ഈ 5 സൂത്രങ്ങൾ മതി.!! പാവയ്ക്കയുടെ കയ്പ്പ് പമ്പ കടക്കും; പാവയ്ക്ക ഇനി ആരും എന്താ കയ്പ്പ് എന്നും പറഞ്ഞു മാറ്റി വെയ്ക്കില്ല.!! To remove bitterness from Bitter gourd

To remove bitterness from Bitter gourd : പച്ചക്കറികളിൽ ഒരുപാട് പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ നമ്മളിൽ മിക്കവർക്കും ഒട്ടും ഇഷ്ടമില്ലാത്ത ഒന്നുമാണ് ഈ പാവയ്ക്ക. അതിന്റെ കയ്പ്പ് തന്നെയാണ് പാവയ്ക്ക ആർക്കും ഇഷ്ടമില്ലാതെ ഇരിക്കാനും ഉളള കാരണം. പാവയ്ക്ക തീയലും മെഴുക്കുപുരട്ടിയും ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഇതിന്റെ കയ്പ് കളയാൻ ഉള്ള അഞ്ചു സൂത്രവിദ്യകൾ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഇങ്ങനെ ചെയ്‌താൽ ഉറപ്പായിട്ടും പാവയ്ക്കയുടെ കയ്പ് മാറും. കുട്ടികൾ ഉൾപ്പെടെ വീട്ടിലെ എല്ലാവരും ഇനി മുതൽ പാവയ്ക്ക തീർച്ചയായും കഴിക്കും. പാവയ്ക്ക നല്ലത് പോലെ കഴുകിയിട്ട് മുറിച്ച് ഇതിന്റെ ഉള്ളിലെ കുരുവും വെള്ള നിറത്തിലെ ഭാഗവും വീഡിയോയിൽ കാണുന്നത് പോലെ ചുരണ്ടി കളയണം.

സ്പൂൺ ഉപയോഗിച്ചിട്ട് ചെയ്യുന്നതാണ് എളുപ്പം. ഇനി ഇതിനെ ആവശ്യമുള്ള കനത്തിൽ മുറിച്ചെടുത്തിട്ട് ഒരു ബൗളിലേക്ക് മാറ്റണം. ഇതിലേക്ക് വിനാഗിരിയും ഉപ്പും ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കണം. എന്നിട്ട് ഇത് കഴുകി കളഞ്ഞിട്ട് കറി ഉണ്ടാക്കിയാൽ കയ്പ്പ് നല്ല കുറവായിരിക്കും. പുളി വെള്ളത്തിൽ പാവയ്ക്ക് അര മണിക്കൂർ മുക്കി വയ്ക്കുന്നതും പാവയ്ക്കയുടെ കയ്പ് കുറയ്ക്കാൻ നല്ലതാണ്.

ഇതിനെ നല്ലത് പോലെ കഴുകിയാൽ മതി. അതു പോലെ തൈരിലോ മോരിലോ മുക്കി വയ്ക്കുന്നതും നല്ലതാണ്. അഞ്ചാമത്തെ രീതി പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് യോജിപ്പിച്ചിട്ട് കഴുകി എടുത്താൽ പാവയ്ക്കയുടെ കയ്പ് മാറ്റാൻ ഒരു പരിധി വരെ സഹായിക്കും. അപ്പോൾ ഇനി മുതൽ ആരും പാവയ്ക്കയുടെ കയ്പ് കാരണം കഴിക്കാതെ ഇരിക്കില്ലല്ലോ. ഡയബറ്റിക്സ് പോലെ പല അസുഖങ്ങൾക്കും പറ്റിയ ഒന്നാണ് പാവയ്ക്ക എന്നത്. To remove bitterness from Bitter gourd Video Credit : Resmees Curry World

To remove bitterness from Bitter gourd

ഈ മൂടിയുണ്ടെങ്കിൽ കിലോക്കണക്കിന് കക്കയിറച്ചി മിനിറ്റുകൾക്കുള്ളിൽ ക്ലീനാക്കാം; ആർക്കും അറിയാത്ത പുതിയ സൂത്രം.!!

To remove bitterness from bitter gourd