ചായ കപ്പ് ഉണ്ടോ വീട്ടിൽ.!! ഇനി ആമ്പൽ നിറയെ പൂക്കാൻ ഇതൊന്ന് മാത്രം മതി മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും.!! Water Lilly cultivation in tea cups
Water Lilly cultivation in tea cups : വീട്ടിൽ ചായ കപ്പ് ഉണ്ടോ! ഇനി ആമ്പൽ നിറയെ പൂക്കാൻ ചായ കപ്പ് മതി; ഇങ്ങനെ നട്ടാൽ മുറ്റം നിറയെ ആമ്പൽ വിരിയും. ശുദ്ധജലത്തിൽ അഥവാ പൊയ്കകളിലും മറ്റും വളരുന്ന മനോഹരമായ പൂക്കൾ ഉണ്ടാകുന്ന ചെടിയാണ് ആമ്പൽ. വിവിധ തരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്ന ആമ്പൽ ചെടികൾ വീട്ടുമുറ്റങ്ങളിൽ വളർത്തിയെടുക്കുന്നതിനെ കുറിച്ച് എല്ലാവർക്കും ഒരുപാട് ആശങ്കകളാണ്.
വീട്ടുമുറ്റത്ത് ആവശ്യത്തിന് സ്ഥലമില്ല അല്ലെങ്കിൽ കുളമില്ല എന്നൊക്കെ. എന്നാൽ മുറ്റമോ കുളമോ ഇല്ലാത്തവർക്കും നിറയെ ആമ്പൽ ചെടികൾ വളർത്തിയെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആമ്പൽ പൂക്കളിൽ നാടൻ ഇനങ്ങളും സങ്കര ഇനങ്ങളും ഉണ്ട്. വെള്ളയും ചുവപ്പും നിറങ്ങളിൽ കാണപ്പെടുന്ന നാടൻ ഇനങ്ങൾ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. ചുവപ്പ്, മെറൂൺ, കടുംനീല, ഇളം നീല, മഞ്ഞ, വയലറ്റ് തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന സങ്കര ഇനങ്ങൾ പകലാണ് വിരിയുന്നത്
എന്നതിനാൽ കൂടുതലായും ഉദ്യാനങ്ങളിൽ വളർത്തുന്നു. ഏകദേശം അമ്പതോളം ആമ്പൽ ഇനങ്ങൾ ലഭ്യമാണ്. ഇവിടെ നമ്മൾ ആമ്പൽ എങ്ങനെ വളർത്തിയെടുക്കാമെന്നും അതെങ്ങനെ പരിപാലിക്കമെന്നും എന്ത് വളമാണ് ഇവയുടെ വളർച്ചക്കായി പ്രയോഗിക്കേണ്ടതെന്നും നിറയെ പൂക്കൾ വിരിയാൻ എന്തൊക്കെ ചെയ്യണമെന്നുമെല്ലാം നമുക്ക് നോക്കാം. ആമ്പൽ നടാനായി അത്യാവശ്യം വലിപ്പമുള്ള ഒരു ചെടിച്ചട്ടി എടുക്കുക. ആദ്യം നമ്മൾ അതിലേക്ക് മണ്ണിട്ടു കൊടുക്കുക.
ഇവിടെ നമ്മൾ പൊടിമണ്ണാണ് എടുത്തിരിക്കുന്നത്. അതിന്റെ മുകളിലായി അൽപ്പം ചാരവും പിന്നെ ചാണകപ്പൊടിയും ചേർത്ത് കൊടുക്കുക. അടുത്തതായിട്ട് 5 തരം വളം കൂട്ടിച്ചേർത്ത വളക്കൂട്ടാണ് ചേർത്ത് കൊടുക്കുന്നത്. നമ്മൾ വളം വാങ്ങുന്ന കടയിൽ പറഞ്ഞാൽ ഇതു പോലെ ചെയ്ത് തരുന്നതാണ്.അടുത്തതായിട്ട് ഈ കൂട്ടിലേക്ക് എന്താണ് ചേർത്ത് കൊടുക്കുന്നത് എന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കാണുക. Video Credit : Beats Of Nature
Comments are closed.