Electric Kettle uses : ഒരു കെറ്റിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ ചായ കാപ്പി മുതൽ ബ്രേക്ക് ഫാസ്റ്റ് ലഞ്ച് ഇതൊക്കെ തയ്യാറാക്കുന്നത് നോക്കാം. ഹോസ്റ്റലിൽ ഉള്ള കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒരു കാര്യമാണിത്.. കെറ്റിൽ സാധാരണയായി ഉപയോഗിക്കുന്നത് വെള്ളം തിളപ്പിക്കാൻ ആണ്. വീട്ടിൽ ഗ്യാസ് തീർന്ന് പോയാൽ കെറ്റിൽ ഉണ്ടെങ്കിൽ എല്ലാം എളുപ്പത്തിൽ ചെയ്യാം. ആദ്യം കെറ്റിൽ ഉപയോഗിച്ച് മാഗി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഒരു 250 ml വെള്ളം കെറ്റിലിലേക്ക് ഒഴിച്ച് ചൂടാക്കുക. ഇനി ഇതിലേക്ക് മാഗി ഇടുക. നല്ലവണ്ണം ഇളക്കുക. കെറ്റിൽ അടയ്ക്കുക. ഇതിലേക്ക് മസാലയും വെജിറ്റബിൾസ് ഇടുക. ഇത് തുറന്ന് നോക്കാം.. ഇനി കെറ്റിൽ ഉപയോഗിച്ച് അരി വേവിക്കാം. ഒരു കപ്പ് ബസുമതി റൈസ് പൊതിർത്ത് വെക്കുക. ഇനി കെറ്റിലിൽ അരിയുടെ ഇരട്ടി അളവിൽ വെള്ളം എടുക്കുക. ഇത് ചൂടാക്കുക. ഇതിലേക്ക് അരി ഇട്ട് അടച്ച് വെക്കുക. അരി നന്നായി വെന്ത് കിട്ടും.
ഇത് നന്നായി തണുത്തശേഷം തുറന്ന് നോക്കാം. ഇത് ഒരു അരിപ്പയിൽ ഇട്ട് വെള്ളം മാറ്റാം. കെറ്റിലിൽ മുട്ട പുഴുങ്ങുന്നത് എങ്ങനെയെന്ന് നോക്കാം. പുഴുങ്ങാൻ മാത്രമല്ല മുട്ട വാട്ടിയും എടുക്കാം. ആവശ്യത്തിന് വെള്ളം വെച്ച് അതിലേക്കു ഒരു മുട്ട ഇടാം. കെറ്റിൽ ഓൺ ആക്കാം. ഇത് പോലെ നേന്ത്രപ്പഴം പുഴുങ്ങി എടുക്കാം. കെറ്റിലിൽ ഓട്സ് ഉണ്ടാക്കാൻ വെള്ളം ചൂടാക്കി അതിലേക്ക് ഓട്സ് ഇടുക. നന്നായി മിക്സ് ചെയ്യുക.
ഒന്നുകൂടെ ചൂടാക്കുക. ഇനി ഒരു കെറ്റിൽ വൃത്തിയാക്കുന്നത് നോക്കാം. ഇതിലേക്ക് വെള്ളം ഒഴിക്കുക. ഒരു കഷ്ണം നാരങ്ങ അല്ലെങ്കിൽ വിനാഗിരി കൂടെ ഇട്ട് തിളപ്പിക്കുക. ഇത് തണുത്ത ശേഷം കളയുക. ഇനി ഒരു ഡിഷ് വാഷർ വെച്ച് കഴുകാം. ഇതിന്റെ കോയിലിൽ വെള്ളം ആകാതെ ശ്രദ്ധിക്കുക. ഇത് നന്നായി തുടയ്ക്കാം. കുറച്ച് നാൾ കഴിഞ്ഞ് ഉപയോഗിക്കുമ്പോൾ ബാഡ് സ്മെൽ വരാതെ ഇരിക്കാൻ ഉള്ളിൽ ന്യൂസ് പേപ്പർ വെക്കുക. Electric Kettle uses Video Credit : Resmees Curry