Easy Coconut Tree Cultivation : നമ്മുടെ നാട്ടിലെ മിക്ക വിഭവങ്ങളും നാളികേരം അരച്ച് തയ്യാറാക്കുന്നവയാണ്. എന്നാൽ ഇന്ന് തേങ്ങയുടെ വില കേട്ടാൽ തേങ്ങ അരച്ചുള്ള കറികൾ ഉണ്ടാക്കാൻ എല്ലാവരും ഒന്ന് പിന്നിലേക്ക് നിൽക്കും. അതേസമയം അത്യാവശ്യം പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങ വീട്ടിൽ തന്നെ ഒരു തെങ്ങ് നട്ട് അതിൽ നിന്നും ഉല്പാദിപ്പിച്ച് എടുക്കാവുന്നതാണ്. തെങ്ങ് നല്ല രീതിയിൽ വളർന്ന് കായ്ഫലങ്ങൾ ലഭിക്കുന്നതിനായി എങ്ങിനെ നട്ടുവളർത്തണമെന്ന് വിശദമായി മനസ്സിലാക്കാം.
തെങ്ങ് നടാനായി തിരഞ്ഞെടുക്കുമ്പോൾ നല്ല ഇനം തെങ്ങിന്റെ തൈ നോക്കി വേണം തിരഞ്ഞെടുക്കാൻ. മാത്രമല്ല അതിനായി ഉപയോഗിക്കുന്ന മണ്ണ്, വളക്കൂട്ട് എന്നിവയിലെല്ലാം പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. നഴ്സറികളിൽ നിന്നും മറ്റും വാങ്ങുന്ന തെങ്ങിന്റെ തൈകളാണ് നടാനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ നല്ല രീതിയിൽ വേരോട്ടമുള്ള വലിപ്പമുള്ള തൈ നോക്കി തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. തെങ്ങിൻ തൈ നടുന്നതിന് തടം എടുക്കുമ്പോഴും, മണ്ണിനെ ഒരുക്കുമ്പോഴും പ്രത്യേക രീതികൾ പിന്തുടരേണ്ടതുണ്ട്.
- Choose healthy seedlings: Select seedlings with green leaves and sturdy stems.
- Well-draining soil: Plant in well-draining soil with full sun.
അത്യാവശ്യം വട്ടത്തിൽ വലിയ ഒരു തടമെടുത്ത് വെച്ച ശേഷം അതിനകത്തെ മണ്ണിൽ കുമ്മായമിട്ട് 15 ദിവസം മുൻപെങ്കിലും മണ്ണിന്റെ പുളിപ്പ് പൂർണമായും മാറ്റേണ്ടതുണ്ട്. എന്നാൽ മാത്രമാണ് തൈ പെട്ടെന്ന് വളർന്ന് കിട്ടുകയുള്ളൂ. അതുപോലെ വേനൽ കാലത്ത് തൈകളിലേക്ക് കൂടുതൽ വെള്ളം ലഭിക്കാനായി തെങ്ങിന്റെ തൊണ്ട് ഉപയോഗപ്പെടുത്താറുണ്ട്. അതായത് തെങ്ങ് നടുന്ന ഭാഗത്തെ മണ്ണ് നല്ലതുപോലെ സെറ്റ് ആക്കി എടുത്തതിന് ശേഷമാണ് ബാക്കി കാര്യങ്ങൾ ചെയ്യുന്നത്.
തടത്തിന്റെ ഏറ്റവും താഴെ തട്ടിലായി ഏകദേശം ചതുരാകൃതിയിൽ കുറച്ച് തെങ്ങിന്റെ തൊണ്ട് പരത്തി കൊടുക്കുക. അതിന്റെ മുകളിലേക്ക് അല്പം കല്ലുപ്പ് വിതറി കൊടുക്കണം. അതുവഴി തൈക്ക് ഉണ്ടാകുന്ന കീടബാധകൾ ഒഴിവാക്കാനായി സാധിക്കും. ശേഷം അതിന്റെ മുകളിലായി ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാം.ഇത്തരം വളങ്ങളോടൊപ്പം തന്നെ ചെറിയ രീതിയിൽ രാസവളപ്രയോഗം കൂടി നടത്തിയാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ തെങ്ങിൽ നിന്നും കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ. Easy Coconut Tree Cultivation Video Credit : Reejus_Adukkalathottam