To remove ring stuck on my finger : സാധാരണയായി നമുക്കെല്ലാം പറ്റാറുള്ള അബദ്ധങ്ങളിൽ ഒന്നായിരിക്കും മോതിരം കയ്യിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ. അതല്ലെങ്കിൽ പാകമല്ലാത്ത മോതിരം വിരലിലേക്ക് ഇടുമ്പോഴും അതല്ലെങ്കിൽ ഇട്ട മോതിരം പിന്നീട് അഴിച്ചെടുക്കാൻ സാധിക്കാത്തതുമായ അവസ്ഥയുമെല്ലാം സാധാരണ തന്നെയാണ്. അത്തരം സന്ദർഭങ്ങളിൽ മോതിരം മുറിച്ചെടുക്കുന്ന രീതിയായിരിക്കും മിക്ക ആളുകളും ചെയ്യാറുള്ളത്.
എന്നാൽ വിരലിനോ മോതിരത്തിനോ യാതൊരു കേടുപാടും കൂടാതെ ഒരു നൂല് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ മോതിരം വിരലിൽ നിന്നും എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഏത് കൈയ്യിൽ നിന്നാണോ മോതിരം അഴിച്ച് എടുക്കേണ്ടത് അതിന്റെ ഏറ്റവും മുകൾഭാഗത്തായി ഒരു ചെറിയ സെലോ ടാപ്പ് ചുറ്റി കൊടുക്കുക. ശേഷം അത്യാവശ്യം കട്ടിയുള്ള ഒരു ത്രഡ് എടുത്ത് മോതിരത്തിന്റെ ഉൾവശത്തിലൂടെ താഴേക്ക് വലിച്ചെടുക്കുക.
നൂലിന്റെ മറ്റേയറ്റം മോതിരത്തിന്റെ മുകളിലൂടെ വലിച്ച് കൃത്യമായ അകലത്തിൽ വിരലിന്റെ മുകൾഭാഗം വരെ ചുറ്റിച്ച് എടുക്കുക. ശേഷം മുകളിൽ നിന്നും ത്രെഡ് കുറേശ്ശെയായി അയച്ചു വിടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നൂല് അയയുന്നതിനോടൊപ്പം തന്നെ മോതിരവും വിരലിൽ നിന്നും അയഞ്ഞു തുടങ്ങുന്നതാണ്. ഈയൊരു രീതിയിലൂടെ മോതിരം ഏറ്റവും മുകൾഭാഗത്ത് എത്തുമ്പോൾ ഈസിയായി അഴിച്ചെടുക്കാൻ സാധിക്കും.
എത്ര കുടുങ്ങി കിടക്കുന്ന മോതിരവും കട്ട് ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ വിരലിൽ നിന്നും ഊരിയെടുക്കാനായി ഈയൊരു ട്രിക്ക് ഉപകാരപ്പെടുന്നതാണ്. മാത്രമല്ല ഈയൊരു രീതിയിൽ മോതിരം അഴിക്കുന്നതിലൂടെ വിരലുകൾക്ക് വലിയ വേദനയോ പോറലോ ഒന്നും സംഭവിക്കുകയും ഇല്ല. വീട്ടിലുള്ള ഒരു ത്രഡ് മാത്രം ഉപയോഗപ്പെടുത്തി വിരലിൽ നിന്നും ഈസിയായി മോതിരം അഴിച്ചെടുക്കാനുള്ള ഈയൊരു ട്രിക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To remove ring stuck on my finger Video Credit : simple & fast