1550 സ്‌കൊയർഫീറ്റിൽ ലളിതമായ ഒരു അടിപൊളി വീട്…!! | Trending Modern house

Trending Modern house: കോഴിക്കോടുള്ള 1550 sq ഫീറ്റിൽ വരുന്ന ലളിതവും കൊളോണിയൽ സ്റ്റൈലിലുമുള്ള 35 ലക്ഷത്തിന്റെ ഒരു വീടാണിത്.ന്യൂ ഗ്രെയ്‌സ് ഇന്റീരിയർ കൺസ്ട്രക്ഷൻസ് ആണ് ഈ വീട് ചെയ്തത്.വീടിന്റെ ചുറ്റും ഒരു പാർക്ക്‌ ഫീൽ തോന്നിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തത്. അവിടെ തന്നെ വെജിറ്റബിൾ ഗാർഡനും കാണാം. പിന്നെ സിറ്റ് ഔട്ടിൽ കൊടുത്ത ഹാൻഡ്ഡ്രിൽസ് വെറൈറ്റി ആയിട്ടാണ് ഉള്ളത്. വെസ്റ്റേൺ ഫീൽ തരുന്ന രീതിയിലാണ് വീടിനെ ഒരുക്കിയിരിക്കുന്നത്.

വീടിന്റെ ഉള്ളിൽ ഡിസൈനിങ്ങിന് ചേർന്ന രീതിയിലാണ് ആ ഒരു പാറ്റേൺ ഫോളോ ചെയ്തിട്ടുള്ളത്. ചെറിയ ലിവിംഗ് സ്പേസാണ്. അവിടെ സിമ്പിൾ ടിവി യൂണിറ്റ് സെറ്റ് ചെയ്തിട്ടുണ്ട് . കിച്ചണും ഡൈനിങ്ങും ഒരുമിച്ചിട്ടാണുള്ളത്. ബ്രേക്ക്‌ഫാസ്റ്റ് കൗണ്ടർ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വെളിച്ചം കൂടുതൽ കിട്ടുന്ന രീതിയിലാണ് കിച്ചൺ സെറ്റ് ചെയ്തിരിക്കുന്നത്. കളർ തീം വൈറ്റിനോട് ചേരുന്ന രീതിയിലാണ്. എല്ലാം കോംപാക്ട് ആയിട്ട് ചെയ്തിട്ടുണ്ട്.

പിന്നീട് വർക്ക്‌ ഏരിയ സ്റ്റോർ റൂം ബാത്രൂം സെപ്പറേറ്റഡ് ആയിട്ട് കാണാം. വാഷ് ഏരിയ നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. വുഡൻ ഫിനിഷിങ്ങ് കിട്ടുന്ന രീതിയിലാണ് ഫ്ളോറിങ്. ഒരു ബെഡ്‌റൂമിൽ Gi പൈപ്സ് വെച്ചിട്ടുള്ള ചെറിയ കട്ടിലുകളാണ്.സീലിംഗ് ഇൻഡസ്ട്രിയൽ വർക്ക്‌ ആണ്. അറ്റാച്ഡ് ടോയ്‌ലെറ്റുമാണ്. കൂടാതെ മാസ്റ്റർ ബെഡ്‌റൂമിൽ നല്ലൊരു തീമാണ് കൊടുത്തത്. മുകളിൽ ഒരു ബെഡ്‌റൂമിൽ സൂര്യപ്രകാശം കിട്ടാനുള്ള ഒരു ഹോൾ ഗ്ലാസ് ഇട്ടിട്ട് കൊടുത്തിട്ടുണ്ട്.

രണ്ടാമത്തെ ബെഡ്‌റൂമിൽ പിവിസി മേറ്റാണ് ഫ്ലോറിങ് ചെയ്തത് .അറ്റാച്ഡ് ബാത്രൂമും കാണാം. പിന്നെ സ്റ്റഡി ഏരിയ ആയിട്ട് കൊടുത്തത് കാണാം. അവിടെ ഫോൽഡിങ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്. ഇതുപോലൊരു ചെറിയ വീട്, അതും ചിലവ് കുറഞ്ഞതും വേറിട്ടതുമായ ഒരു മനോഹരമായ വീട് കുറേപേരുടെ സ്വപ്നമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്. Trending Modern house Video Credit: come on everybody

Trending Modern house