Wheat Egg Chapati Recipe : “കറി പോലും വേണ്ട.!! ചപ്പാത്തി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയിൽ സോഫ്റ്റുമായ കിടിലൻ ഐറ്റം!! ” നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ചപ്പാത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ചപ്പാത്തി ഉൾപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ ചപ്പാത്തിയും കറിയും കഴിച്ച് മടുത്തവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന വ്യത്യസ്തമായ ഒരു ചപ്പാത്തിയുടെ
റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിലുള്ള ചപ്പാത്തി തയ്യാറാക്കാനായി ആദ്യം തന്നെ മാവ് കുഴച്ചെടുക്കണം. അതിനായി മൂന്നു കപ്പ് അളവിൽ ഗോതമ്പ് പൊടിയിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം മാവ് കുഴച്ചെടുക്കാൻ ആവശ്യമായ വെള്ളം കുറേശ്ശെയായി ഒഴിച്ച് കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കണം. സാധാരണ ചപ്പാത്തിക്ക് തയ്യാറാക്കുന്ന മാവിന്റെ അതേ കൺസിസ്റ്റൻസി തന്നെയാണ് ഇവിടെയും ആവശ്യമായിട്ടുള്ളത്. ശേഷം ചപ്പാത്തിയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കി എടുക്കാം.
അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാളയും, പച്ചമുളകും, കറിവേപ്പിലയും, അല്പം ജീരകവും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കണം. അതിനു ശേഷം മസാല കൂട്ടുകൾ ചേർത്തു കൊടുക്കാവുന്നതാണ്. അതിനായി കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ചില്ലി ഫ്ലേക്സ്, മല്ലിപ്പൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
പിന്നീട് അതിലേക്ക് കാൽകപ്പ് അളവിൽ കബേജ് ചെറുതായി അരിഞ്ഞെടുത്തത്, ക്യാരറ്റ്, ബീൻസ് എന്നിവ കൂടി ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. തയ്യാറാക്കിവെച്ച മാവിൽ നിന്നും ഒരു ഉരുള എടുത്ത് ചപ്പാത്തി പരത്തുന്ന അതേ രീതിയിൽ തന്നെ പരത്തിയെടുക്കുക. തയ്യാറാക്കിവെച്ച ഫില്ലിങ്ങ്സിൽ നിന്നും കുറച്ചെടുത്ത് ചപ്പാത്തിയുടെ നടുഭാഗത്തായി ഫിൽ ചെയ്തു കൊടുക്കുക. അതിനു മുകളിലായി മറ്റൊരു ചപ്പാത്തി കൂടി പരത്തി സെറ്റ് ചെയ്തു കൊടുക്കുക. രണ്ട് ചപ്പാത്തിയും ഒരേ അളവിൽ കിട്ടാനായി ഒരു പ്ലേറ്റ് ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം ചപ്പാത്തി കല്ല് അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച മാവെടുത്ത് മുകളിൽ അല്പം എണ്ണ കൂടി സ്പ്രെഡ് ചെയ്ത് രണ്ടുവശവും വെന്ത് വരുന്ന രീതിയിൽ ചുട്ടെടുക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Wheat Egg Chapati Recipe Video Credit : Recipes By Revathi