
എത്ര തുരുമ്പ് പിടിച്ച ഇരുമ്പിൻ ചീനച്ചട്ടിയും നോൺസ്റ്റിക് പോലെയാക്കാം ഒറ്റ ദിവസം കൊണ്ട്; ഈയൊരു കാര്യം പരീക്ഷിച്ചു നോക്കൂ.!! Cast Iron Seasoning
Cast Iron Seasoning : നോൺസ്റ്റിക് പാത്രങ്ങളുടെ അമിതമായ ഉപയോഗം പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്ന് എല്ലാവരും നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഒഴിവാക്കിയും കാസ്റ്റ് അയെൺ അഥവാ ഇരുമ്പ് പാത്രങ്ങളാണ് പാചക ആവശ്യങ്ങൾക്കായി കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇത്തരം പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെങ്കിലും
അവ തുരുമ്പ് പിടിക്കാതെ ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രങ്ങളും എങ്ങിനെ പൂർണ്ണമായും കറ കളഞ്ഞ് വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ തുരുമ്പ് പിടിച്ച പാത്രം വെള്ളമൊഴിച്ച് നല്ലതുപോലെ ഒന്ന് കഴുകി എടുക്കുക. അതിനുശേഷം സ്റ്റൗ ഓൺ ചെയ്ത് ഹൈ ഫ്ലെയിമിൽ വച്ചതിനുശേഷം പാത്രം നല്ല രീതിയിൽ ചൂടാക്കി എടുക്കുക.
പാത്രം ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം ഉപ്പ് വിതറി കൊടുക്കാവുന്നതാണ്. ശേഷം ഒരു ഉള്ളിയുടെ കഷ്ണം ഫോർക്ക് കുത്തി ഉപ്പിന് മുകളിലൂടെ നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. നല്ല ചൂടിൽ ഈയൊരു രീതിയിൽ ഉള്ളി ഉപയോഗിച്ച് ഉരയ്ക്കുമ്പോൾ തന്നെ പകുതി കറയും പോയി കിട്ടുന്നതാണ്. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും കൈവിടാതെ ഈ ഒരു രീതിയിൽ പാത്രം വൃത്തിയാക്കേണ്ടി വരും. അതിനുശേഷം അല്പം എണ്ണ കൂടി അതിലേക്ക് ഒഴിച്ച് ഒന്നുകൂടി സെറ്റ് ചെയ്ത് എടുക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം കല്ലിന്റെ ചൂട് പോയി കഴിയുമ്പോൾ നല്ലതുപോലെ കഴുകി എടുക്കുക.
വീണ്ടും ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പുളിവെള്ളം ഒഴിച്ചു കൊടുക്കുക. പുളിവെള്ളം കല്ലിലേക്ക് ഇറങ്ങി പിടിച്ചു തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വീണ്ടും കല്ല് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകിയശേഷം ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. പിന്നീട് എണ്ണ തടവി വെയിലത്ത് വയ്ക്കുക. ഈയൊരു രീതിയിൽ രണ്ടോ മൂന്നോ ദിവസം വെയിലത്ത് വയ്ക്കുമ്പോൾ തന്നെ ഇരുമ്പ് പാത്രങ്ങൾ പെട്ടെന്ന് മയപ്പെട്ട് കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cast Iron Seasoning Video Credit : Malappuram Thatha Vl
Comments are closed.