സൗന്ദര്യ വർദ്ധനവിനും നിത്യ യൗവനത്തിനും മുക്കുറ്റി ലേഹ്യം.!! അലർജി പെട്ടെന്ന് മാറാൻ ഇതൊന്ന് മാത്രം മതി; സർവ്വരോഗ സംഹാരി.!! Healthy Mukkutti Lehyam recipe

Healthy Mukkutti Lehyam recipe : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം.

മുക്കൂറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് അളവിൽ അരിപ്പൊടി, മധുരത്തിന് ആവശ്യമായ പനംചക്കര, ഒരു ടീസ്പൂൺ ഉലുവ, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത്, മഞ്ഞൾപൊടി,തേങ്ങയുടെ ഒന്നാം പാൽ, തേങ്ങയുടെ രണ്ടാം പാൽ, നെയ്യ് ഇത്രയും സാധനങ്ങൾ ആണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച മുക്കുറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം.

അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് സത്ത് മുഴുവൻ കിട്ടുന്ന രീതിയിലാണ് അരച്ചെടുക്കേണ്ടത്. അതിനുശേഷം ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിനുശേഷം ശർക്കരപ്പാനി തയ്യാറാക്കണം. എടുത്തു വച്ച ശർക്കരയിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് തിളപ്പിച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മുക്കുറ്റിയുടെ നീരും ശർക്കരപ്പാനിയും ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.

അരിപ്പൊടി ചേർക്കുന്നതിനു മുമ്പായി തേങ്ങയുടെ രണ്ടാം പാലിലേക്ക് ചേർത്ത് ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കണം. അതുകൂടി ഉരുളിയിലേക്ക് ഒഴിച്ചുകൊടുക്കണം. ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് ജീരകപ്പൊടിയും, മഞ്ഞൾ പൊടിയും, ഉലുവപ്പൊടിയും, കുരുമുളകുപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് നന്നായി കുറുകി വരുമ്പോൾ ഉരുളി അടുപ്പത്ത് നിന്ന് എടുത്തു മാറ്റാവുന്നതാണ്. കുറച്ച് ലൂസായ പരുവത്തിലാണ് ഈ ഒരു ലേഹ്യം തയ്യാറാക്കുന്നത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Mukkutti Lehyam recipe Video Credit : Mridulaanandam

Healthy Mukkutti Lehyam recipe

Clean and Crush:
Wash a handful of fresh Mukkutti leaves thoroughly. Crush or grind to make a coarse paste.

Extract Juice:
Squeeze or blend the paste and strain to extract the juice. If using dried leaves, powder and use directly.

Cook with Jaggery:
Heat a thick-bottomed pan. Add extracted Mukkutti juice and jaggery (about twice the quantity of the juice).
Stir continuously and cook on low flame until the mixture thickens to a lehyam (jam) consistency.

Add Spice Powders:
Towards the end, add powdered dry ginger and cumin seed for extra digestive and anti-inflammatory benefits.

  1. Finish with Ghee:
    Mix in 1–2 teaspoons pure ghee for a glossy finish, aroma, and to preserve freshness.
  2. Cool and Store:
    Let cool and store in a clean glass jar.

Dosage & Usage

  • Traditional dose: ½–1 teaspoon daily, preferably on an empty stomach or as advised by your ayurvedic practitioner.
  • Used for general immunity, women’s health (especially post-partum care), digestive problems, respiratory issues, skin conditions, and as a rejuvenator during Karkidakam season.

ഇതിൻറെ രണ്ടില മാത്രം മതി.!! എത്ര കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവക്കും പരിഹാരം; മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദമായി വളരും.!!

Healthy Mukkutti Lehyam recipe