അഡീനിയം ചെടിയിൽ പൂക്കൾ നിറയാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഒരു സ്പൂൺ ചാരം മാത്രം മതി; അഡീനിയം നിറഞ്ഞ് പൂക്കും.!! Adenium plant care Easy tips

Adenium plant care Easy tips : വീടിന്റെ മുറ്റത്തിന് കൂടുതൽ അലങ്കാരം നൽകാനായി ചെറിയ രീതിയിലെങ്കിലും ഒരു പൂന്തോട്ടം സെറ്റ് ചെയ്യുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പൂച്ചെടികൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ മുറ്റം കാണുവാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് അല്ലെ. നിരവധി പൂക്കളോടു കൂടിയ ചെടികളോട് ആയിരിക്കും ഒട്ടുമിക്ക ആളുകൾക്കും താല്പര്യം. പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ചയിൽ വളരെയധികം ഭംഗിയുള്ള പൂക്കൾ തരുന്നവ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. അതിനായി പല തരത്തിലുള്ള ചെടികൾ നഴ്സറികളിൽ നിന്നും വാങ്ങി വീട്ടിൽ വെക്കുന്നത് പല ആളുകളുടെയും ഒരു പതിവ് തന്നെയാണ്.. എന്നാൽ മിക്കപ്പോഴും ചെടികൾ നല്ല രീതിയിൽ വളർന്നാലും

അവയിൽ പൂക്കൾ ഉണ്ടാകാത്ത അവസ്ഥ വരാറുണ്ട്. പ്രത്യേകിച്ച് അഡീനിയം പോലുള്ള ചെടികൾ. പല ചെടികളും നമ്മൾ വീട്ടിൽ ഇതുപോലെ വെച്ച് പിടിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുമ്പോൾ അവയിൽ പൂക്കൾ ഉണ്ടാകാനായി എന്താണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ പരിപാലനം ഉണ്ടെങ്കിൽ മാത്രം പുഷ്പിക്കുന്ന സസ്യങ്ങൾ നിരവധിയാണ്. അത്തരത്തിൽ ഒന്ന് തന്നെയാണ് അഡീനിയം എന്ന പൂച്ചെടി. ശരിയായ രീതിയിൽ പരിചരിക്കുകയാണെങ്കിൽ മാത്രമേ അതിൽ നിറയെ പൂക്കൾ ഉണ്ടാകുകയുള്ളൂ. അതിനെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. അതേപ്പറ്റി വിശദമായി നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നഴ്സറികളിൽ നിന്നും തൈകൾ വാങ്ങിയോ അതല്ലെങ്കിൽ വിത്ത് പാവിയോ

വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് അഡീനിയം. ചെടി നട്ടുപിടിപ്പിക്കുമ്പോൾ ഒരു കാരണവശാലും താഴെ ഭാഗത്ത് ബൾജ് ചെയ്തു നിൽക്കുന്ന ഭാഗം മണ്ണിലേക്ക് ഇറങ്ങിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ പ്ര ഭാഗം ആണ് ഈ ചെടിയുടെ പ്രധാനപ്പെട്ട ഭാഗം ഈയൊരു ഭാഗം മുകളിലേക്ക് നിന്നാൽ മാത്രമാണ് ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. ഇത് മണ്ണിലേക്ക് താഴ്ന്നു പോവുകയാണെങ്കിൽ ചെടി നശിക്കുവാൻ തന്നെ കാരണമായേക്കാം. ഇതുമാത്രമല്ല മറ്റു പല കാര്യങ്ങളും നമുക്ക് ചെടി പൂവിടുന്നതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. ചെടി നിറച്ച് പൂക്കൾ ഉണ്ടാകാനായി നല്ല രീതിയിൽ സൂര്യപ്രകാശം ആവശ്യമാണ്. അതുപോലെ എല്ലാദിവസവും കൃത്യമായ അളവിൽ ചെടിക്ക് വെള്ളം നൽകാനും ശ്രദ്ധിക്കുക.

