വിഡിയോയിൽ പറയുന്നുണ്ട്. മിക്ക വീടുകളിലും അരി തിളച്ചു പോകുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും. അത് ഒഴിവാക്കാനായി പാത്രത്തിന് ചുറ്റും അല്പം എണ്ണ തടവിക്കൊടുത്ത് ഒരു അടപ്പു വെച്ച് വേവിച്ച് എടുത്താൽ മതി. അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള കൂടുതൽ ട്രിക്കുകൾക്കായി വീഡിയോ കാണാവുന്നതാണ്. Icecube kitchen tips Video Credit : Ansi’s Vlog