
23 ലക്ഷത്തിന് 1350 സ്‌കൊയർഫീറ്റിൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്..!! | 1350 sqft Beautiful 3bedroom home
1350 sqft Beautiful 3bedroom home: “23 ലക്ഷത്തിന് 1350 sqft ൽ ഒരടിപൊളി മൂന്ന് ബെഡ്‌റൂം വീട്” വീട് നിർമാണം ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും ഒരു വലിയ തലവേദന തന്നെയാണ്. ആയുസിന്റെ ഏറിയ പങ്കും ഇതിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. കുറഞ്ഞ ചിലവിൽ കുറഞ്ഞ സ്ഥലത്ത് അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ മനോഹരമായ ഒരു വീട് ആയിരിക്കും ഏവരുടെയും ആഗ്രഹം.
അതിനനുസൃതമായ ഒരു വീട് നമുക്കിവിടെ പരിചയപ്പെടാം. 1350 sqft ൽ 23 ലക്ഷം രൂപക് നിർമിച്ചിരിക്കുന്ന ഒരു വീടാണിത്. സിമന്റ് ബ്രിക്സ് ആണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ഓപ്പൺ ടൈപ്പ് സിറ്റൗട്ട് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും കേറി ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. സെറ്റി, ടീവി തുടങ്ങിയവ ഇവിടെ അറേഞ്ച് ചെയ്യാൻ സാധിക്കും. ഈ ഒരു ലിവിങ് റൂമിൽ നിന്ന് തന്നെയാണ് അടുക്കള,സ്റ്റെയർ, റൂം തുടങ്ങിയവയിലേക്കെല്ലാം ഉള്ള പ്രവേശനം.
1350 sqft Beautiful 3bedroom home
- Area – 1350 sqft
- Bedroom
- Sitout
- Bathroom
- Kitchen
- Diniing
താഴെ രണ്ടു ബെഡ്‌റൂമുകളാണ് ഉള്ളത്. ഒരു സൈഡിലായി ചെറിയ പൂജ റൂം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ബെഡ്‌റൂമിൽ മാത്രമാണ് ബാത്രൂം സൗകര്യം ഉള്ളത്. കൂടാതെ ഒരു കോമ്മൺ ബാത്രൂം കൂടി ഉണ്ട്. ഓപ്പോസിറ്റ് ആയാണ് മറ്റൊരു ബെഡ്‌റൂം ഉള്ളത്. ബെഡ്‌റൂമുകളിൽ ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. 4 ആൾക്ക് ഇരിക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഡൈനിങ്ങ് ആണുള്ളത്.
ഡൈനിങ്ങ് കഴിഞ്ഞാൽ അടുക്കളയാണ്. പാർട്ടീഷൻ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. അടുക്കള കൂടാതെ ഒരു വർക്ക് ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മുകൾ നിലയിൽ ഒരു ബെഡ്‌റൂമാണ് ഉള്ളത്. അറ്റാച്ചഡ് ബാത്രൂം സൗകര്യം ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുകൾനിലയിൽ ബാൽക്കണിയും ഒരു ഓപ്പൺ ടെറസ് ഏരിയ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഏഴു സെൻറ് സ്ഥലം ഉണ്ടെങ്കിൽ ഈ വീട് നമുക്ക് നിർമിക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. 1350 sqft Beautiful 3bedroom home Video Credit: Nishas Dream World
Comments are closed.