ധാരാളമായി പൂക്കൾ ഉണ്ടായി കഴിയുമ്പോൾ ആ ബ്രാഞ്ച് കട്ട് ചെയ്ത് കളയണം. എന്നാൽ മാത്രമേ ചെടിയിൽ പുതിയ ശിഖരങ്ങൾ വന്ന് അതിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ. പുതിയ ശിഖരങ്ങൾ വാരുകയും അതിൽ പൂവിടുകയും ചെയ്യും. ഇങ്ങനെ ഓരോ പ്രാവശ്യം പൂവിടുമ്പോഴും ശിഖരങ്ങൾ വെട്ടികൊടുക്കുകയാണെങ്കിൽ ചെടിയിൽ നിരവധി ശിഖരങ്ങൾ വന്നു വളരെയധികം മനോഹരമായി മാറുകയും ചെയ്യും. ഇത് കൂടാതെ അഡീനിയം ചെടിക്ക് മാസത്തിൽ ഒരു തവണയെങ്കിലും പൊട്ടാസ്യം നൽകേണ്ടതുണ്ട്. നല്ല രീതിയിൽ പൊട്ടാസ്യം ലഭിച്ചാൽ മാത്രം പൂക്കൾ നൽകുന്ന ഒരു ചെടിയാണ് അഡീനിയം. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് പൊട്ടാസ്യം വളം തയ്യാറാക്കാവുന്നതാണ്. ഇതിനായി കടയിലേക്ക് ഓടേണ്ട ആവശ്യം ഇല്ല.

ചെടിക്ക് ആവശ്യമായ പൊട്ടാസ്യം നൽകാനായി വീട്ടിൽ തന്നെ ഒരു വളക്കൂട്ട് തയ്യാറാക്കാവുന്നതാണ്. അതിനായി മുട്ടത്തോട് മിക്സിയുടെ ജാറിൽ ഇട്ട് തരികൾ ഇല്ലാതെ പൊടിച്ചെടുക്കുക. രണ്ട് ടീസ്പൂൺ അളവിൽ മുട്ടത്തോടും, ഒരു ടീസ്പൂൺ അളവിൽ ചാരപ്പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ചെടിയുടെ ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി ഈയൊരു വളക്കൂട്ട് മണ്ണിനു ചുറ്റുമായി ഇട്ടുകൊടുക്കുക. മാസത്തിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ തന്നെ ചെടിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Adenium plant care Easy tips Video Credit :Kunjikutties Life World

Adenium plant care Easy tips

Here are some easy and effective tips for caring for your Adenium (Desert Rose) plant:

  • Soil: Use very well-draining soil. A mix of half cactus potting soil and half Perlite works great, or you can use gravel in warm climates. Avoid soggy soil as Adeniums prefer dry conditions over wet.
  • Watering: Water every 2-3 days during active growth and blooming when the soil is dry, but never overwater as this can cause root rot and leaf drop. During winter dormancy, water sparingly or not at all. Water thoroughly only when the soil is completely dry to about 1-2 inches deep.
  • Sunlight: Adeniums love full sun and need at least 6 hours of direct sunlight daily for healthy growth and flowering. If leaves look scorched, move to a spot with morning sun and afternoon shade.
  • Temperature: Protect from cold and frost; Adeniums do not tolerate freezing temperatures. Bring indoors before cold weather or provide a warm, dry place during winter.
  • Fertilizing: Feed every two weeks during growing season with a high-quality fertilizer at half strength, and use a bloom booster fertilizer when flowers start forming. Avoid fertilizing during winter rest.
  • Pruning: Prune in late winter or early spring to shape the plant, remove weak growth, and encourage branching. Heavy pruning can be done around February-March.
  • Potting: Repot every 1-2 years after dormancy if you want to encourage growth. Adeniums like a slightly root-bound condition but repotting is good for refreshing soil and trimming roots.
  • Additional care: Provide fresh air and avoid overwatering to prevent fungal diseases. Using a fungicide monthly can protect roots if needed.

ചിരട്ടകൾ ചുമ്മാ കത്തിച്ചു കളയരുതേ.!! കുരുമുളക് പറിച്ചു മടുക്കും; ഇങ്ങനെ ചെയ്താൽ കുരുമുളക് ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!!

Adenium plant care Easy tips