സോഫ്റ്റ് ഇഡലി തയ്യാറാക്കുവാൻ കിടിലൻ ട്രിക്ക്.!! 3+1+1 ഈ ഒരു അളവിൽ ഇഡലി ഉണ്ടാക്കി നോക്കൂ; ഒരിക്കലും തെറ്റില്ല നല്ല സോഫ്റ്റ് ഇഡലി കിട്ടും.!! 3+1+1 Soft Idli making tips

3+1+1 Soft Idli making tips : “ഇഡലി ഉണ്ടാക്കുമ്പോൾ സോഫ്റ്റായി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ” വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിൽ

ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും ഇഡലി. സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരമാണ് ഇഡ്ഡലി ആഴ്ചയിൽ ഒരിക്കൽ എങ്കിലും മിക്ക വീടുകളിലും ഇഡലി തയ്യാറാകാതെ ഇരിക്കുവാൻ സാധ്യതയില്ല.. ഇടയ്ക്കിടെ ഉണ്ടാക്കുന്നതാണ് എങ്കിലും ഓരോ തവണ ഉണ്ടാക്കുമ്പോഴും ഓരോ രീതിയിലായിരിക്കും ഇഡലിയുടെ സോഫ്റ്റ്നസ് ലഭിക്കുക. മിക്കപ്പോഴും ഇഡ്ഡലി കല്ലുപോലെ കട്ടിയായി ഇരിക്കുന്നതും ഒരു പ്രശ്നം തന്നെയാണ്. ഇഡലി സോഫ്റ്റ് ആണ് എങ്കിൽ മാത്രമേ അതിനു രുചി ലഭിക്കുകയുള്ളു. സോഫ്റ്റ് അല്ലാതെ കല്ല് പോലിരിക്കുന്ന ഇഡ്ഡലിയോട് ആർക്കും തന്നെ കഴിക്കുവാൻ താല്പര്യം ഉണ്ടാകുവാൻ സാധ്യതയില്ല. എന്നാൽ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കണം. അടുത്തതായി ഇഡലി ബാറ്ററിലേക്ക് ആവശ്യമായ പ്രധാന ചേരുവ ഉഴുന്നാണ്. മൂന്ന് കപ്പ് അളവിൽ പച്ചരി എടുക്കുമ്പോൾ ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന അളവിൽ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കാം. അരിയും ഉഴുന്നും കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. മിക്സിയുടെ ജാറിലാണ് മാവ് അരച്ചെടുക്കുന്നത് എങ്കിൽ മൂന്നു കപ്പ്

അരിക്ക് ഒരു കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലും ഗ്രൈൻഡർ ഉപയോഗിച്ചാണ് ചെയ്യുന്നത് എങ്കിൽ മുക്കാൽ കപ്പ് അളവിൽ ഉഴുന്ന് എന്ന രീതിയിലുമാണ് ആവശ്യമായി വരിക. മാവരയ്ക്കുമ്പോൾ ഒരുമിച്ച് അരയ്ക്കാതെ രണ്ട് ബാച്ചായി അരച്ചെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഉഴുന്നിന്റെ അളവ് കുറവായതുകൊണ്ട് തന്നെ ഒരുമിച്ച് അരച്ച് ഒഴിച്ചു വയ്ക്കാം. ശേഷം രണ്ടാമത്തെ സെറ്റ് അരി അരയ്ക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ ചോറു കൂടി ചേർത്ത് വേണം അരയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ ഇഡലി നല്ല സോഫ്റ്റായി തന്നെ കിട്ടും. ശേഷം മാവ് എട്ടു മണിക്കൂർ നേരം ഫെർമെന്‍റ് ചെയ്യാനായി മാറ്റിവയ്ക്കണം. മാവ് നല്ലതുപോലെ പുളിച്ചു വന്നു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കുക. നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഇഡലിത്തട്ടിൽ അല്പം എണ്ണ കൂടി തടവിയ ശേഷം മാവ് ഒഴിച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. 3+1+1 Soft Idli making tips Video Credit : DAILY PASSION VLOG

3+1+1 Soft Idli making tips

Soaking:
Soak rice and poha together for 4–6 hours separately. Soak urad dal with a teaspoon of fenugreek seeds for about 4 hours. Soaking poha softens the batter and makes the idlis fluffy.

Grinding:

  • Grind urad dal with minimal cold water until fluffy and smooth.
  • Grind soaked rice and poha together coarsely (not too fine).
  • Mix both batters well by hand to aerate, encouraging fermentation.

Fermentation:

  • Keep the mixed batter covered in a warm place (optimal 30–35°C) for 8–12 hours or overnight.
  • Proper fermentation doubles the batter volume and gives the idlis a slightly sour aroma.

Consistency of Batter:

  • Batter should be thick but pourable (like a thick pancake batter). Too watery batter leads to flat idlis while thick batter may not ferment well.

Salt Addition:

  • Add salt only after fermentation to avoid slowing it down, especially in colder climates.
  • Use non-iodized or rock salt for best results.

Steaming:

  • Grease idli molds with a little oil before pouring batter.
  • Steam with hot boiling water for 10–12 minutes. Avoid over-steaming; check by inserting a toothpick — it should come out clean.

Rest Before Unmolding:
Let idlis rest for 2 minutes after steaming to firm up slightly which helps unmolding without sticking

പപ്പടം കഴിക്കുന്നവർ സൂക്ഷിക്കുക! ഇത് കണ്ടാൽ ഇനി ആരും പപ്പടം കഴിക്കില്ല ഉറപ്പ്; ഇനിയും ഇതൊന്നും അറിയാതെ പോകല്ലേ.

3+1+1 Soft Idli making tips