കൃഷിയിടത്തിലെ ഉറുമ്പിനെ അകറ്റാം; ഉപ്പുകൊണ്ടൊരു മാർഗം; ഒരു പാത്രം ഉപ്പ് മതി ഉറുമ്പിനെ തുരത്താൻ | urumbu shalyam ozhivakkan

urumbu shalyam ozhivakkan : നമ്മുടെ വീട്ടിലും കൃഷിയിടങ്ങളിലും ഒരുപാട് ഉപദ്രവം ഉണ്ടാകുന്ന ഒരു ജീവിയാണ് ഉറുമ്പ്. കൃഷിയിടങ്ങളിലെ ഗ്രോ ബാഗ് കേടാക്കുക, ചെടികളിലെ ഇലകളും മറ്റും തിന്നുക തുടങ്ങി നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ചെറു ജീവിയാണ് ഉറുമ്പുകൾ. തൈകളുടെ ചുവട്ടിൽ കൂടുണ്ടാക്കി മണ്ണ് നീക്കുന്നതിലൂടെ വേരുകൾ പുറത്താകുന്നുണ്ടോ എന്ന് പരിശോധിക്കുക. അത്തരത്തിൽ ചെടിക്ക് യഥാർഥ നാശമുണ്ടാകുമ്പോഴാണ് നിയന്ത്രണം ആവശ്യമായി വരുന്നത്.

ചെടികളിൽ ഉറുമ്പ് കൂടുതലായി കാണുന്നുണ്ടെങ്കിൽ, ആദ്യം അവയെ ആകർഷിക്കുന്നത് എന്താണെന്ന് കണ്ടെത്തുന്നതാണ് പ്രധാനം വെറും ഉപ്പ് മാത്രം ഉപയോഗിച്ച് എങ്ങനെ ഉറുമ്പിനെ അകറ്റാം എന്ന് നമുക്ക് നോക്കാം. ആദ്യമായി രണ്ടു പിടി ഉപ്പ് എടുക്കുക ( പോടിയുപ്പോ, കല്ലുപ്പോ എടുക്കാം). അതിലേക്ക് രണ്ടു പിടി ഡോളോമേറ്റ് ചേർക്കുക, എന്നിട്ട് നന്നായി ഇളക്കുക. തുടർന്ന് മൂന്ന് പിടി ചാരം എടുക്കുക, മൂന്നും കൂട്ടി നന്നായി മിക്സ് ചെയ്യുക.

ഇനി ഉറുമ്പുള്ള സ്ഥലത്ത് ഈ മിശ്രിതം ഇടുക. മഴയുള്ള സമയത്ത് ഇത് ഇടാതെ ശ്രദ്ധിക്കുക. കാരണം മഴയത്ത് ഈ മിശ്രിതം ഒലിച്ചു പോകാൻ സാധ്യതയുണ്ട്. ഈ മിശ്രിതം നമ്മുടെ കൃഷിയിടങ്ങളിലെ ഗ്രോ ബാഗിന് ചുറ്റും വിതറിയാൽ ഉറുമ്പ് പിന്നെ ആ പരിസരത്തേക്ക് വരില്ല. ഈ മിശ്രിതം ഇടുമ്പോൾ തന്നെ ഉറുമ്പുകൾ എല്ലാം ഓടി പോകുന്നത് നമുക്ക് കാണാം. അതുപോലെ തന്നെ ഉറുമ്പിൻ്റെ ശല്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം ഈ മിശ്രിതം ആവശ്യാനുസരണം ഇട്ട് കൊടുക്കാവുന്നതാണ്.

വലിയ ഒരു ശതമാനം കൃഷിയിടത്തിലെ ചെടികൾ കേടാകാതെ ഇരിക്കാൻ ഈ ഒരു ടിപ് നിങ്ങളെ സഹായിക്കും. ഇലകളുടെ അടിവശവും തണ്ടുകളും പരിശോധിക്കുക. മുഞ്ഞ, മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവ പുറപ്പെടുവിക്കുന്ന മധുരമുള്ള സ്രവം ഉറുമ്പുകളെ ആകർഷിക്കും. ഈ കീടങ്ങളെ നിയന്ത്രിക്കുന്നത് ഉറുമ്പിന്റെ വരവും കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണൂ.. urumbu shalyam ozhivakkan Video Credit : PRS Kitchen

Comments are closed.