Easy ulli krishi tips : “ഈ പാട്ട മാത്രം മതി.!! ഇനി ഉള്ളി പറിച്ച് കൈ കുഴയും.. ഒരു ചെറിയ കഷണത്തിൽ നിന്നും കിലോ കണക്കിന് ഉള്ളി പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.” കടകളിൽ നിന്നും സ്ഥിരമായി വാങ്ങേണ്ടി വരാറുള്ള ചില പച്ചക്കറികൾ ഉണ്ടാവും. പ്രത്യേകിച്ച് ചെറിയ ഉള്ളി, സവാള, ഉരുളക്കിഴങ്ങ് പോലുള്ളവ എത്ര നട്ടുപിടിപ്പിച്ചാലും വീട്ടിൽ വളർത്തിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിന് ഉള്ള ചെറിയ ഉള്ളി വീട്ടിൽ നിന്ന് തന്നെ ലഭിക്കുന്നതാണ്. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ചെറിയ ഉള്ളി മുളപ്പിച്ചെടുക്കാനായി ആദ്യം തന്നെ ഒരു വലിയ ബക്കറ്റ് ആവശ്യമാണ്. വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്റ്റീൽ ബക്കറ്റുകൾ ഉണ്ടെങ്കിൽ അതുതന്നെ തിരഞ്ഞെടുക്കാം. ശേഷം അതിന്റെ ഏറ്റവും താഴത്തെ ലയറിൽ ഒരു പിടി അളവിൽ കരിയില ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് ബക്കറ്റിന്റെ കനം കുറയ്ക്കുകയും അതേസമയം മണ്ണിലേക്ക് നല്ലതുപോലെ വളം ഇറങ്ങാനും സഹായിക്കുന്നതാണ്. കരിയിലയുടെ മുകളിലായി അടുക്കളയിലെ ജൈവ വേസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കിയ പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കാവുന്നതാണ്. പോട്ടിങ് മിക്സ് തയ്യാറാക്കാനായി അടുക്കളയിൽ
നിന്നും കിട്ടുന്ന പച്ചക്കറി വേസ്റ്റ് എല്ലാം മണ്ണിൽ ഇട്ടുവച്ചാൽ മാത്രം മതി. വീണ്ടും മണ്ണിനു മുകളിലായി ഒരു ലയർ കരിയില കൂടി ഇട്ടു കൊടുക്കുക. ഈയൊരു രീതിയിൽ ബക്കറ്റിന്റെ ഏറ്റവും മുഗൾ ഭാഗത്ത് മണ്ണ് വരുന്ന രീതിയിൽ ഫിൽ ചെയ്തു വയ്ക്കുക. ഈയൊരു പാത്രത്തിലേക്കാണ് മുളപ്പിച്ചു വെച്ച ഉള്ളി നട്ടു കൊടുക്കേണ്ടത്. ഉള്ളി മുളപ്പിക്കാനായി കുറഞ്ഞത് 15 ദിവസമെങ്കിലും വെള്ളം നനച്ച് ചെറിയ ഒരു ചിരട്ടയിലോ മറ്റോ വച്ചു കൊടുത്താൽ മതിയാകും. ഇത്തരത്തിൽ മുളച്ചുവന്ന ഉള്ളി ഓരോന്നായി ബക്കറ്റിന്റെ പല ഭാഗങ്ങളിലായി നട്ടുപിടിപ്പിക്കാവുന്നതാണ്. ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ അല്പം
വെള്ളം തൂവി കൊടുത്താൽ മതിയാകും. ഇനി മുതൽ ആരും ഉള്ളി കടയിൽ നിന്നും വാങ്ങേണ്ട.. എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്.. കേരളത്തിലെ കാലാവസ്ഥയിലും എളുപ്പത്തിൽ നമുക്ക് ഉള്ളികൃഷി ചെയ്യുന്നതിനായി സാധിക്കും.. അതിനുള്ള തെളിവാണ് മുകളിൽ കൊടുത്തിരിക്കുന്ന ഈ ഒരു വീഡിയോ.. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. തീർച്ചയായും നിങ്ങളും വീടുകളിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ.. ട്രൈ ചെയ്തു നോക്കിയാ ശേഷം നിങ്ങളുടെ അഭിപ്രായം പറയുവാനും മറക്കരുതേ.. Easy ulli krishi tips Video Credit : POPPY HAPPY VLOGS