Easy way to grow curry leaves plants : പുറത്ത് താമസിക്കുന്നവർക്ക് പ്രത്യേകിച്ചും ഫ്ലാറ്റുകളിൽ താമസിക്കുന്ന ആളുകൾക്ക് കറിവേപ്പില വളർത്തുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇവർക്ക് ചട്ടിയിൽ കറിവേപ്പില എങ്ങനെ വളർത്താം എന്ന് നോക്കാം. ചെടിചട്ടിയിൽ വളർത്തുമ്പോൾ പെട്ടന്ന് തന്നെ തൈയുടെ വേര് പിടിക്കും. ചെടിയുടെ വേരിൽ നിന്ന് മുളയ്ക്കുമ്പോൾ കുറച്ച് കാര്യങ്ങളും ശ്രദ്ധിക്കണം.
ചെടിച്ചട്ടിയിൽ വളർത്തുന്നതിനായി ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കുറച്ച് ഹെൽത്തിയായ ചെടി എടുക്കാൻ ശ്രദ്ധിക്കുക. ഇതിന് വളമായി കൊടുക്കുന്നത് കരിയില ആണ്. മണ്ണ് ഇല്ലാത്തവർക്ക് മണ്ണിനു പകരം ഇങ്ങനെ ചെയ്യാവുന്നതാണ്. കുറച്ച് മാവിന്റെ ഇല എടുത്താൽ മതി. വെളളം വാർന്ന് പോകുന്ന രീതിയിൽ ഉള്ള ഒരു ചട്ടി എടുക്കുക. ഇത് നന്നായി അമർത്തി വെക്കുക. കിച്ചൺ വേസ്റ്റും കുറച്ച് കമ്പോസ്റ്റ് കൂടെ ഇടുക. വേപ്പിലയ്ക്കു മാത്രമല്ല ഈ ഒരു രീതി എല്ലാ പച്ചക്കറിയ്ക്കും നല്ലതാണ്.
കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം. ഇതിന്റെ മുകളിൽ കുറച്ച് മണ്ണ് ഇടുക. ഇതിന്റെ മുകളിൽ കരിയില ഇടുക. ചകിരി ഇടുന്നതും നല്ലതാണ്. ഇതിലേക്ക് മുട്ട തോട് ചേർക്കുക. മുട്ടത്തോടിൽ ധാരാളം കാൽസ്യം ഉള്ളത് കൊണ്ട് എല്ലാ ചെടികൾക്കും നല്ലതാണ്. മുട്ട തോട് കൈകൊണ്ട് പൊടിച്ച് ഇടാം. മീൻ കഴുകിയ വെള്ളം വേസ്റ്റ് ഇതൊക്കെ ഇതിലേക്ക് ചേർക്കാം.. ചെടി നടാനുള്ള മിക്സ് റെഡിയായി കഴിഞ്ഞ്. ഇനി കൈ വെച്ച് ഒരു ഹോൾ ഇട്ട ശേഷം തൈ ഇതിലേക്ക് ഇറക്കി വെക്കുക. ഇതിലേക്ക് ഇനി വളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഇതിൻ്റെ മുകളിൽ കുറച്ച് മുട്ട പൊടിച്ചത് ചേർക്കുക.
കിച്ചണിലെ വേസ്റ്റ് വെള്ളം ഒഴിക്കണം. പുറത്തൊക്കെ താമസിക്കുന്നവർക്ക് കൂടുതൽ വളമൊന്നും കിട്ടില്ല. അത്കൊണ്ട് കഞ്ഞി വെള്ളം എല്ലാം ഒഴിക്കാം. കുറച്ച് ഉണക്ക ചാണകം ഇടാം. ഇത് ഇട്ടാൽ ചെടിയ്ക്ക് നല്ല ഗ്രോത്ത് കിട്ടും. ഇനി തണൽ ഉള്ള ഭാഗത്തേക്ക് ഇത് മാറ്റി വെക്കാം. ചെടി നല്ല ഹെൽത്തിയായി വളരും. ചെടി നല്ല ബുഷ് ആയി വളരാൻ ചെറുതായി കട്ട് ചെയ്ത് കൊടുക്കാം. ഒരു ദിവസം മുന്നേ ഉള്ള കഞ്ഞി വെള്ളം പച്ചക്കറി വേസ്റ്റ് ഇട്ട് നല്ല കട്ടിയിൽ ഒഴിച്ച് കൊടുക്കാം. ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ ചെടി ചട്ടിയിൽ കറിവേപ്പ് നല്ലതുപോലെ തഴച്ചു വളരുന്നതാണ്. Easy way to grow curry leaves plants Video Credit : Devus Creations