Aval Snack recipe : കേരളത്തിന്റെ സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു പ്രാതല്‍ അല്ലെങ്കിൽ വൈകുന്നേരങ്ങളിലെ സ്നാക്ക് അവൽ. അവൽ മിൽക്ക്, അവൽ ഉപ്പുമാവ്, അവൽ പായസം തുടങ്ങിയ രുചികരമായ വിഭവങ്ങൾ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. പണ്ട് കാലത്ത് അതിഥികള്‍ വീട്ടില്‍ വന്നാല്‍ പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കുന്ന പലഹാരമായിരുന്നു അവല് നനച്ചത്. അതേ പോലെ അവൽ കൊണ്ട് ധാരാളം ഐറ്റംസ് തയ്യാറാക്കാൻ കഴിയും.
എല്ലിനും പല്ലിനും ശക്തി നല്‍കുന്നതുമായ ധാരാളം പോഷകമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണത്തിന് പെട്ടെന്ന് ശമനമുണ്ടാക്കുന്നു. ചെറുപയര്‍, വന്‍പയര്‍, കടല എന്നിവയുമായി ചേര്‍ത്ത് കഴിക്കുന്നതും അവല് ശര്‍ക്കര, തേങ്ങ, പാല്, ഏലക്ക ചേര്‍ത്ത് പായസം ഉണ്ടാക്കിയാല്‍ ആരോഗ്യപ്രദമായ ഭക്ഷണമാണ്. അവൽ മുറുക്ക്, അവൽ ശർക്കര ഇട്ട് കുഴച്ചത് എന്നിവ വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കൂട്ടാൻ പാകത്തിനുള്ളതാണ്.
അവൽ മുറുക്ക് എങ്ങിനെ തയ്യാറാക്കാം എന്ന് നോകാം.. ഈ സ്നാക്ക് തയ്യാറാക്കാൻ വേണ്ടി ആദ്യം 1കപ്പ് വെള്ള അവൽ മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് 1/2 കപ്പ് പൊട്ട് കടല കൂടെ ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മിക്സ് അരിപ്പയിൽ ഇട്ട് നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത പൊടിയിലേക്ക് 1/2 കപ്പ് അരിപ്പൊടി, ആവശ്യത്തിന് ഉപ്പ്,1/2 ടീസ്പൂൺ മുളക് പൊടി,2 നുള്ള് കായം പൊടി എന്നിവ ചേർത്ത് ശേഷം
മൊരിച്ചെടുക്കാൻ ഉപയോഗിക്കുന്ന എണ്ണ ചൂടാക്കി 2 ടേബിൾ സ്പൂൺ ഒഴിച്ച് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ചെടുക്കുക. ശേഷം കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് കുഴച്ചെടുക്കുക. ശേഷം മാവ് മുറുക്ക് ഉണ്ടാക്കുന്ന സേവനാഴിയിൽ ഇടുക. അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് സേവനാഴിയിലെ മാവ് ചുറ്റിച്ചു എണ്ണയിലേക്ക് ഇടുക.cനന്നായി വറുത്തെടുത്തതിന് ശേഷം സെർവ് ചെയ്യുക. ക്രിസ്പ്പി ആയ അവൽ മുറുക്ക് റെഡി!!! Aval Snack recipe Video Credit : Ichus Kitchen