ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.!! ബട്ടർ കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും.!! Avocado Cultivation easy tips

Avocado Cultivation easy tips : “ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.!! ബട്ടർ കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും’ അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചാരം ലഭിച്ചു വരുന്ന ചെടിയാണ്. ഒരു പഴം എന്നതിലുപരി സലാഡുകളിൽ ചേർക്കാനും സ്മൂത്തികൾക്കു കൊഴുപ്പു പകരനുമാണ് കൂടുതൽ ഇത് ഉപയോഗിച്ച് വരുന്നത്. ഒരുപാട് ഇനങ്ങളിൽ ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. നിറത്തിലും വലിപ്പത്തിലും രുചിയിലും നിറയെ വ്യത്യസ്ഥത പുലർത്തിക്കുന്ന നിരവധി ഇനങ്ങളിൽ ഇവയുണ്ട്. പര്‍പ്പിള്‍, പൊള്ളോക്ക് ലുല, ഹാസ്സ് എന്നിവയാണ് വിവിധ ഇനങ്ങൾ. ഈ പഴത്തിന്റെ കായടെ പരമാവധി നീളം 20

സെ.മീറ്റര്‍ ആണ്. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം ആയിരിക്കും. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ പിന്നെ അത് മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും. കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതിനും മുതിർന്നവർക്കുമെല്ലാം ഏറെ നല്ലതാണ് ഈ പഴം. ഒട്ടനവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വളരെയധികം സഹായകമാണ്. ഇത് മാത്രമല്ല ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് ഇവ ചെറിയ കഷ്ണങ്ങളാക്കിയോ സ്മൂത്തി ഉണ്ടാക്കിയോ മറ്റോ കൊടുക്കുകയാണെങ്കിൽ വളരെ ഉത്തമമാണ്..

Avocado Cultivation easy tips

Planting and Soil

  • Choose a sunny location: Avocado trees prefer full sun to partial shade.
  • Well-draining soil: Avocado trees don’t like wet feet, so ensure the soil drains well.
  • Suitable soil pH: Avocado trees prefer a slightly acidic to neutral soil pH (6-7).

Watering and Care

  • Regular watering: Avocado trees need consistent moisture, especially when fruiting.
  • Avoid overwatering: Don’t waterlog the soil, as this can lead to root rot.
  • Fertilize regularly: Feed your avocado tree with a balanced fertilizer to promote healthy growth.

Pruning and Protection

  • Prune regularly: Prune your avocado tree to maintain its shape, promote fruiting, and remove dead branches.
  • Protect from frost: Avocado trees are sensitive to frost, so protect them from frost damage.

Pest and Disease Management

  • Monitor for pests: Keep an eye out for pests like aphids, whiteflies, and spider mites.
  • Inspect for diseases: Regularly inspect your tree for signs of disease like fungal infections or root rot.

ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമായി അവോക്കാഡോ കൃഷി ചെയ്തു വരുന്നുണ്ട്. മറ്റു കൃഷികൾ പോലെത്തന്നെ അവോക്കാഡോ കൃഷിയും വളരെ ലളിതമാണ് എന്നതാണ് സത്യം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ നന്നായി തന്നെ വളരും. എന്ന് മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ കായ് പിടിക്കുകയും ചെയ്യും. വിത്തു മുളപ്പിച്ചാണ് ഇവയുടെ തൈകള്‍ സാധാരണ തയ്യാറാക്കുന്നത്. നല്ല പഴുത്ത കൈയിൽ നിന്നുമുള്ള വിത്താണ് ഇതിനായി ഉപയോഗിക്കേണ്ടത്.. കായില്‍ നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടു മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ മണ്ണിൽ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ ശേഷി അതനുസരിച്ചു കുറയും. അത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ വിത്ത് കായിൽ നിന്നും വേരെടുത്തിയാൽ മുളപ്പിക്കുവാൻ വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

മുളയ്ക്കാന്‍ 50-100 ദിവസം എങ്കിലും വേണം. വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ സാധാരണ ആയി നടുന്നു. ഒപ്പം തന്നെ കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നമുക്ക് നടത്താം. അവോക്കാഡോ പാകമാകുന്നത് പ്രത്യേക കാലാവസ്ഥയിലാണ്. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി ഇതിന്റെ കായ് മൂത്തു പാകമാകാന്‍. ഓരോ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഈ ഫലത്തിന്റെ കായ് പിടിക്കൽ അവോക്കാഡോ കൃഷിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Avocado Cultivation easy tips Video credit : Fayhas Kitchen and Vlogs

Avocado Cultivation easy tips

അധ്വാനവും പണച്ചിലവും ഇല്ല.!! സ്ത്രീകൾക്കും കുട്ടികൾക്കും നല്ല വരുമാനം കിട്ടുന്ന ചെറുതേൻ കൃഷി; ചെറുതേൻ കൃഷിയിലൂടെ ലാഭം നേടാൻ ഈ സൂത്രം പരീക്ഷിച്ചു നോക്കൂ.!!

Avocado Cultivation easy tips