awesome method to plant koval : ഒരു വള്ളി ഉണ്ടെങ്കിൽ തന്നെ ഒരുപാട് ഉണ്ടാകുന്നതാണ് കോവയ്ക്ക.ഇത് മിക്ക വീടുകളിലും ഉണ്ടാകാറുണ്ട്. കോവയ്ക്ക വീട്ടിൽ തന്നെ കൃഷി ചെയ്യാൻ മറ്റ് പച്ചക്കറികൾ കൃഷി ചെയ്യുന്ന പോലെ ബുദ്ധിമുട്ട് ഇല്ല, കോവൽ തൈ മുളപ്പിച്ച് എടുക്കാൻ പെട്ടന്ന് തന്നെ കഴിയും. അല്ലെങ്കിൽ ഒരു വർഷം പ്രായം ആയ കോവിൽ ചെടിയിൽ നിന്നും തണ്ട് മുറിച്ച് പുതീയ തൈകൾ ഉണ്ടാക്കണം, ഇനി അങ്ങനെ ചെയ്യേണ്ട.
നല്ല പഴുത്ത കോവയ്ക്കയിൽ നിന്നും വിത്ത് എടുക്കാം, ഇത് കടയിൽ നിന്ന് വാങ്ങുന്നതാവാം, അല്ലെങ്കിൽ വീട്ടിൽ തന്നെ ഉള്ള കോവയ്ക്ക എടുക്കാം. വിത്ത് ശേഖരിച്ച ശേഷം ഇത് നന്നായി കഴുകി വൃത്തിയാക്കുകകോവൽ വിത്ത് മണ്ണിൽ നട്ടാൽ ഉറുമ്പുകൾ കൊണ്ടുപോവാൻ സാധ്യതയുണ്ട്. അത്കൊണ്ട് ഏതെങ്കിലും പാത്രങ്ങളിൽ നടാം ഉപയോഗിക്കുന്ന പാത്രത്തിന്റെ അടിയിൽ വെള്ളം പോവാൻ ഒരു ദ്വാരം ഇടണം,
- Sow seeds directly: Okra seeds can be directly sown in well-draining soil with full sun.
- Start indoors: Sow seeds 4-6 weeks before the last frost date in your area, and then transplant seedlings outdoors.
ചാണകപ്പൊടി കോഴിവളം, മണ്ണ് ഇവയെല്ലാം ഒരേ അളവിൽ എടുക്കുക, അതിനുശേഷം നന്നായി നനച്ച് കൊടുക്കുക, വിത്ത് മണ്ണിന്റെ മുകളിൽ തന്നെ ഇടുക, അല്ലെങ്കിൽ പെട്ടന്ന് മുള പൊട്ടില്ല. വെളളം ഒരുപാട് ഒഴിക്കേണ്ട , കുറച്ച് സ്പ്രേ ചെയ്യാം. ഏഴ് ദിവസത്തിനുള്ളിൽ വിത്ത് മുള വരും. രണ്ടാഴ്ചക്കുള്ളിൽ ഇല വരും, രണ്ടാഴ്ച്ച ആയാൽ ചാണകപ്പൊടി കോഴി കാഷ്ടം മണ്ണിലേക്ക് ഇട്ട് നനച്ച് കൊടുക്കുക, രാവിലെയും വൈകുന്നേരവും ചെറുതായി വെള്ളം സ്പ്രേ ചെയ്യാം.
അഞ്ചില ആയാൽ ചെടി മാറ്റി നടാം.ഇത് ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കുക. വേര് പൊട്ടി പോവാതെ എടുക്കണം, ചെടിയ്ക്ക് നല്ല സൂര്യപ്രകാശം വേണം. മാറ്റി കുഴിച്ചിട്ട് കുറച്ച് ദിവസം വെയിൽ വേണ്ട, തൈ വാടി പോവാൻ സാധ്യതയുണ്ട്ഓലയോ വാഴയിലയോ വെച്ച് തൈ മൂന്ന് ദിവസം മറച്ച് വെക്കുക, പിന്നീട് നന്നായി നനച്ച് കൊടുക്കുക.ചെടിയിൽ നിന്ന് ചെറുതായി വള്ളി വന്ന് തുടങ്ങും. awesome method to plant koval Video Credit : Spoon And Fork