Tips to make Butter from milk : ഭക്ഷണം ഉണ്ടാക്കുമ്പോൾ നെയ് ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും ആളുകൾ. അതുകൊണ്ടു തന്നെ കടകളിൽ നിന്നും വാങ്ങുന്ന നെയ് ആണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ അങ്ങനെ വാങ്ങുന്ന നെയ്യും വെണ്ണയും ഒക്കെ പരിശുദ്ധം ആയിരിക്കണമെന്ന് നിർബന്ധമില്ല. ചിലപ്പോൾ കെമിക്കലുകൾ ചേർന്ന നെയ്യോ വെണ്ണയോ ആയിരിക്കും നമുക്ക് ലഭിക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നെയ് തയാറാക്കി എടുക്കാവുന്ന മാർഗത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് പാൽ അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച പാലിൻറെ മുകളിൽ നിന്ന് പാട ഒരു സ്പൂൺ ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. ഈ പാട ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിന്റെ ഫ്രീസറിലോ അടിത്തട്ടിലോ സൂക്ഷിക്കാവുന്നതാണ്. കുറച്ച് അധികം പാട ഇങ്ങനെ ആയി കഴിയുമ്പോൾ
ഇത് നെയ്യ് എടുക്കാനായി ഉപയോഗിക്കാം. പാലുകാച്ചിയ ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുകയാണ് എങ്കിൽ അതിൽ നിന്ന് പാട നല്ല കട്ടിയായി വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ എടുത്ത പാട എല്ലാം ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിന്റെ തണുപ്പ് മാറ്റാം. പുറത്ത് കുറച്ചുനേരം വയ്ക്കുകയാണ് എങ്കിൽ ഇതിൻറെ തണുപ്പ് മാറി കിട്ടുന്നതാണ്. അതിനുശേഷം ഇതിലേക്ക് കുറച്ച് മോര് ഒഴിച്ചു കൊടുക്കാം. കടയിൽ നിന്ന് വാങ്ങിയതോ വീട്ടിൽ തന്നെ നിർമ്മിച്ചതോ
ആയ തൈര് ഇതിലേക്ക് ഒഴിക്കുച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം പാത്രം മൂടി അടച്ചു വച്ച് ഒരു രാത്രി മുഴുവൻ ഇങ്ങനെ വയ്ക്കാം. രാവിലെ ആകുമ്പോഴേക്കും വെണ്ണയും മോരു ഇതിൽനിന്ന് വേർപ്പെട്ടിരിക്കുന്നത് കാണാൻ സാധിക്കും. കൈ ഉപയോഗിച്ചോ ഒരു സ്പൂൺ ഉപയോഗിച്ചോ ഇതിൽ നിന്ന് വെണ്ണ നീക്കം ചെയ്യാം. ഇനി ഈ വെണ്ണ എന്ത് ചെയ്ത് ആണ് നെയ്യ് ആക്കുന്നത് എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ. Tips to make Butter from milk Video credit : Delicious hive