റോസ് ചെടിയിൽ ഇല ചുരുളുന്നുണ്ടോ.!! മൊട്ട് വിരിയുന്നില്ലേ; റോസാച്ചെടിയിലെ തൃപ്പ് ശല്യം ഒഴിവാക്കി നിറച്ച് പൂക്കാൻ ഈ സൂത്രം ചെയ്തു നോക്കൂ.!! Control Thrips Attack in Rose plant

Control Thrips Attack in Rose plant : റോസാച്ചെടിയിലെ തൃപ്പ് ശല്യം ഒഴിവാക്കി നിറച്ച് പൂക്കാൻ ചെയ്യേണ്ട കാര്യങ്ങൾ! പൂന്തോട്ടങ്ങളിൽ കാണാൻ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ്. പക്ഷേ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്ന റോസാച്ചെടി പരിചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റോസാച്ചെടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി നിറച്ച് പൂക്കൾ ഉണ്ടാവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

റോസാ ചെടികളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് തൃപ്പ് എന്നറിയപ്പെടുന്ന പ്രാണിയുടെ ശല്യം. ഇവ തന്നെ രണ്ട് രീതികളിൽ കാണാറുണ്ട്. ഒരിക്കൽ ചെടികളിൽ വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ഇവ പെറ്റ് പെരുകി എല്ലാ ചെടികളെയും നശിപ്പിക്കുന്ന രീതിയാണ് കണ്ടു വരുന്നത്.മിക്കപ്പോഴും പൂമൊട്ടുകൾ പകുതി കടിച്ച രീതിയിലാണ് ഇവ ആക്രമിക്കുന്നത്. ഈയൊരു പ്രാണിയുടെ ആക്രമണം മൂലം പൂക്കൾ വിരിഞ്ഞാലും അവയുടെ ഇതളുകൾ

  • Inspect regularly: Regularly inspect your rose plants for signs of thrips.
  • Neem oil spray: Spray neem oil solution (1-2 ml neem oil + 1 liter water) to control thrips.
  • Soap solution: Mix mild dish soap with water and spray on affected areas.

പെട്ടെന്ന് കൊഴിഞ്ഞു പോവുകയോ അതല്ലെങ്കിൽ ഇല ചുരുണ്ട് നിൽക്കുന്ന അവസ്ഥയോ ഉണ്ടാകാറുണ്ട്. തൃപ്പ് ശല്യം കാരണമാണോ പൂക്കൾ നശിച്ചു പോകുന്നത് എന്ന് അറിയാനായി ഇത്തരത്തിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും മൊട്ടുകളും അല്പം സോപ്പ് ലായനിയിൽ ഇട്ടു നോക്കിയാൽ മതി. അത് പൊന്തി കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ത്രിപ്പ് ശല്യമാണ് അതിന്റെ കാരണം എന്ന് മനസ്സിലാക്കാനായി സാധിക്കും. ഇത്തരത്തിലുള്ള ഒരു അണുബാധ കണ്ണിൽ പെടുകയാണ് എങ്കിൽ ഉടൻതന്നെ ചെടിയുടെ ഇല,

തണ്ട്, പൂവ് എന്നിവയെല്ലാം പൂർണ്ണമായും കട്ട് ചെയ്ത് പ്രൂണിംഗ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഇൻഫെക്ഷന്റെ തുടക്ക സമയത്താണ് എങ്കിൽ അത് ഇല്ലാതാക്കാനായി ഒരു ലിറ്റർ വെള്ളത്തിലേക്ക് 10 എം എൽ എന്ന അളവിൽ നീം ഓയിൽ കലക്കി ചെടിയിൽ സ്പ്രേ ചെയ്ത് നൽകിയാൽ മതി. മറ്റൊരു രീതി തലേദിവസം തന്നെ ഒരു പാത്രത്തിൽ കുറച്ച് പട്ടയും വെള്ളവും കൂടി ഒഴിച്ച് വയ്ക്കുക. ശേഷം അത് അരിച്ചെടുത്ത് ചെടികളിൽ സ്പ്രേ ചെയ്ത് നൽകുന്നതും വളരെയധികം ഇഫക്ടീവായ ഒരു രീതിയാണ്. റോസ് ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Control Thrips Attack in Rose Video Credit : Jeny’s World

Control Thrips Attack in Rose plant