Healthy Ragi Breakfast Drink
- Rich in calcium, helps strengthen bones and teeth.
- Supports weight loss by keeping you full for a longer time.
- Helps control blood sugar levels, good for diabetics.
- High in dietary fiber, improves digestion and prevents constipation.
- Boosts iron levels, helps prevent anemia.
- Good for heart health by reducing bad cholesterol.
- Provides long-lasting energy, ideal for breakfast.
- Strengthens immunity due to natural antioxidants.
- Supports healthy skin and hair.
- Helps regulate blood pressure.
- Gluten-free, suitable for people with gluten intolerance.
- Good for children’s growth and development.
- Helps reduce stress and anxiety due to essential amino acids.
- Supports overall metabolism and fitness.
- Suitable for all age groups, from kids to elders.
Healthy Ragi Breakfast Drink : ഇന്നത്തെ കാലത്ത് ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപെട്ടതാണ്. അതിനുവേണ്ടി നമ്മളൊക്കെ ഇന്ന് ഒരുപാട് കാര്യങ്ങൾ തേടുന്നത്. എന്നാൽ അതിന്റെയൊക്കെ ഫലം നിരാശയാണ് നമ്മുക്ക് തരുന്നത്. പക്ഷെ ഇവിടെ അമിത വണ്ണമുള്ളവർക്കൊക്കെ ഏറെ ഗുണപ്രദമായ ഒരു ഹെൽത്തി റെസിപ്പി ആണ് തയ്യാറാക്കുന്നത്. അതിന് വേണ്ടി ആദ്യം രണ്ട് ടേബിൾ സ്പൂൺ റാഗി പൊടി എടുക്കുക.
ശേഷം അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് കട്ട യൊന്നുമില്ലാതെ നന്നായി ഒന്ന് മിക്സ് ചെയ്യുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വെക്കുക അതിലേക്ക് അര ഗ്ലാസ്സ് വെള്ളം ഒഴിച്ച് ചൂടാക്കുക. എന്നിട്ട് മിക്സ് ചെയ്ത് വെച്ച റാഗി പൗഡർ അതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി കുറുകി വരുന്നത് വരെ അല്പസമയം കാത്തിരിക്കുക.എന്നിട്ട് ചൂടാറിയതിന് ശേഷം മിക്ക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. അതിലേക്ക് രണ്ട് ഏലക്ക തൊലി കളഞ്ഞത് ചേർക്കുക.
എന്നിട്ട് ഒരു ക്യാരറ്റിന്റെ പകുതി തൊലി കളഞ്ഞ് അരിഞ്ഞ് എടുത്തതും ഒരു ബീറ്റ്റൂട്ടിന്റെ പകുതി അരിഞ്ഞെടുത്തതും കൂടി ചേർക്കാവുന്നതാണ്. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള നട്ട്സ് ഒക്കെ ചേർക്കാം. എന്നിട്ട് തിളപ്പിച്ച ചൂടാക്കിയെടുത്ത പശുവിൻ പാൽ ഒരു ഗ്ലാസ്സ് ഇതിൽ ചേർക്കാം.എന്നിട്ട് ഒന്ന് അരച്ചെടുക്കുക. പശുവിന്റെ പാലിന് പകരം ബദാം മിൽക്കോ തേങ്ങ പാലോ ചേർക്കാവുന്നതാണ്. മധുരത്തിനായി വേറെ ഒന്നും ചേർക്കേണ്ടതില്ല. കാരണം ഇതിൽ ക്യാരറ്റിന്റെയൊക്കെ മധുരം ചേർന്നിട്ടുണ്ട്.
ഇനി മധുരം കൂടുതൽ വേണമെങ്കിൽ മാത്രം ഒന്ന് രണ്ട് ഈന്തപ്പഴം ചേർക്കാവുന്നതാണ്. ഇത്രയുമായാൽ ബ്രേക്ഫാസ്റ്റ് ഡ്രിങ്ക് തയ്യാർ. അതുപോലെ കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഹോർലിക്സും ബൂസ്റ്റുമൊക്കെ മിക്സ് ചെയ്ത് ഇത് കൊടുക്കാവുന്നതാണ്. കൂടാതെ രാവിലെ വെറും വയറ്റിൽ തന്നെ ഈ ഒരു ഹെൽത്തി റെസിപ്പി കുടിക്കാവുന്നതാണ്.എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് ഉണ്ടാക്കാൻ കഴിയും. അതിനായി ഒട്ടും ഇനി സംശയിക്കേണ്ടതില്ല. Healthy Ragi Breakfast Drink Video Credit : BeQuick Recipes
Healthy Ragi Breakfast Drink
- Take 2 tablespoons of ragi flour.
- Add ½ glass of water and mix well without any lumps.
- Place a pan on the stove and add ½ glass of water.
- Heat the water gently.
- Add the mixed ragi flour into the pan.
- Stir continuously and cook until the mixture thickens.
- Allow it to cool slightly.
- Transfer the mixture to a mixer jar.
- Add 2 peeled cardamom pods.
- Add ½ carrot, peeled and chopped.
- Add ½ beetroot, chopped.
- Add nuts of your choice (optional).
- Add 1 glass of boiled, warm cow’s milk.
- Grind everything well until smooth.
- You may substitute cow’s milk with almond milk or coconut milk.
- No sweetener is needed as vegetables provide natural sweetness.
- If extra sweetness is required, add 1–2 dates.
- Serve fresh as a healthy breakfast drink.
- Can be consumed early morning on an empty stomach.
- For children, Horlicks or Boost can be added according to taste.
കരിനെല്ലിക്ക വിളയിച്ചത് ഷുഗറുള്ളവർക്കും, കോളസ്ട്രോൾ ഉള്ളവർക്കും, ഗർഭിണികൾക്കും ഉത്തമം.!!