Fennel seeds useful tips
- Soak ¼ tablespoon fennel seeds overnight.
- In the morning, boil it with 1 glass of water.
- Add ¼ tablespoon homemade turmeric powder.
- Switch off the flame and squeeze half a lemon into it.
- Drink on an empty stomach for 10 days continuously.
- Helps reduce belly fat and improves digestion.
Fennel seeds useful tips : നമ്മൾ എല്ലാവരും പെരും ജീരകം അടുക്കളയിലെ പല കാര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാറുണ്ട്. എങ്കിൽ പെരും ജീരകം ഉപയോഗിച്ച് ചില സൂത്ര വിദ്യകൾ ഉണ്ട്. അതൊക്കെ എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ 100 ഗ്രാം പെരും ജീരകം നല്ലതുപോലെ കഴുകി വെയിലെത്ത് വെച്ച് ഉണക്കിയെടുത്തത് ഒരു പാത്രത്തിൽ ഇട്ട് കൊടുക്കുക. ഒരു ഗ്രാമ്പൂ, ചെറിയ പീസ് പട്ട ഒരു ടേബിൾ സ്പൂൺ മട്ട അരി എന്നിവ ചേർത്ത് ചൂടാക്കുക.
ശേഷം ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. മീഡിയം ഫ്ലെമിൽ ചൂടാക്കാൻ ശ്രദ്ധിക്കുക. എന്നിട്ട് ഒന്ന് എല്ലാം കൂടി പൊടിച്ചെടുക്കുക. ഇത്രയുമായാൽ ഹോട്ടൽ സ്റ്റൈലിലുള്ള പെരും ജീരക പൊടി തയ്യാർ. അടുത്ത ടിപ്പ് എന്ന് പറയുന്നത് കൊതുക് ശല്ല്യം മാറ്റാനുള്ളതാണ്. അതിനായി ആദ്യം തന്നെ ചകിരി ഒന്ന് കത്തിക്കുക. എന്നിട്ട് ഒന്ന് ചൂടാക്കുക. അതിലേക്ക് പെരുംജീരകവും, കർപ്പൂരവും ചേർക്കുക. എന്നിട്ട് എവിടെയൊക്കെ കൊതുക് ശല്ല്യമുണ്ടൊ അവിടെയൊക്കെ ഇത് കൊണ്ട് വെക്കുക.
അടുത്തത് പെരും ജീരകം കൊണ്ട് ഒരു herbal tea ഉണ്ടാക്കാൻ നോക്കാം. ആദ്യം തന്നെ കാൽ ടേബിൾ സ്പൂൺ പെരും ജീരകം രാത്രിയിൽ നല്ലത് പോലെ കുതിരാൻ വെക്കുക. എന്നിട്ട് രാവിലെ അതെടുത്ത് ഒരു ഗ്ലാസ്സ് വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പ്പൊടി(വീട്ടിൽ ഉണ്ടാക്കിയ മഞ്ഞൾ പ്പൊടി തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക )അതിലേക്ക് ചേർക്കുക. എന്നിട്ട് ഫ്ലെ യിം ഓഫ് ചെയ്യുക.ശേഷം അര മുറി നാരങ്ങ അതിലേക്ക് പിഴിയുക. ഇത്രയുമായാൽ പെരും ജീരകം കൊണ്ടുള്ള herbal tea തയ്യാർ. രാവിലെ വെറും വയറ്റിൽ ഇതൊരു പത്ത് ദിവസം അടുപ്പിച്ച് കഴിച്ചാൽ മതി എങ്കിൽ ഏറെ ഫലപ്രദമാകും. അതുപോലെ ഈ ഒരു herbal tea കുടിച്ചാൽ ഏതൊരു കുടവയറും കുറക്കാൻ സാധിക്കും.
ഇനി പെരും ജീരകം കൊണ്ട് മുഖ സൗന്ദര്യം വർധിപ്പിക്കുന്നതിലുള്ള ഒരു ഫേസ് പേക്ക് തയ്യാറാക്കാം. ആദ്യം തന്നെ പെരും ജീരകം പൊടിച്ചെടുത്തത് ഒരു കാൽ ടേബിൾ സ്പൂൺ എടുക്കുക. എന്നിട്ട് മുൾത്താണി മിട്ടി അതിലേക്ക് ചേർക്കുക. ശേഷം അതിലേക്ക് റോസ് വാട്ടർ കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ഇത്രയുമായാൽ ഫേസ് പേക്ക് തയ്യാർ. എവിടെയൊക്കെ നിങ്ങളുടെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടൊ അവിടെയൊക്കെ ഇത് പുരട്ടുക. ഈ ഒരു പേക്ക് ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം വീതം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഇത് മുഖത്ത് പുരട്ടി 20 min കഴിഞ്ഞതിന് ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകി ഒരു moisturising ക്രീം പുരട്ടാവുന്നതാണ്. ഇതിലൂടെ സ്കിൻ നല്ല ഹെൽത്തി ആക്കാവുന്നതാണ്. ഇനി മറ്റൊരു ടിപ്പ് ആണ് പെരും ജീരകം കൊണ്ട് എങ്ങനെ ചുമ ജലദോഷമൊക്കെ മാറ്റാമെന്ന്. അതിനായി ആദ്യം തന്നെ 2,3 ടേബിൾ സ്പൂൺ പെരും ജീരകം പിന്നെ ഒരു ചെറിയ പീസ് ചുക്കും ഒരു ടേബിൾ സ്പൂൺ കുരുമുളകും നല്ല രീതിയിൽ ചൂടാക്കി എടുക്കാവുന്നതാണ്. എന്നിട്ട് എല്ലാംകൂടി പൊടിക്കുക. ശേഷം തേനും കൂടി അതിലേക്ക് ചേർക്കാവുന്നതാണ്. ഇത്രയുമായാൽ ജലദോഷമൊക്കെ മാറാനുള്ള ഒറ്റമൂലി തയ്യാർ. പെരും ജീരകം കൊണ്ടുള്ള ഇതുപോലെയുള്ള ടിപ്പുകൾ എല്ലാവർക്കും എളുപ്പത്തിൽ തന്നെ ഒന്ന് പരീക്ഷിക്കാവുന്നതാണ്. Fennel seeds useful tips Video Credit : Resmees Curry World
Fennel seeds useful tips
1. Hotel-Style Fennel Powder
- Wash 100 g fennel seeds well and sun-dry them.
- Heat them on medium flame with:
- 1 clove
- A small piece of cinnamon
- 1 tablespoon raw rice
- 1 sprig curry leaves
- Mix well, roast gently, and grind into a fine powder.
- Use this powder to enhance the flavor of curries and dishes.
2. Mosquito Repellent Tip
- Light a small piece of coconut fiber (coir).
- When it starts heating, add fennel seeds and camphor.
- Place it in areas with mosquito problems to repel mosquitoes naturally.
3. Fennel Face Pack for Skin Glow
- Take ¼ tablespoon fennel powder.
- Add multani mitti and rose water to make a paste.
- Apply on dark spots or uneven areas of the face.
- Leave for 20 minutes, wash with lukewarm water, and apply moisturizer.
- Use twice a week for healthy skin.
4. Remedy for Cold and Cough
- Dry roast:
- 2–3 tablespoons fennel seeds
- A small piece of dry ginger
- 1 tablespoon black pepper
- Grind into powder and mix with honey.
- Consume to relieve cold and cough naturally.