Dry Fish Easy Making Tip : മിക്ക മലയാളികൾക്കും വളരെയധികം ഇഷ്ടമുള്ള വിഭവങ്ങൾ ആയിരിക്കും ഉണക്കമീൻ വെച്ച് ഉണ്ടാക്കുന്ന കറിയും, വറുത്തതുമെല്ലാം. മാന്തലും ഉണക്കച്ചെമ്മീനും എല്ലാം മലയാളികളുടെ ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. ഇത് പൊരിച്ചും ചമ്മന്തിയുണ്ടാക്കിയും കറി വെച്ചും കഴിക്കുവാൻ താല്പര്യം ഉള്ളവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും.. എന്നാൽ സാധാരണയായി കടകളിൽ നിന്നും ഉണക്കമീൻ വാങ്ങിക്കൊണ്ടുവരുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവുക. ഇത് വളരെയധികം വൃത്തി ഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്നവയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പലതരത്തിലുള്ള കെമിക്കലുകൾ
ഉപയോഗിച്ചാണ് ഇത്തരം ഉണക്കമീനുകൾ പ്രോസസ് ചെയ്ത് എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. മാത്രവുമല്ല വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ ഇവ ഉണ്ടാക്കുന്നത് വഴി കൂടുതൽ അസുഖങ്ങളും നമുക്ക് ഉണ്ടാകുന്നതിനും ഉള്ള സാധ്യത വളരെയധികം കൂടുതൽ. അതുകൊണ്ട് തന്നെ ഇനിയാരും ഉണക്കമീൻ കടയിൽ നിന്നും വാങ്ങേണ്ട.. നമുക്ക് ഇവ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്നതാണ്.. എങ്ങനെയെന്നല്ലേ.. വീട്ടിലേക്ക് ആവശ്യമായ ഉണക്കമീൻ എങ്ങനെ നമുക്ക് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഉണക്കമീൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നല്ല പച്ച മീനും,
ഒരു പാക്കറ്റ് കല്ലുപ്പും മാത്രമാണ്. ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഈയൊരു രീതിയിൽ ഉണക്കമീൻ തയ്യാറാക്കാനായി അയിലയോ മത്തിയോ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. മീൻ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം നന്നായി അടച്ച് സൂക്ഷിക്കാവുന്ന വട്ടമുള്ള ഒരു കണ്ടെയ്നർ എടുക്കുക. അതിന്റെ അടിഭാഗത്ത് നല്ലതുപോലെ കല്ലുപ്പ് വിതറി കൊടുക്കുക. മുകളിൽ ഒരു ലയർ മീൻ നിരത്തി കൊടുക്കാവുന്നതാണ്. വീണ്ടും കല്ലുപ്പ്, മീൻ എന്ന രീതിയിൽ പാത്രത്തിന്റെ മുകൾഭാഗം വരെ ഫിൽ ചെയ്തു കൊടുക്കാം. അതിനുശേഷം പാത്രം നന്നായി അടച്ച് ഫ്രിഡ്ജിന്റെ സാധാരണ ഭാഗത്ത് തന്നെ സൂക്ഷിച്ചു
വയ്ക്കാവുന്നതാണ്. എല്ലാദിവസവും മീനിൽ നിന്നും വെള്ളം കളയാനായി ശ്രദ്ധിക്കണം. മൂന്നുദിവസം വെള്ളം കളഞ്ഞു കഴിഞ്ഞാൽ പിന്നീട് അധികം വെള്ളം നിന്നും മീനിൽ നിന്നും ഇറങ്ങാറില്ല. ഈയൊരു രീതിയിൽ അഞ്ച് ദിവസം മീൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് പുറത്തെടുക്കുമ്പോൾ കടയിൽ നിന്നും വാങ്ങുന്ന അതേ രീതിയിൽ ഉണക്ക മീൻ കിട്ടുന്നതാണ്. ഇത് ഉപയോഗിച്ച് മീൻ വറുക്കുകയോ കറി ഉണ്ടാക്കുകയോ എല്ലാം എളുപ്പത്തിൽ ചെയ്യാവുന്നതാണ്. വലിയ വില കൊടുത്ത് കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ഈയൊരു രീതിയിൽ ഉണക്കമീൻ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ട് ഒരു പ്രാവശ്യമെങ്കിലും ഈയൊരു രീതി ചെയ്തു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video ക്രെഡിറ്റ്: Malappuram Thatha Vlogs b