Healthy Tasty Sesame recipe Ingredients:
• 300 grams black sesame seeds
• Flattened rice (aval)
• ¼ cup almonds
• ¼ cup peanuts
• 1 cup grated coconut
• Palm jaggery (as needed for sweetness)
• A little ghee
Healthy Tasty Sesame recipe : ഇന്ന് കുട്ടികൾ മുതൽ മുതിർന്നവരുവരെ പലവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതായി കാണാം. ശരീരത്തിന് ആവശ്യമായ രോഗപ്രതിരോധശേഷി കുറയുന്നത് സാധാരണ ജലദോഷം മുതൽ രക്തക്കുറവ്, വിളർച്ച, കൈകാൽ വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. നിസാര പ്രശ്നങ്ങൾ എന്ന് കരുതുന്ന ഇവ വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.. ഇതെല്ലം പരിഹരിക്കുവാൻ ഉള്ള ഒരുത്തമ മാർഗം നമുക്ക് പരിചയപ്പെട്ടാലോ..
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, പോഷകസമൃദ്ധവും രുചികരവുമായ ഒരു ഹെൽത്ത് മിക്സ് തയ്യാറാക്കുന്ന രീതിയാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ ഹെൽത്ത് മിക്സിനായി വേണ്ട സാധനങ്ങൾ: 300 ഗ്രാം കറുത്ത എള്ള്, അവൽ, കാൽ കപ്പ് ബദാം, കാൽ കപ്പ് നിലക്കടല, ഒരു കപ്പ് തേങ്ങ ചിരണ്ടിയത്, ആവശ്യത്തിന് പനംചക്കര, കുറച്ച് നെയ്യ്. ആദ്യം എള്ള് നന്നായി കഴുകി വൃത്തിയാക്കി വെയിലത്ത് ഉണക്കി ഈർപ്പം മുഴുവൻ നീക്കം ചെയ്യണം.
അടുത്തതായി, ഒരു കട്ടിയുള്ള പാൻ ചൂടാക്കി ആദ്യം ബദാം വറുത്ത് മാറ്റി വയ്ക്കുക. പിന്നെ നിലക്കടല വറുത്ത് തണുത്ത ശേഷം തൊലി നീക്കം ചെയ്യുക. അതേ പാനിൽ എള്ള് കൂടി നന്നായി വറുത്തെടുക്കണം. ഇതിനൊപ്പം പനംചക്കര ഉരുക്കി ശർക്കരപ്പാനി തയ്യാറാക്കി വെക്കണം. വറുത്ത ബദാം, നിലക്കടല, എള്ള് എന്നിവ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. തുടർന്ന് അവൽ പാനിൽ വറുത്ത് അത് കൂടി പൊടിച്ച് മാറ്റി വയ്ക്കുക. ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ
നെയ്യ് ചൂടാക്കി തേങ്ങ വറുത്ത് അതിലേക്ക് ശർക്കരപ്പാനി ചേർത്ത് നന്നായി ഇളക്കി വെള്ളം കുറയുന്നത് വരെ വേവിക്കുക. ശേഷം വറുത്ത എള്ളും മറ്റ് പൊടികളും ചേർത്ത് നന്നായി കലർത്തി അടുപ്പിൽ നിന്ന് ഇറക്കാം. പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ എള്ള് ഹെൽത്ത് മിക്സ് ശരീരത്തിന് ഊർജവും ശക്തിയും നൽകുന്നതോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിനായി വീഡിയോ കാണൂ.. Healthy Tasty Sesame recipe Video Credit : Sreejas foods
Healthy Tasty Sesame recipe
Preparation Steps:
• Wash the sesame seeds thoroughly and sun-dry completely to remove moisture
• Dry roast almonds in a thick pan and keep aside
• Roast peanuts, cool them, and remove the skin
• Roast sesame seeds well and set aside
• Prepare melted palm jaggery syrup separately
• Grind the roasted almonds, peanuts, and sesame seeds into a coarse powder
• Dry roast flattened rice and grind it as well
• Heat ghee in a thick pan and roast grated coconut
• Add jaggery syrup and cook until slightly thick
• Mix in the roasted sesame and powdered ingredients
• Stir well, switch off the flame, and allow it to cool
Benefits of Sesame Health Mix
• Boosts immunity and improves overall health
• Helps prevent anemia due to iron-rich sesame seeds
• Strengthens bones with calcium and healthy minerals
• Provides natural energy and reduces fatigue
• Supports healthy weight gain in underweight children
• Improves digestion because of fiber content
• Good for joint health and reduces body pain
• Enhances brain function with nuts like almonds
• Supports heart health with healthy fats
• Ideal for growing children and elderly people