ഇതിന്റെ ഒരു തണ്ട് മാത്രം മതി.!! പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും; പച്ചമുളകിന്റെ കുരിടിപ്പ് രോഗത്തിന് ഒരു കിടിലൻ ഒറ്റമൂലി!! Chilly farming Using Aloevera

Chilly farming Using Aloevera : വീടിനോട് ചേർന്ന് ചെറുതാണെങ്കിലും ഒരു പച്ചക്കറി തോട്ടം അല്ലെങ്കിൽ പൂന്തോട്ടം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. തുടക്കത്തിൽ നല്ല ശുഷ്‌കാന്തിയോടെ ഇത്തരത്തിൽ ചെടികൾ നടാനുള്ള കാര്യങ്ങൾ എല്ലാവരും ചെയ്യാറുണ്ടെങ്കിലും പിന്നീട് അതിൽ പ്രാണികളുടെയും പുഴുക്കളുടെയും ശല്യം കാരണം പരിപാലിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

അതിനായി കെമിക്കൽ അടങ്ങിയ വളങ്ങൾ ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് തന്നെ ഇത്തരം പ്രാണികളുടെ ശല്യം എങ്ങനെ ഇല്ലാതാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഒരു പ്രത്യേക ലായനി ഉപയോഗിച്ചാണ് പ്രാണികളെയും പുഴുക്കളെയും തുരത്തേണ്ടത്. അതിനായി മിക്സിയുടെ ജാറിലേക്ക്

  • Pest control: Aloe vera can help repel pests like aphids and whiteflies.
  • Soil health: Aloe vera can improve soil health by adding organic matter.
  • Plant growth promoter: Aloe vera contains growth-promoting compounds.

ഒരു വലിയ തണ്ട് കറ്റാർവാഴ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതും രണ്ടോ മൂന്നോ വലിയ പപ്പായയുടെ ഇല മുറിച്ചിട്ടതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ലായനി ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കണം. ശേഷം ഈ ലായനി മൂന്ന് ദിവസം വരെ അടച്ച് സൂക്ഷിക്കുക. തയ്യാറാക്കി വച്ച ലായനി ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം അത് എടുക്കുന്ന അതേ അളവിൽ

വെള്ളവും കൂടി ചേർത്ത് നേർപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്തുക. ശേഷം പ്രാണികളുടെ ശല്യം കൂടുതലായി ഉള്ള ചെടികളിൽ ഈ ഒരു ലായനി സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ ഈ ഒരു രീതിയിലൂടെ ചെടികളിലെ പുഴു, പ്രാണി എന്നിവയുടെ ശല്യം ഇല്ലാതാക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chilli Cultivation Using Kattarvazha Video Credit : Krishi master

Chilly farming Using Aloevera