Chakka Krishi Using Plastic Cover : ചക്കയുടെ കാലമായാൽ അതുപയോഗിച്ച് കറികളും പുഴുക്കും എന്ന് വേണ്ട വറുവലുകൾ വരെ തയ്യാറാക്കി വയ്ക്കുന്നത് നമ്മൾ മലയാളികളുടെ ഒരു പതിവ് രീതിയാണ്. എന്നാൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പല സ്ഥലങ്ങളിലും ചക്ക ആവശ്യത്തിന് ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. എത്ര കായ്ക്കാത്ത പ്ലാവും നിറച്ച് കായ്കൾ ഉണ്ടാകാനായി ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
പ്ലാവ് നിറച്ച് ചക്ക ഉണ്ടാകാനായി ഉപയോഗിക്കാവുന്ന ഒരു പ്രധാന വളമാണ് പച്ച ചാണകം. മരത്തിന്റെ നടുഭാഗത്തായി നല്ല രീതിയിൽ പച്ച ചാണകം ഒരു കവർ ഉപയോഗിച്ചോ അല്ലെങ്കിൽ കയ്യിൽ ഒരു ഗ്ലൗസ് ഇട്ട ശേഷമോ തേച്ചുപിടിപ്പിക്കുക. മരത്തിന്റെ ചുറ്റും ഈയൊരു രീതിയിൽ പച്ച ചാണകം നല്ല രീതിയിൽ പറ്റിപിടിക്കുന്ന രീതിയിൽ വേണം തേച്ചു കൊടുക്കാൻ. ശേഷം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് കവർ കട്ട് ചെയ്തെടുത്ത് അതിന് ചുറ്റുമായി റാപ്പ് ചെയ്തു കൊടുക്കുക.
Growing jackfruit (chakka) using a plastic cover is a common practice to help young plants grow healthy and strong. In this method, after planting the jackfruit sapling, a plastic cover (usually a grow bag or a plastic sheet) is used around the base of the plant. The cover helps in several ways: it protects the plant from weed growth, conserves soil moisture by reducing evaporation, and maintains a warm soil temperature that promotes faster root development.
ഈയൊരു രീതിയിൽ ചക്ക മുളപൊട്ടുന്ന സമയം കണക്കാക്കി കെട്ടിക്കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ കായ്ഫലങ്ങൾ ലഭിക്കുന്നതാണ്. അതുപോലെ ചക്ക നല്ല രീതിയിൽ കായ്ക്കാനായി ചുറ്റും തടമെടുത്തും വളക്കൂട്ട് തയ്യാറാക്കി ഇട്ട് കൊടുക്കാവുന്നതാണ്. അതിനായി പ്ലാവിന്റെ ചുറ്റുമുള്ള മണ്ണ് നല്ല രീതിയിൽ ഇളക്കുക. ഏകദേശം ഒരടി അകലത്തിൽ വേരിനോട് ചേർന്ന് വരുന്ന ഭാഗത്താണ് ഈ ഒരു വളക്കൂട്ട് നൽകേണ്ടത്.
തടമെടുത്ത ഭാഗത്ത് പുളിപ്പിച്ച കഞ്ഞിവെള്ളം ജൈവവള കമ്പോസ്റ്റ് എന്നിവയെല്ലാം ആവശ്യാനുസരണം ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം തൊടിയിലെ കരിയിലകൾ ഉപയോഗിച്ച് പ്ലാവിന് നല്ല രീതിയിൽ പൊതയിട്ട് കൊടുക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പ്ലാവിൽ നിന്നും നല്ല രീതിയിൽ കായകൾ പൊട്ടിമുളച്ച് കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. Chakka Krishi tips Using Plastic Cover Video Credit : POPPY HAPPY VLOGS