![To make soap powder at home](https://moviebanner.in/wp-content/uploads/2025/02/To-make-soap-powder-at-home.jpg)
സോപ്പുപൊടി ഇനി കടകളിൽ നിന്നും വാങ്ങേണ്ട.!! ഗുണമേന്മയുള്ള 5 കിലോ സോപ്പ്പൊടി വെറും 24 രൂപക്ക്; വെറും 5 മിനിറ്റിൽ സോപ്പ് പൊടി വീട്ടിൽ തയ്യാറാക്കാം.!!
To make soap powder at home : വാഷിംഗ് സോപ്പ്, സോപ്പുപൊടി എന്നിവ എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത സാധനങ്ങൾ ആയിരിക്കും. എന്നാൽ കൂടുതൽ അളവിൽ സോപ്പുപൊടിയും സോപ്പുമെല്ലാം വാങ്ങേണ്ടി വരുമ്പോൾ അത് ഒരു അധിക ചെലവായി മാറാറുണ്ട്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പുപൊടി വീട്ടിൽ തന്നെ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ സോഡാ ആഷ്, സോഡിയം സൾഫേറ്റ്, സ്ലറി,ഉപ്പ്,കളർ ഗാഡ്, ഫ്രാഗ്രൻസ് ഇത്രയും സാധനങ്ങളാണ്. സോപ്പുപൊടി തയ്യാറാക്കാനായി ഒരു പ്ലാസ്റ്റിക് പാത്രമെടുത്ത് അതിലേക്ക് ആദ്യം സോഡാ ആഷ് ഇട്ടു കൊടുക്കുക. അതിലേക്ക് സ്ലറി കൂടി ഒഴിച്ച് കുറേശ്ശെയായി
ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. ഇത്തരം കാര്യങ്ങളെല്ലാം ചെയ്യുമ്പോൾ കയ്യിൽ ഒരു ഗ്ലൗസ് ധരിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഉപ്പും, സോഡിയം സൾഫേറ്റും ഇട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഫ്രാഗ്രൻസ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. 20 മിനിറ്റിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ച കൂട്ടും ഇപ്പോൾ തയ്യാറാക്കി വെച്ച പൊടിയുടെ കൂട്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക.
അവസാനമായി കളർ ഗാർഡ് കൂടി ഈയൊരു പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്താൽ സോപ്പുപൊടി റെഡിയായി കഴിഞ്ഞു. പിന്നീട് വായു കടക്കാത്ത കവറുകളിലോ പാത്രങ്ങളിലോ അടച്ച് സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. To make soap powder at home Video Credit : Leafy Kerala
Comments are closed.