മഴയ്ക്ക് മുൻപ് കടലാസ് ചെടി ഇങ്ങനെ ചെയ്യൂ മഴക്കാലത്ത് ബോഗൺവില്ല ചെടികൾ നശിക്കാതിരിക്കാൻ മെയ് മാസത്തിൽ ഈ വളം കൊടുക്കൂ; മെയ് മാസ പരിചരണം.!! Bougainvilla plant care in May

Bougainvilla plant care in May : ഈ ചൂട് കാലത്ത് എല്ലാ വീട്ടിലും കാണുന്ന ഒരു ചെടിയാണ് കടലാസ്പൂവ്. പലനിറത്തിൽ കടലാസ്പൂവ് കാണാൻ നല്ല ഭംഗിയാണ്, ഈ പൂവിന്റെ ഒരു പ്രത്യേകത കുറേ കാലം കൊഴിയാതെ നിൽക്കും എന്നതാണ്ഇത് ഇപ്പോൾ ഒരു പാട് നിറത്തിൽ കിട്ടും, ഒരുമിച്ച് ഒരു കൂട്ടമായി ആണ് കടലാസ് പൂവ് ഉണ്ടാവുക. ഇത് ഒരു ചെറിയ തണ്ട് നട്ടാൽ മതി, അതിൽ നിന്ന് തന്നെ ഒരുപാട് ഉണ്ടാകും.

ഈ ചെടി ചൂട് സമയത്ത് പൂക്കൾ ഉണ്ടാകുന്നതാണ്, ഇത് മഴക്കാലമായാൽ കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ നശിച്ച് പോവും, മെയ് മാസത്തിൽ ചെടിയ്ക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. മഴക്കാലം ആയാൽ ചെടിയുടെ ഇലകളും പൂക്കളും കൊഴിഞ്ഞ് പോവും. മഴക്കാലത്ത് ചെടിചട്ടിയിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കുക, ഇങ്ങനെ ആയാൽ ചെടി ചീഞ്ഞ് പോവും. വലിയ ചെടിചട്ടിയുടെ അടിയിൽ ദ്വാരം ഇടുക. ചെടിചട്ടി സിമന്റ് തറയിൽ ആവും വെക്കുക,

  • Water your Bougainvillea when the top inch of soil feels dry. Avoid overwatering, which can lead to root rot.
  • Established plants can tolerate dry conditions, but consistent moisture promotes blooming

ചിലപ്പോൾ മണ്ണിൽ വെക്കാറുണ്ട്ഇങ്ങനെ ചെയ്യുമ്പോൾ മണ്ണിൽ നിന്ന് ഇൻഫെക്ഷൻ ആകാറുണ്ട്. ചെടിചട്ടി മൂന്നോ നാലോ ഇഷ്ടികയുടെ മുകളിൽ വെക്കുക, മഴക്കാലത്ത് ചെടിയുടെ അടിയിൽ കളകൾ വരും, നമ്മൾ കൊടുക്കുന്ന വളങ്ങൾ എല്ലാം ഈ കളകൾ വലിച്ച് എടുക്കും, കളകൾ വേരോടെ പറിച്ച് എടുക്കുക, ഇലയും പൂക്കളും കൊഴിഞ്ഞ് ചെടിയുടെ അടിയിൽ കിടക്കാറുണ്ട് ഇതിന്റെ കൂടെ മഴവെളളവും കൂടെ ആവുമ്പോൾ കീടാണുകൾ വരും, ഇതൊക്കെ എടുത്ത് മാറ്റണം,

മഴക്കാലത്ത് ചെടി വളരുകയും വേര് നന്നാവുകയും ചെയ്യും, ഈ സമയം മണ്ണ് ഉറച്ച് ആയിരിക്കും, അത്കൊണ്ട് ചെടിയ്ക്ക് ആവശ്യമായ ഓക്സിജൻ കിട്ടില്ല, മണ്ണ് നന്നായി കിളച്ച് ഇടുക, മഴക്കാലം തീരാൻ ആവുമ്പോൾ നൈട്രജൻ വളം കൊടുക്കുക, ചാണകപൊടി എല്ല്പൊടി ഇതെല്ലാം കൊടുക്കാം, തളിരുകൾ കരിഞ്ഞ് പോവുന്നത് വേരുകളിൽ ഇൻഫെക്ഷൻ ആവുന്നത് കൊണ്ടാണ്, ഒരു ഗ്രാം ഫംഗൽ പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് കൊടുക്കാം. Bougainvilla plant care in May Video Credit : Devus Creations

Bougainvilla plant care in May